ചായയോട് അടങ്ങാത്ത ഇഷ്ടമാണോ, ദിവസവും എത്ര കപ്പ് കുടിക്കും..? അമിതാമായാൽ ഭയക്കണം
ചായ ഇഷ്ടപ്പെടാത്തവര്‍ വളരെ ചുരുക്കമായിരിക്കും അല്ലേ.. നല്ല ചുട് ചായ കുടിക്കുമ്പോള്‍ കിട്ടുന്ന സുഖം വേറെതന്നെയാണ്. അധികമാളുകളും സുലൈമാനിയും കട്ടനുമെല്ലാം ഇഷ്ടപ്പെടുമ്പോള്‍ ഒരു കൂട്ടമാളുകള്‍ക്ക് പ്രിയം പാലൊഴിച്ച ചായയോടാണ്. നിങ്ങള്‍ ഇത്തരത്തിലൊരു ചായ പ്രിയനാണോ ? ഒരു ദിവസം എത്ര ചായ വരെ കുടിക്കും.. എന്നാല്‍ അമിതമായി ചായ കുടിക്കുന്നത് ആരോഗ്യത്തിന് ഗുണത്തേക്കാള്‍ ദോഷമാണ് ഉണ്ടാക്കുന്നത്. ഒരു ദിവസം മൂന്ന് മുതല്‍ നാല് കപ്പ് വരെ ചായ കുടിക്കുന്നത് അത്ര വലിയ പ്രശ്‌നങ്ങളുണ്ടാക്കില്ല. പക്ഷേ ഇതിലും കുടുതല്‍ ചായ കുടിക്കുന്ന വ്യക്തിയാണ് നിങ്ങളെങ്കില്‍ നിങ്ങളുടെ ആരോഗ്യത്തെ ചായ ദോഷകരമായ രീതിയില്‍ ബാധിക്കും. ( Side effect of excessive use of tea )
ശരീരത്തില്‍ ഇരുമ്പിനെ ആഗിരണം ചെയ്യുന്നത് കുറയ്ക്കാന്‍ ചായയുടെ അമിത ഉപയോഗം കാരണമാകും. ടാനിന്‍ എന്ന പദാര്‍ത്ഥം ചായയിലുണ്ട്. ഭക്ഷണത്തിലൂടെ ശരീരത്തിലെത്തുന്ന അയേണ്‍ ഈ ടാനിന്‍ ആഗിരണം ചെയ്യും. അതുകൊണ്ട് തന്നെ ശരീരത്തിന് അയേണ്‍ ലഭിക്കില്ല. കുറഞ്ഞ അളവില്‍ ടാനിന്‍ ശരീരത്തിലുണ്ടെങ്കില്‍ അത് പ്രശ്‌നമില്ല. പക്ഷേ ചായ കുടി അമിതമാകുന്നത് മൂലം ശരീരത്തില്‍ അമിതമായി ഉണ്ടാകുന്ന ടാനിന്‍ നമ്മുടെ അയേണ്‍ ആഗിരണത്തിന് പ്രതിസന്ധി സൃഷ്ടിക്കും. ലോകത്തെ തന്നെ ഏറ്റവും കൂടുതല്‍ കണ്ടുവരുന്ന പോഷക കുറവ് അയേണിന്റേതാണ്.
ചായ കുടി അമിതമാകുന്നത് ഉത്കണ്ഠ, പിരിമുറുക്കം എന്നിവയ്ക്ക് കാരണമാകും. ഉറക്കം കുറയാനും ചായ കാരണമാകാറുണ്ട്. ഓഫിസിലോ ജേലി സ്ഥലങ്ങളിലോ ഉറക്കം വരുമ്പോള്‍ ഒരു കപ്പ് ചൂട് ചായ കുടിക്കുന്നത് ഉന്മേഷം നല്‍കുന്നതായി ശ്രദ്ധിച്ചിട്ടില്ലേ. പ്രതിദിനം രണ്ടോ മൂന്നോ കപ്പില്‍ കൂടുതല്‍ ചായ കുടിച്ചാല്‍ നിങ്ങളുടെ ഉറക്കത്തെ സാരമായി ബാധിച്ചേക്കാം.
Read Also : മധുരമേറും തേൻ; തണുപ്പിനെ അതിജീവിക്കാനും മികച്ചത്!
അധികം ചായ കുടിച്ചാല്‍ അത് നെഞ്ചെരിച്ചിലും തലവേദനയ്ക്കും കാരണമാകാം. ചെറിയ അളവില്‍ ചാട കുടിക്കുമ്പോള്‍ നിങ്ങളുടെ തലവേദന മാറുന്നതായി ശ്രദ്ധിച്ചിട്ടല്ലേ. പക്ഷേ അമിതമായാല്‍ ഇത് ദോഷമാണ്. ആസക്തിയുണ്ടാക്കുന്ന പാനീയമാണ് ചായ. ഒരു ദിവസം രാവിലെ ചായ കിട്ടിയില്ലെങ്കില്‍ പലരിലും തലവേദന, ക്ഷീണം പോലുള്ള പ്രശ്‌നങ്ങള്‍ കാണാറുണ്ട്.
Story highlights : Side effect of excessive use of tea