‘ഒമ്പത് മാസവും ഡാൻസ് കളിക്കുകയും കാർ ഓടിക്കുകയും ചെയ്തിരുന്നു’; കാരണം ഇവരാണെന്ന് സ്നേഹ..!

January 15, 2024

മിനി സ്‌ക്രീനിലുടെ കടന്നുവന്ന് മലയാളി പ്രേക്ഷകര്‍ക്ക് സുപരിചിതയായി മാറിയ നടിയാണ് സ്‌നേഹ ശ്രീകുമാര്‍. നടി, അവതാരക എന്നിങ്ങനെയുള്ള മേഖലകളില്‍ ശ്രദ്ധേയയാണ് സ്നേഹ. 2019-ലാണ് സിനിമ സിരിയല്‍ രംഗത്ത് സജീവമായ ശ്രുകുമാറുമായിട്ടുള്ള വിവാഹം നടക്കുന്നത്. കഴിഞ്ഞ വര്‍ഷമാണ് ഈ താരദമ്പതികള്‍ക്ക് ആണ്‍കുഞ്ഞ് പിറന്നത്. സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമായ സ്നേഹ മകന്‍ കേദാറിനെ കുറിച്ചുള്ള വിശേഷങ്ങളും പ്രേക്ഷകര്‍ക്കായി മുടങ്ങാതെ പങ്കുവയ്ക്കാറുണ്ട്. ഇപ്പോള്‍ തന്റെ ഗര്‍ഭകാലം യാതൊരുവിധ ബുദ്ധിമുട്ടുകളുമില്ലാതെ കടന്നുപോകുന്നതിന് സഹായിച്ച ഡോക്ടറെ വീണ്ടും കണ്ടുമുട്ടിയ സന്തോഷം പങ്കുവയ്ക്കുകയാണ് സ്‌നേഹ. ( Sneha Sreekumar introduce her delivery doctor )

ഡോക്ടറുടെ ചിത്രം ഉള്‍പ്പടെ ഫേസ്ബുക്കില്‍ പങ്കുവച്ചിരിക്കുകയാണ് സ്നേഹ. ‘ഇതാണ് എന്റെ ഡോക്ടര്‍ സൂസന്‍. എന്റെ മോനെ ആദ്യമായി കൈയില്‍ എടുത്ത ഡോക്ടര്‍. എന്റെ പല യൂട്യൂബ് വീഡിയോകളിലും ഞാന്‍ പറഞ്ഞ സൂസന്‍ ഡോക്ടര്‍. ഗര്‍ഭകാലം ഏറ്റവും നല്ല ഓര്‍മ്മകളുള്ളത് ആകാനുള്ള പ്രധാന കാരണം ഞാന്‍ ഈ ഡോക്ടറുടെ അടുത്ത് എത്തിയതാണ്. ഒമ്പത് മാസം വരെ ജോലിക്ക് പോവാനും, കാര്‍ ഓടിക്കാനും, ഡാന്‍സ് കളിക്കാനും, പ്രോഗ്രാമുകള്‍ ചെയ്യാനമെല്ലാം സാധിച്ചത് ഒരു ധൈര്യമായി സൂസന്‍ ഡോക്ടര്‍ ഉണ്ടായിരുന്നത് കൊണ്ടാണ്. വളരെ സ്നേഹത്തില്‍ ഭയപ്പെടുത്താതെ കാര്യങ്ങള്‍ പറഞ്ഞുതരുന്ന രീതിയാണ് ഡോക്ടര്‍ക്ക്, അതുകൊണ്ട് തന്നെ എല്ലാ ശ്രദ്ധയോടും കൂടി ഇഷ്ട്ടമുള്ള കാര്യങ്ങള്‍ ചെയ്ത് എന്റെ ഗര്‍ഭകാലം സന്തോഷം നിറഞ്ഞതായിരുന്നു.

Read Also : ഓടുന്ന സ്‌കൂട്ടറിൽ പുതപ്പുമൂടി പരസ്പരം ആലിംഗനം; യുവമിഥുനങ്ങളെ തേടി മുംബൈ പൊലീസ്‌

ഹോസ്പിറ്റലില്‍ നിന്ന് പോന്ന ശേഷം ഡോക്ടര്‍ ഇന്നാണ് മോനെ കാണുന്നത്. പറഞ്ഞറിയിക്കാന്‍ പറ്റാത്ത സന്തോഷമുള്ള നിമിഷമായി എന്നും ഇത് മനസില്‍ല്‍ സൂക്ഷിക്കും. നമ്മുടെ ജീവിതത്തിലെ പല ഘട്ടങ്ങളില്‍ ഇതുപോലെ ചിലര്‍ വരും, അവരാണ് എനിക്ക് ദൈവം. കേദാറും ഞാനും ഞങ്ങടെ ഡോക്ടര്‍ ആന്റിയും’ എന്നും പറഞ്ഞാണ് സ്നേഹ ശ്രീകുമാര്‍ ഫേസ്ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത്.

Story highlights : Sneha Sreekumar introduce her delivery doctor