‘ഈ കൊച്ച് പറഞ്ഞത്..’; വിദേശ മലയാളിയായ ഗായികയ്ക്ക് തർജ്ജിമ ചെയ്ത് ബിനു അടിമാലി- രസകരമായ വിഡിയോ

January 6, 2024

പ്രശസ്ത റിയാലിറ്റി ഷോയായ ‘ദി വോയിസ് ഓസ്‌ട്രേലിയ’ എന്ന ഷോയിൽ ബ്ലൈൻഡ് ഒഡീഷനിൽ വിജയിച്ച ആദ്യ ഇന്ത്യൻ വംശജ എന്ന ഖ്യാതി മലയാളി പെൺകൊടിയായ ഷാർലറ്റ് ജിനു ആയിരുന്നു നേടിയത്. ഇൻഡോ വെസ്റ്റേൺ ഫ്യൂഷനിൽ ഷാർലറ്റ് പാടിയ ഗാനങ്ങൾ വളരെയധികം ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ, ഫ്‌ളവേഴ്‌സിലെ ജനപ്രിയ ഷോയായ സ്റ്റാർ മാജിക്കിൽ അതിഥിയായി എത്തിയിരിക്കുകയാണ് ഷാർലറ്റ്. നിരവധി ഗാനങ്ങളുമായി എത്തിയ ഷാർലറ്റിന്റെ പൊട്ടിചിരിപ്പിച്ചാണ് സ്റ്റാർ മാജിക് താരങ്ങൾ സ്വീകരിച്ചത്.

വളരെ രസകരമായ ഒരു നിമിഷമായിരുന്നു ബിനു അടിമാലി ഷാർലറ്റിനായി ഒരുക്കിയത്.ഷാർലറ്റ് വോയിസ് ഓസ്‌ട്രേലിയയിലെ അനുഭവങ്ങൾ ഇംഗ്ളീഷിൽ പങ്കുവയ്ക്കുമ്പോൾ ബിനു അടിമാലി അത് രസകരമായി തർജ്ജിമ ചെയ്യുകയാണ്. അർത്ഥമൊന്നും ശെരിയായില്ലെങ്കിലും പറയുന്ന രീതിയും ബിനു അടിമാലി കണ്ടെത്തുന്ന അർത്ഥങ്ങളും വേദിയിൽ ചിരി പടർത്തുന്നു. കാഴ്ചക്കാർക്കും സമാനമായ അനുഭവമാണ് എപ്പിസോഡ് നൽകിയത്.

അതേസമയം, രസകരമായ ചില ഗെയിമുകളും ഉല്ലാസകരമായ പ്രകടനങ്ങളും കൊണ്ട് ‘ഫ്‌ളവേഴ്‌സ് സ്റ്റാർ മാജിക്’ പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കുകയാണ്. ലക്ഷ്മി നക്ഷത്ര ആതിഥേയത്വം വഹിക്കുന്ന സെലിബ്രിറ്റി ഗെയിം ഷോയ്ക്ക് വലിയ ആരാധക വൃന്ദം തന്നെയുണ്ട്. അതുകൊണ്ടുതന്നെ പ്രേക്ഷകർക്ക് കൗതുകമുണർത്തുന്ന രീതിയിൽ ഓരോ ആഘോഷങ്ങളും മാറ്റേറുന്നതാക്കി മാറ്റാറുണ്ട് സ്റ്റാർ മാജിക് ടീം. 

Story highlights- sharlet ginu star magic episode