കലാമാമാങ്കത്തിൽ കനകക്കിരീടം ചൂടി കണ്ണുർ; കിരീടനേട്ടം 23 വര്‍ഷത്തിന് ശേഷം
62-ാം സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ ഏറ്റവും കുടുതല്‍ പോയിന്റുമായി സ്വര്‍ണക്കപ്പില്‍ മുത്തമിട്ട് കണ്ണൂര്‍. ആദ്യ ദിനം മുതല്‍ ഇഞ്ചോടിച്ച പോരാടിയ കോഴിക്കാടിനെ മറികടന്നാണ് കണ്ണൂര്‍ കാലാകിരീടം സ്വന്തമാക്കിയത്. കണ്ണൂരിന്റെ നാലാമത് കലോത്സവ കിരീടമാണിത്. കണ്ണൂര്‍ 952 പോയിന്റ് നേടിയപ്പോള്‍ തൊട്ടുപിന്നിലുള്ള കോഴിക്കോടിന് 949 പോയിന്റാണുള്ളത്. ( School kalolsavam Kannur wins the gold cup )
938 പോയിന്റുമായി പാലക്കാട് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. 925 പോയിന്റുമായി തൃശൂര്‍ നാലാം സ്ഥാനത്തുമാണ്. മലപ്പുറം, കൊല്ലം, എറണാകുളം, തിരുവനന്തപുരം, ആലപ്പുഴ, കാസര്‍ഗോഡ്, കോട്ടയം, വയനാട്, പത്തനംതിട്ട, ഇടുക്കി ജില്ലകളാണ് പിന്നില്‍.
23 വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് കണ്ണൂരിലേക്ക് സ്വര്‍ണക്കപ്പെത്തുന്നത്. 1960, 1997, 1998, 2000 വര്‍ഷങ്ങളിലാണ് ഇതിന് മുമ്പ് കണ്ണൂര്‍ കലാകിരീടം ചൂടിയത്. കലോത്സലവത്തില് കോഴിക്കോടിന്റെ 19 വര്‍ഷത്തെ ജൈത്രയാത്രയാണ് കണ്ണൂര്‍ ഇന്ന് കൊല്ലത്തിന്റെ മണ്ണില്‍ അവസാനിപ്പിച്ചത്. കലോത്സവത്തിന്റെ ആദ്യ നാല് ദിവസവും കണ്ണൂര്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തിയിരുന്നു. സമാപന ദിവസം 10 മത്സരങ്ങളാണ് ബാക്കിയുണ്ടായിരുന്നത്. പ്രതിപക്ഷ നേതാവ് വി.ഡി സതീശന് ഉദ്ഘാടനം ചെയ്ത ചടങ്ങില്‍ ചലച്ചിത്രതാരം മമ്മൂട്ടി മുഖ്യാതിഥിയാകും.
Story highlights : School kalolsavam Kannur wins the gold cup