ആശങ്കകൾ അകലെ; ബേസിലിന്റെ ബോളിവുഡ് അരങ്ങേറ്റം ഉറപ്പാണ്!

January 18, 2024

മലയാള സിനിമയ്ക്ക് ആദ്യത്തെ സൂപ്പർ ഹീറോയെ സമ്മാനിച്ച സംവിധായകനാണ് ബേസിൽ ജോസഫ്. അന്താരാഷ്‌ട്ര വേദികളിൽ മലയാള സിനിമ ചർച്ചയാകാനും ഒരു പരിധി വരെ ബേസിൽ കാരണമായിട്ടുണ്ട്. മിന്നൽ മുരളിയുടെ വമ്പൻ വിജയത്തിന് ശേഷം മറ്റൊരു സൂപ്പർ ഹീറോ പരീക്ഷണത്തിന് ബേസിൽ ഒരുങ്ങുന്നു എന്ന വാർത്തകൾ വന്നിരുന്നു. ബേസിൽ സംവിധാനം നിർവഹിച്ച് രൺവീർ സിംഗ് കേന്ദ്രകഥാപാത്രമായി വരുന്ന ‘ശക്തിമാൻ’ എന്ന സൂപ്പർ ഹീറോ ചിത്രം ഒരുങ്ങുന്നു എന്ന വാർത്ത പ്രേക്ഷകർക്കിടയിൽ ഉണ്ടാക്കിയ ആകാംക്ഷ ചില്ലറയല്ല. (Sony Pictures confirm ‘Shaktimaan’ is fully on)

എന്നാൽ ചിത്രം താൽക്കാലികമായി നിർത്തിവെച്ചു എന്ന വ്യാജവാർത്ത പ്രചരിച്ചിരുന്നു. വാർത്തയിൽ പ്രതികരണവുമായി ഇപ്പോൾ സോണി പിക്ചേഴ്സ് ജനറൽ മാനേജരും ഹെഡുമായ ലാഡ സിംഗ് രംഗത്തെത്തിയിരിക്കുകയാണ്. വ്യാജ വാർത്തയുടെ പോസ്റ്റ് പങ്കുവെച്ചായിരുന്നു ലാഡയുടെ പ്രതികരണം. ചിത്രം നിർത്തി വെച്ചു എന്ന വാർത്ത സത്യമല്ലെന്നും സിനിമ പുരോഗമിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

Read also: ‘ആ കണ്ണുകളിൽ നജീബ് മാത്രം’; വീണ്ടും ഞെട്ടിച്ച് ‘ആടുജീവിതം’!

ശക്തിമാന്റെ കഥ രൺവീറിന് ഇഷ്ടമായെന്ന് മുൻപ് വാർത്തകൾ വന്നിരുന്നു. ഒപ്പം തന്നെ മിനിസ്‌ക്രീനിൽ കണ്ട ഇന്ത്യൻ സൂപ്പർ ഹീറോയുടെ ബിഗ് സ്ക്രീൻ അവതാറിനായി പ്രേക്ഷകരും കാത്തിരിപ്പാണ്. മലയാളികളാകട്ടെ, ബേസിൽ ജോസഫിന്റെ ബോളിവുഡ് എൻട്രിയുടെ ത്രില്ലിലും.

550 കോടി രൂപ ചെലവിലാണ് ചിത്രം ഒരുങ്ങുന്നത്. 1997 മുതല്‍ 2000 ന്റെ പകുതിവരെ ദുരദർശനിൽ സംപ്രേക്ഷണം ചെയ്ത ‘ശക്തിമാൻ’ ഏറെ ആവേശം പകർന്ന പരമ്പരയായിരുന്നു. മുകേഷ് ഖന്ന പ്രധാന വേഷത്തിൽ എത്തിയ പരമ്പരയ്ക്ക് 450 എപ്പിസോഡുകളാണ് ഉണ്ടായിരുന്നത്.

Story highlights: Sony Pictures confirm ‘Shaktimaan’ is fully on