കഴിഞ്ഞ പത്തുവർഷമായി തുടർച്ചയായി ലോട്ടറി എടുത്തു; ഇതുവരെ നേടിയത് 200 കോടി രൂപ- ട്രിക്ക് വെളിപ്പെടുത്തി ഭാഗ്യ ദമ്പതികൾ

January 8, 2024

കേട്ടാൽ ഒരു സിനിമകഥപോലെ തോന്നും.. സിനിമയിൽ പോലും ഇടംനേടിയ ഒരു യഥാർത്ഥ കഥയാണ് ഇത് എന്നുമാത്രം. അമേരിക്കയിൽ മിഡ്‌വെസ്റ്റിൽ നിന്ന് വിരമിച്ച ദമ്പതികൾ വിവിധ സംസ്ഥാന ലോട്ടറി ഗെയിമുകൾ ഡസൻ കണക്കിന് തവണ വിജയിച്ച് ദശലക്ഷക്കണക്കിന് ഡോളർ സ്വന്തമാക്കി! എന്ത് മറിമായം എന്ന് തോന്നുന്നുണ്ടാകും. പക്ഷെ,ഇവിടെ ചതിയൊ വഞ്ചനയോ ഇല്ലാതെയാണ് ഈ ദമ്പതികൾ 200 കോടി രൂപ പത്തുവർഷം കൊണ്ട് നേടിയത്!ജെറിയും മാർഗും ആണ് ഈ ദമ്പതികൾ.

ഗണിതശാസ്ത്രപരമായ ലൂപ്‌ഹോളിലൂടെ ഈ ജോഡി എല്ലാം നിയമപരമായി തന്നെ സ്വന്തമാക്കിയതാണ്. ഈ ദമ്പതികൾ അവരുടെ കൺവീനിയൻസ് സ്റ്റോർ വിറ്റ് മിഷിഗനിലെ എവാർട്ടിൽ ശാന്തമായ ജീവിതം നയിക്കുകയായിരുന്നു, അപ്പോൾ ജെറി “വിൻഫാൾ” എന്ന പുതിയ ഒരു ലോട്ടറി ഗെയിം കണ്ടു. ഈ ഗെയിമിന് “റോൾഡൗൺ” എന്ന് വിളിക്കുന്ന ഒരു സവിശേഷത ഉണ്ടെന്ന് ജെറി ശ്രദ്ധിച്ചു, അത് എപ്പോൾ സംഭവിക്കുമെന്ന് ലോട്ടറി പ്രഖ്യാപിക്കും.

ഏതെങ്കിലും ഒരു നമ്പറിന് ലോട്ടറിയടിച്ചു എന്ന് കരുതുക. എന്നാൽ, സമ്മാനമടിച്ച ടിക്കറ്റുമായി ആരും എത്തുന്നില്ല. അങ്ങനെ സംഭവിച്ചാൽ മറ്റ് ലോട്ടറികളിൽ നിന്നും വ്യത്യസ്തമായി വിൻഫാൾ ലോട്ടറിയിൽ സമ്മാനത്തുക കുറയുകയും ഏതെങ്കിലും കുറച്ച് അക്കങ്ങൾ വിജയിച്ച നമ്പറിനോട് സാമ്യമുള്ളതായി വന്നാൽ അവർക്ക് ആ തുക വിതരണം ചെയ്യുകയും ചെയ്യും.

വെസ്റ്റേൺ മിഷിഗൺ സർവ്വകലാശാലയിൽ നിന്ന് ഗണിതശാസ്ത്രത്തിൽ ബിരുദം നേടിയ ജെറി, ആവശ്യത്തിന് ടിക്കറ്റുകൾ വാങ്ങിയാൽ പണം നേടുമെന്ന് ഉറപ്പാണെന്ന് മനസ്സിലാക്കി. ജെറി ഇപ്പോൾ ഒരു കോർപ്പറേഷൻ സ്ഥാപിച്ച ശേഷം, അവിടെ അദ്ദേഹം തന്റെ വിജയങ്ങളുടെ വിശദമായ രേഖകൾ സൂക്ഷിച്ചു. മിഷിഗൺ വിൻഫാൾ ഗെയിം അടച്ചുപൂട്ടിയപ്പോൾ, മസാച്യുസെറ്റ്‌സിൽ സമാനമായ നിയമങ്ങളുള്ള ഒരു ലോട്ടറി ഗെയിമിൽ ജെറി തന്റെ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണ്.

Read also: അന്ന് പാറ്റയെന്ന് വിളിച്ച് പരിഹസിച്ചവർ തന്നെ ഇന്ന് അഭിനന്ദനങ്ങൾ കൊണ്ട് മൂടുന്നു; ഇത് വിക്രാന്ത് മാസിയുടെ വിജയത്തിളക്കം

വർഷത്തിൽ 7 തവണയായി ഏകദേശം 10 ദിവസം ഇവർ ലോട്ടറി ടിക്കറ്റുകളെടുക്കാനും മറ്റുമായി ചെലവഴിച്ചു. ദിവസവും 10 മണിക്കൂറാണ് ഇവർ കൃത്യമായ നമ്പറുകൾ തെരഞ്ഞെടുക്കാനും മറ്റും വേണ്ടി ചെലവഴിക്കുന്നത്. 4,27,84,655 രൂപ ഇവർ ലോട്ടറി എടുക്കുന്നതിന് വേണ്ടി ചെലവഴിച്ചു. 7,08,64,681 രൂപ ഇതുവരെ ലോട്ടറിയടിച്ച ഇനത്തിൽ കിട്ടുകയും ചെയ്തു.

Story highlights- This Michigan couple spotted a lucrative lottery loophole