‘സാൽവ മർജാൻ സൂപ്പറാണ്’; ഫോർമുല 4 -ൽ ആദ്യ മലയാളി വനിതയുടെ കയ്യൊപ്പ്!
കേരളനാടിന്റെ ഖ്യാതി ലോകത്തിന്റെ നെറുകയിൽ എത്തിച്ച നിരവധി പ്രതിഭകളുണ്ട് നമുക്ക് ചുറ്റും. അതിശയിപ്പിക്കുന്ന ആത്മവിശ്വാസവും കഠിനപ്രയത്നവും കൈമുതലാക്കിയ അവരുടെ വിജയ ഗാഥകളും ഏറെ പ്രചോദനം പകരുന്നവയാണ്. കേരത്തിലെ ആദ്യ വനിതാ ഫോർമുല ഫോർ ഇന്റർനാഷണൽ റേസർ എന്ന പദവി സ്വന്തമാക്കി ഇപ്പോൾ കേരത്തിന്റെ അഭിമാനമായി മാറിയിരിക്കുകയാണ് സാൽവ മർജാൻ എന്ന കോഴിക്കോട്ടുകാരി. (Salva Marjan- First Malayali driver in formula 4 car racing )
24 കാരിയായായ സാൽവയ്ക്ക് എന്നും വേഗതയോട് പ്രണയമായിരുന്നു. കുട്ടിക്കാലം മുതൽ ഡ്രൈവിങ്ങിനോട് തോന്നിയ അടങ്ങാത്ത ഇഷ്ടമാണ് റേസിങ്ങിലേക്ക് വഴി തെളിച്ചത്. കൂട്ടുകാർ ഡ്രൈവിംഗ് ലൈസൻസ് ലക്ഷ്യമിട്ടപ്പോൾ സാൽവയുടെ സ്വപ്നം റേസിങ് കാർ ലൈസൻസായിരുന്നു.
Read also: അഡ്രിയാൻ ലൂണയ്ക്ക് പകരക്കാരൻ; ലിത്വാനിയ നായകൻ ഫെഡോർ സെർനിച്ച് കേരള ബ്ലാസ്റ്റേഴ്സിൽ
അന്താരാഷ്ട്ര ഡ്രൈവര്‍മാര്‍ പങ്കെടുക്കുന്ന എഫ്.ഐ.എ. ഫോര്‍മുല ഫോര്‍ ഇന്റര്‍നാഷണല്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാനുള്ള തയ്യാറെടുപ്പിലാണ് ഇപ്പോള്‍ സാൽവ. കഴിഞ്ഞ വര്‍ഷം ചെന്നൈയില്‍ നടന്ന ചാമ്പ്യന്‍ഷിപ്പിലൂടെയാണ് മത്സരത്തിനുള്ള യോഗ്യത നേടിയത്.
ലൂയിസ് ഹാമില്‍ട്ടണും മൈക്കല്‍ ഷൂമാക്കറും ഉള്‍പ്പടെയുള്ള താരങ്ങളാണ് സാൽവയുടെ റോൾ മോഡലുകൾ. ട്രാക്കിലെ ഓരോ സെക്കന്റും ഒരു റേസറിനെ സംബന്ധിച്ച് വിലപ്പെട്ടതാണെന്നും മിന്നൽ വേഗത്തിൽ പായുന്നതിന് പിന്നിൽ മാസങ്ങൾ നീണ്ട കഠിനാധ്വാനവും പരിശ്രമവും ആവശ്യമാണെന്നും സാൽവ പറയുന്നു.
യൂറോപ്പിലെ അന്താരാഷ്ട്ര റേസിങ്ങ് ട്രാക്കിൽ മത്സരിക്കുക എന്ന ലക്ഷ്യവും സാൽവയ്ക്കുണ്ട്. ലക്ഷ്യബോധവും കഠിനാധ്വാനം ചെയ്യാനുള്ള മനസ്സുമുണ്ടെങ്കിൽ ആഗ്രഹങ്ങളെല്ലാം നേടിയെടുക്കാൻ സാധിക്കുമെന്ന് സാൽവെ തെളിയിക്കുന്നു.
Story highlights: Salva Marjan- First Malayali driver in formula 4 car racing