ഞങ്ങളുടെ വിവാഹം ടീനേജ് പ്രായത്തിലേക്ക്- സൗമ്യയ്ക്ക് ആശംസയുമായി രമേഷ് പിഷാരടി

January 17, 2024

മലയാളികൾക്ക് ചിരിയുടെ അനന്തസാഗരം സമ്മാനിച്ച താരമാണ് രമേഷ് പിഷാരടി. അവതാരകനും, നടനും, സംവിധായകനുമായ രമേഷ് പിഷാരടി ടെലിവിഷൻ ഷോകളിലൂടെയാണ് പ്രേക്ഷകർക്ക് സുപരിചിതനായത്. സമൂഹമാധ്യമങ്ങളിൽ സജീവമായ രമേഷ് പിഷാരടി വിവാഹ വാർഷിക നിറവിലാണ്. ഹൃദ്യമായൊരു വിഡിയോയാണ് വാർഷികത്തോട് അനുബന്ധിച്ച് രമേഷ് പിഷാരടി പങ്കുവെച്ചിരിക്കുന്നത്.

‘ഞങ്ങളുടെ വിവാഹം ടീനേജ് പ്രായത്തിലേക്ക് കടക്കുന്നു’ എന്നാണ് വിഡിയോയ്‌ക്കൊപ്പം കുറിച്ചിരിക്കുന്നത്. പതിമൂന്നാം വിവാഹ വാർഷികമാണ് ഇരുവരും ആഘോഷിക്കുന്നത്. നിരവധി സിനിമാതാരങ്ങളും ആരാധകരും ആശംസകളുമായി എത്തി. അതേസമയം, പൂനെയിൽ ജനിച്ച് വളർന്ന മലയാളിയാണ് രമേഷിന്റെ ഭാര്യയായ സൗമ്യ.

 മിമിക്രി വേദികളിലൂടെ പ്രേക്ഷക പ്രീതി നേടിയ രമേഷ് പിഷാരടി സിനിമയില്‍ ചുവടുറപ്പിച്ചപ്പോള്‍ മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. സ്വയസിദ്ധമായ അഭിനയ ശൈലികൊണ്ട് താരം വെള്ളിത്തിരയില്‍ ശ്രദ്ധ നേടുന്നു. 2008-ല്‍ തിയേറ്ററുകളിലെത്തിയ പോസിറ്റീവ് എന്ന ചിത്രത്തിലൂടെയായിരുന്നു രമേഷ് പിഷാരടിയുടെ ചലച്ചിത്ര പ്രവേശനം. പഞ്ചവര്‍ണ്ണതത്ത, ഗാനഗന്ധര്‍വ്വന്‍ എന്നീ സിനിമകളിലൂടെ സംവിധാനത്തിലും പ്രതിഭ തെളിയിച്ചു താരം.

Read also: എവറസ്റ്റിന്റെ ബേസ് ക്യാമ്പിൽ എത്തുന്ന ഏറ്റവും പ്രായം കുറഞ്ഞയാൾ; പുതു ചരിത്രം കുറിച്ച് 4 വയസ്സുകാരി!

ഇപ്പോൾ തന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന മൂന്നാമത്തെ ചിത്രത്തിനായുള്ള തയ്യാറെടുപ്പിലാണ് രമേഷ് പിഷാരടി. അതേസമയം, മൂന്നു മക്കളാണ് രമേഷ് പിഷാരടിക്ക്. ഒരു മകളും രണ്ട് ആൺമക്കളും. എന്തിലും ഏതിലും ഒരല്പം നര്‍മ്മരസം കൂട്ടിക്കലര്‍ത്തി പറയുന്നത് കേള്‍ക്കാന്‍ തന്നെ നല്ല രസമാണ്. ഇത്തരത്തില്‍ ചിരി രസങ്ങള്‍ നിറച്ചുകൊണ്ട് പ്രേക്ഷകരോട് സംസാരിക്കുന്നതില്‍ മിടുക്കനാണ് മലയാളികളുടെ പ്രിയ താരം രമേഷ് പിഷാരടി. സോഷ്യല്‍ മീഡിയയില്‍ ട്രോളുണ്ടാക്കുന്നതിലും താരം കേമനാണ്. 

Story highlights- ramesh pisharady celebrating 13th wedding anniversary