“പൂർവ്വജന്മ ബന്ധമാണ് നമ്മുടേത്”; തപ്സിയുടെ അവധിക്കാലം കുമ്പളങ്ങിയിൽ!

January 10, 2024

കേരളത്തിന്റെ ശാന്തവും മനോഹരവുമായ പച്ചപ്പ്, കായൽ, കടൽ, മലകൾ എന്നിവ ലോകമെമ്പാടുമുള്ള വിനോദസഞ്ചാരികളെ യുഗങ്ങളായി ആകർഷിക്കുന്നു. വിട്ടുപോകാൻ മടിക്കുന്ന തരം മനോഹരങ്ങളായ നിരവധി സ്ഥലങ്ങളും കേരളത്തിലുണ്ട്. ഇപ്പോഴിതാ ബോളിവുഡ് നടി തപ്‌സി പന്നു തന്റെ കേരളത്തിലെ അവധിക്കാല വിശേഷങ്ങൾ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരിക്കുകയാണ്. നടിയുടെ സുഹൃത്തും ബാഡ്മിന്റൺ താരവുമായ മത്യാസ് ബോയും കൂടെയുണ്ട്. (Taapsee Pannu celebrates her vacation in Kumbalangi)

പുതുവത്സരം ആഘോഷിക്കാനാണ് തപ്‌സി കേരളത്തിലെത്തിയത്. കേരളവുമായി ഏതോ പൂർവ്വജന്മത്തിലെ ബന്ധമുണ്ട് തനിക്ക് എന്ന അടിക്കുറിപ്പോടെയാണ് നടി ഇൻസ്റ്റഗ്രാമിൽ വിഡിയോ പങ്കുവെച്ചിരിക്കുന്നത്. പോസ്റ്റിന് താഴെ നിരവധി മലയാളികൾ സന്ദേശങ്ങളുമായി എത്തിയിട്ടുണ്ട്. തെന്നിന്ത്യൻ പ്രേക്ഷകർക്ക് പരിചിതയായ തപ്‌സി മലയാളത്തിൽ മമ്മൂട്ടിയും നാദിയ മൊയ്‌ദുവും ചേർന്നഭിനയിച്ച ഡബിൾസിലും വേഷമിട്ടിട്ടുണ്ട്.

Read also: ‘ഉള്ളത് വിറ്റ് നാടകം എടുത്ത് നശിച്ച നാടകക്കാരെ ഇവിടെയുള്ളൂ’; ബിജു സോപാനം

കായലുകളും നെൽപ്പാടങ്ങളും നിറഞ്ഞ മനോഹരമായ ഒരു പ്രദേശമാണ് കുമ്പളങ്ങി ഗ്രാമം. കുമ്പളങ്ങിയിലെ ‘അമ’ റിസോട്ടിലായിരുന്നു തപ്‌സിയുടെ താമസം. കൽവിളക്കിൽ മെഴുകുതിരി കത്തിക്കുന്നതും വാഴയിലയിൽ വിഭവസമൃദ്ധമായ സദ്യ കഴിക്കുന്നതും സന്ധ്യാസമയത്ത് കായലിൽ ബോട്ടിൽ യാത്ര ചെയ്യുന്നതുമെല്ലാം വിഡിയോയിൽ കാണാം.

ഷാരൂഖ് ഖാൻ നായകനായ ദുംഗിയാണ് തപ്‌സിയുടെ ഒടുവിൽ റിലീസായ ചിത്രം. ‘കുമ്പളങ്ങി നൈറ്റ്‌സ്’ എന്ന സിനിമ ഇറങ്ങിയതു മുതൽ കൊച്ചിക്കടുത്തുള്ള കുമ്പളങ്ങി എന്ന കൊച്ചു കടലോര ഗ്രാമം വിനോദസഞ്ചാരികളുടെ പ്രിയപ്പെട്ട ഇടമായി മാറിയിരുന്നു.

Story highlights: Taapsee Pannu celebrates her vacation in Kumbalangi