സഹോദരിയുടെ വിവാഹ നിശ്ചയത്തിന് സകുടുംബം ചുവടുവെച്ച് സായ് പല്ലവി-വിഡിയോ

January 28, 2024

മനോഹര നൃത്തംകൊണ്ടും തന്മയത്തത്തോടെയുള്ള അഭിനയംകൊണ്ടും വെള്ളിത്തിരയില്‍ ശ്രദ്ധേയമായ താരമാണ് സായ് പല്ലവി. താരം സ്വീകരിക്കുന്ന ചില നിലപാടുകള്‍ പോലും ശ്രദ്ധ നേടാറുണ്ട്. അടുത്തിടെയാണ് സായ് പല്ലവിയുടെ സഹോദരി പൂജയുടെ വിവാഹ നിശ്ചയം നടന്നത്. ചടങ്ങുകളിൽ നിന്നും ചിത്രങ്ങളും വിഡിയോകളുമെല്ലാം വളരെയധികം ശ്രദ്ധേയമായിരുന്നു.

ഇപ്പോഴിതാ, വിവാഹച്ചടങ്ങിൽ കുടുംബസമേതം ചുവടുവയ്ക്കുന്ന സായി പല്ലവിയുടെ വിഡിയോ ശ്രദ്ധനേടുകയാണ്. ഹിറ്റ് തമിഴ് ഗാനത്തിനാണ് സായി പല്ലവി ചുവടുവയ്ക്കുന്നത്. . സായ് പല്ലവിക്ക് പിന്നാലെ സഹോദരി പൂജയും അഭിനയലോകത്തേക്ക് ചുവടുവെച്ചിരുന്നു. വിവാഹ നിശ്ചയ ചിത്രങ്ങളും ആഘോഷങ്ങളുമെല്ലാം സായ് പല്ലവി പങ്കുവെച്ചിരുന്നു. അനിയത്തിയെ അണിയിച്ചൊരുക്കുന്ന സായിയുടെ വിഡിയോയും ശ്രദ്ധനേടിയിരുന്നു.

നൃത്തവേദിയിൽ നിന്നും സിനിമാലോകത്തേക്ക് എത്തിയ നടിയാണ് സായ് പല്ലവി. ആദ്യ ചിത്രമായ പ്രേമം ഹിറ്റായതോടെ മലർ മിസ് എന്ന കഥാപാത്രമായി എത്തിയ സായ് പല്ലവി തെന്നിന്ത്യയിൽ സജീവമായി. നൃത്തത്തിലെ മെയ്‌വഴക്കം പിന്നീട് സായ് പല്ലവി അഭിനയിച്ച ചിത്രങ്ങളിലെല്ലാം കാണാൻ സാധിക്കും.

Read also: 19 വർഷങ്ങൾക്ക് ശേഷമുള്ള കൂടിക്കാഴ്ച; ജന്മനാ വേർപിരിഞ്ഞ ഇരട്ടസഹോദരിമാരെ ഒന്നിപ്പിച്ചത് ടിക്‌ടോക്!

സായ് പല്ലവിയുടെ സഹോദരി പൂജ കണ്ണൻ ദക്ഷിണേന്ത്യൻ പ്രേക്ഷകർക്ക് പരിചിതമായ മുഖമാണ്. സഹോദരിയുടെ ചുവടുകൾ പിന്തുടർന്ന് പൂജ കണ്ണൻ 2018ൽ ഒരു തമിഴ് ഹ്രസ്വചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് അരങ്ങേറിയിരുന്നു.

Story highlights- sai pallavi’s dance video with family