ഉറക്കത്തിന്റെ കാര്യത്തില്‍ ശ്രദ്ധ വേണം കൗമാരത്തിലും
ഉറക്കത്തെ നിസ്സാരമായി കാണരുത്. പ്രത്യേകിച്ച് കൗമാരക്കാര്‍. കൃത്യമായ ഉറക്കം ലഭിച്ചില്ലെങ്കില്‍ കൗമാരക്കാരെ തേടി അനവധി ആരോഗ്യ പ്രശ്നങ്ങളുമെത്തും. സ്മാര്ഫോണുകളുടെയും ഇന്റര്‍നെറ്റിന്റെയും എല്ലാം അമിതോപയോഗത്തില്‍ പെട്ട് ഉറക്കം നഷ്ടപ്പെടുന്ന കൗമാരക്കാരില്‍ വിഷാദരോഗത്തിനും അമിതവണ്ണത്തിനുമുള്ള സാധ്യത കൂടുതലാണ്.
കൗമാര പ്രായത്തിലുള്ള ഒരാള്‍ എട്ട് മുതല്‍ ഒമ്പത് മണിക്കൂര്‍ വരെ ഉറങ്ങണമെന്നാണ് വിദഗ്ധര്‍ നിര്‍ദ്ദേശിക്കുന്നത്. ഈ പ്രായത്തിലാണ് രോഗപ്രതിരോധ ശേഷി വര്‍ധിക്കുന്നത്. മസ്തിഷ്കത്തിന്റെ വളര്‍ച്ചയെയും ഈ പ്രായത്തിലുള്ള ഉറക്കം സ്വാധീനിക്കും. കൗമാര പ്രായത്തില്‍ നല്ല ഓര്‍മ്മശക്തി ലഭിക്കുന്നതിനും കൃത്യമായ ഉറക്കം ഗുണം ചെയ്യും.
Read also: ബംഗളൂരുവിലെ തിരക്കുള്ള തെരുവിൽ പേഴ്സ് നഷ്ടമായി; തിരികെ ഏൽപിച്ച് അപരിചിതൻ- ശ്രദ്ധേയമായൊരു കുറിപ്പ്
കൗമാരപ്രായത്തില്‍ ശരിയായ രീതിയില്‍ ഉറക്കം ലഭിക്കാത്തവര്‍ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ കൃത്യമായി ഉറങ്ങാം. രാത്രിയിലുള്ള മൊബൈല്‍ഫോണിന്റെയും ഇന്റര്‍നെറ്റിന്റെയും ഉപയോഗം പരിമിതപ്പെടുത്തുക. രാവിലെയും വൈകുന്നേരവും വ്യായാമം ചെയ്യുന്നതും നല്ല ഉറക്കം ലഭിക്കാന്‍ സഹായിക്കും. ദിവസവും രാവിലെ എഴുന്നേല്‍ക്കുന്നതിലും രാത്രി ഉറങ്ങാന്‍ കിടക്കുന്നതിനും കൃത്യമായ സമയം പാലിക്കുക.
Story highlights- sleeping pattern of teenagers