അലയടിച്ചെത്തുന്ന തിരയിലിരുന്ന് ആസ്വദിച്ച് ഭക്ഷണം കഴിക്കാം; പ്രതികൂല സാഹചര്യത്തെ വിജയമാക്കി മാറ്റി ഒരു റെസ്റ്റോറന്റ്
ഓരോ മേഖലയും കടുത്ത മത്സരമാണ് അനുദിനം നേരിടുന്നത്. ഉദാഹരണത്തിന് റെസ്റ്റോറന്റ് മേഖലയിലാണെങ്കിൽ ദിനംപ്രതി പുതിയ ആശയങ്ങളാണ് ഓരോരുത്തരും അവതരിപ്പിക്കുന്നത്. കാരണം, മത്സരം കടുക്കുമ്പോൾ പിടിച്ചുനിൽക്കാൻ വ്യത്യസ്തത അത്യാവശ്യമാണ്. ആളുകളെ ആകർഷിക്കാനായി തായ്ലൻഡിലെ ഒരു റെസ്റ്റോറന്റ് അവതരിപ്പിച്ചിരിക്കുന്ന ഡൈനിംഗ് രീതി മറ്റു റെസ്റ്റോറന്റുകൾക്ക് വെല്ലുവിളി സൃഷ്ടിച്ചാണ് രംഗത്ത് എത്തിയത്.
പ്രത്യേകം ചിലവ് ഒന്നുമില്ലാതെയാണ് ഈ റെസ്റ്റോറന്റ് ഗംഭീരമായൊരു ഡൈനിംഗ് അനുഭവം ആളുകൾക്കായി ഒരുക്കിയിരിക്കുന്നത്. ചാവോ ഫ്രയാ എന്ന നദീതീരത്താണ് ഈ റെസ്റ്റോറന്റ് സ്ഥിതി ചെയ്യുന്നത്. അതുകൊണ്ടുതന്നെ നവീനമായ ആശയം അവതരിപ്പിക്കാൻ റെസ്റ്റോറന്റ് ഉടമയ്ക്ക് പ്രത്യേകം ചിലവൊന്നും ഉണ്ടായില്ല. ആളുകൾക്ക് വെള്ളം നിറഞ്ഞ തീരത്ത് ഭക്ഷണം കഴിക്കാൻ ഡൈനിംഗ് ഒരുക്കിയിരിക്കുകയാണ് ഇവർ.
Read also: EPFO ജനന തെളിവായി ആധാർ നീക്കം ചെയ്യുന്നു; നിലവിൽ പരിഗണിക്കുന്ന രേഖകൾ ഇവ
സത്യത്തിൽ നദീതീരത്തുള്ള പല ഭക്ഷണശാലകളും നേരിട്ടിരുന്ന പ്രതിസന്ധി ഈ റെസ്റ്റോറന്റ് ഒരു അവസരമായി കാണുകയായിരുന്നു. കാരണം, തുടർച്ചയായി ഉണ്ടാകുന്ന വേലിയേറ്റമായിരുന്നു പ്രധാന വെല്ലുവിളി. എന്നാൽ, ഈ പ്രതിസന്ധി ആളുകൾക്ക് വേറിട്ട ഡൈനിംഗ് ഒരുക്കുന്നതിലൂടെ ഗുണമാക്കി മാറ്റിയ റെസ്റ്റോറന്റ് ഇപ്പോൾ വലിയ ലാഭത്തിലാണ്. ആളുകൾ ഇങ്ങനെ തിരയടിച്ചുകയറുന്ന അനുഭവത്തിലിരുന്നു ആസ്വദിച്ച് കഴിക്കാൻ കൂട്ടമായാണ് എത്തുന്നത്.
Story highlights- thailand’s flood dining