30 സെന്റിൽ വിത്തുപാകി സംരക്ഷിച്ചത് 650 ലധികം നെല്ലിനങ്ങൾ, ഒരേക്കറിൽ പ്രകൃതിദത്ത വനവും; ഇത് രാജ്യം പത്മശ്രീ നൽകി ആദരിച്ച കേരളത്തിന്റെ സ്വന്തം കർഷകൻ
കാർഷിക രംഗത്ത് ഇന്നും ആത്മാർത്ഥതയോടെ തങ്ങളുടെ ജീവിതം സമർപ്പിച്ചവർ ധാരാളമുണ്ട്. ഭാവിയിലേക്ക് ലാഭേച്ഛയില്ലാതെ കരുതിവയ്ക്കുന്ന ഇത്തരം വ്യക്തികൾ അംഗീകരിക്കേപ്പെടേണ്ടതുണ്ട്. ഇത്തരത്തിൽ കേരളത്തിൽനിന്നും രാജ്യശ്രദ്ധനേടിയ ഒരു കർഷകനുണ്ട്. അപൂർവ്വയിനം നെൽ വിത്തുകളുടെ സംരക്ഷണത്തിലൂടെ ശ്രദ്ധേയനായ സത്യനാരായണ ബലേരി. അദ്ദേഹത്തിന് രാജ്യം പത്മശ്രീ നൽകി ആദരിച്ചിരിക്കുകയാണ്.
30 സെന്റ് സ്ഥലത്ത് വിത്തുപാകി വിദേശത്തെയും സ്വദേശത്തെയും 650ലധികം നെല്ലിനങ്ങളാണ് അദ്ദേഹം സംരക്ഷിച്ചത്. ബെള്ളൂര്‍ ഗ്രാമപഞ്ചായത്ത് ബലേരി നിവാസിയായ അദ്ദേഹം സ്വന്തം മണ്ണില്‍ വിളയിച്ച പൊന്നിന് ഒട്ടേറെ അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ടെങ്കിലും രാജ്യത്തെ പരമോന്നത പുരസ്കാരമായ പത്മശ്രീ കൂടുതൽ തിളക്കമേകുകയാണ്.
സ്വന്തം മണ്ണിൽ പ്രകൃതിദത്ത വനം ഒരുക്കിയാണ് സത്യനാരായണ ബലേരി ശ്രദ്ധനേടിയത്. കേന്ദ്രസർക്കാർ നൽകുന്ന സസ്യജനിതക സംരക്ഷണ റിവാർഡിന് അർഹനായിരുന്നു സത്യനാരായണ ബെലേരി. പാരമ്പര്യമായി ലഭിച്ച ഒരേക്കർ മണ്ണിൽ അദ്ദേഹം സ്വാഭാവിക വനം സംരക്ഷിക്കുകയും 30 സെന്റിൽ നെൽകൃഷി ചെയ്യുകയും ഇതിനും പുറമെ ഔഷധഗുണകളുള്ള സസ്യങ്ങളും മരങ്ങളും നട്ടുവളർത്തി പക്ഷി മൃഗാദികൾക്ക് ആവാസവ്യവസ്ഥ ഒരുക്കുകയും ചെയ്തു ഈ കർഷകൻ.
Read also : ഐസിസിയുടെ മികച്ച ഏകദിന ക്രിക്കറ്ററായി വിരാട് കോലി; പുരസ്കാരം നേടുന്നത് നാലാം തവണ
രണ്ട് വിത്തിനങ്ങളുമായി അദ്ദേഹം 15 വര്‍ഷം മുൻപ് ആരംഭിച്ച ജൈത്രയാത്ര ഇന്ന് 650 ലധികം ഇനം വിത്തുകളിൽ എത്തിനിൽക്കുന്നു. ആര്യൻ, ചിറ്റേണി, കയമ, പറമ്പുവട്ടൻ, തെക്കഞ്ചീര എന്നിങ്ങനെ പരമ്പരാഗത നെല്ലിനങ്ങളും അദ്ദേഹത്തിന്റെ അമൂല്യ ശേഖരത്തിൽ ഉൾപ്പെടുന്നു. നവര, രക്തശാലി, കരിഗജാവലി തുടങ്ങിയ ഔഷധഗുണങ്ങളുള്ള നെല്ലിനങ്ങളും കവുങ്ങ്, ജാതി, കുരുമുളക്, ചക്ക എന്നിവയും അദ്ദേഹം സംരക്ഷിക്കുന്നു.
Story highlights-Satyanarayana Beleri was awarded the Padma Shri