ഷൈൻ ടോം ചാക്കോ വിവാഹിതനാകുന്നു- വിവാഹനിശ്ചയ ചിത്രങ്ങൾ

January 2, 2024

ശക്തമായ കഥാപാത്രങ്ങളിലൂടെ മലയാളി പ്രേക്ഷക ഹൃദയങ്ങളിൽ സ്ഥാനം നേടിയ ചലച്ചിത്രതാരമാണ് ഷൈൻ ടോം ചാക്കോ. വെള്ളിത്തിരയിൽ തിരക്കുള്ള താരമായി മാറിയ ഷൈൻ ടോം ചാക്കോ അന്യഭാഷാ ചിത്രങ്ങളിലും സജീവമാകുകയാണ്. അതിനിടെ ജീവിതത്തിൽ പുതിയ അധ്യായത്തിലേക്ക് കടക്കുകയാണ് താരം. വിവാഹത്തിനാകുകയാണ് ഷൈൻ ടോം ചാക്കോ. നടന്റെ വിവാഹ നിശ്ചയം കഴിഞ്ഞു.

ഷൈനും തനൂജയും തമ്മിലുള്ള വിവാഹ നിശ്ചയ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. നിരവധിപേരാണ് ഷൈൻ ടോം ചാക്കോയ്ക്കും തനൂജയ്ക്കും ആശംസകൾ അറിയിച്ച് ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. വിഡിയോയും ശ്രദ്ധനേടുകയാണ്. അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ ആയിരുന്നു വിവാഹ നിശ്ചയം നടന്നത്.

Read also: തമോഗര്‍ത്തങ്ങളിലേക്ക് ഐഎസ്ആര്‍ഒ; കേരളീയ പെൺകരുത്തിന്റെ ചരിത്ര നേട്ടമായി വി-സാറ്റ്..!

അതേസമയം, മലയാളത്തിൽ ഇപ്പോൾ പുറത്തിറങ്ങുന്ന ഒട്ടുമിക്ക സിനിമകളിലും ഷൈനിന്റെ സാന്നിധ്യമുണ്ട്. പത്ത് വർഷത്തോളം സംവിധാന സഹായിയായി പ്രവർത്തിച്ച ശേഷമാണ് ഷൈനിന് സിനിമയിൽ അഭിനയിക്കാൻ അവസരം കിട്ടിയത്. കാവ്യാ മാധവൻ നായികയായ ഗദ്ധാമയിലാണ് ആദ്യമായി അഭിനയിച്ചത്. കണ്ണൂർ സ്‌ക്വാഡിലാണ് നടൻ ഏറ്റവും ഒടുവിൽ വേഷമിട്ടത്.

Story highlights- shine tom chacko engagement photo