‘ബിടിഎസ്’ സംഘത്തെ കാണണം, കയ്യിലുള്ളത് 14,000 രൂപ; കപ്പലിൽ കൊറിയയിലേക്ക് പോകാനിറങ്ങി കുട്ടികൾ

January 7, 2024

സിനിമ താരങ്ങളും കായിക താരങ്ങളും അടക്കമുള്ള പ്രമുഖരോടുള്ള ആരാധന കാരണം വിത്യസ്തമായ രീതിയില്‍ സ്‌നേഹപ്രകടനം നടത്തുന്നതെല്ലാം പതിവ് വാര്‍ത്തയാണ്. എന്നാല്‍ തമിഴ്‌നാട് കരൂര്‍ സ്വദേശിനികളായ മുന്ന് എട്ടാം ക്ലാസ് വിദ്യാര്‍ഥികള്‍ തങ്ങളുടെ ആരാധനപാത്രങ്ങളെ കാണാനായി നടത്തിയ യാത്ര കുറച്ച് വ്യത്യസ്തമാണ്. ലോകമാകെ വലിയ ആരാധവൃന്ദമുള്ള കൊറിയന്‍ ബാന്‍ഡായ ബിടിഎസ് ടീമിനെ കാണാനായി കൊറിയയിലേക്ക് ഇറങ്ങിപ്പുറപ്പെടുകയായിരുന്നു ഈ മൂവര്‍സംഘം. കൊറിയന്‍ യാത്രക്കായി ഇവര്‍ കയ്യില്‍ കരുതിയത് വെറും 14,000 രൂപയായിരുന്നു. വിശാഖപട്ടണം വഴി സിയോളിലേക്ക് കടക്കാനായിരുന്നു വിദ്യാര്‍ഥിനികളുടെ പദ്ധതി. ( Three minor girls left home to meet BTS band )

ജനുവരി നാലിനാണ് ഈ പെണ്‍കുട്ടികളെ കാണാതാകുന്നത്. ബിടിഎസ് ബാന്‍ഡിന്റെ കടുത്ത ആരാധകരായ ഇവര്‍ വീട്ടുകാരെ വിവരമറിയിക്കാതെ നാടുവിടാന്‍ ഒരുങ്ങുകയായിരുന്നു. എന്നാല്‍ യാത്രക്കായി വീടുവിട്ടിറങ്ങിയ ഇവരെ വെല്ലൂരിലെ കാട്പാടി ജംഗ്ഷന്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നാണ് കണ്ടെത്തിയത്.

ട്രെയിനില്‍ വിശാഖപട്ടണത്തേക്കും അവിടെനിന്നു കപ്പലില്‍ കൊറിയയിലേക്കും പോകാനായിരുന്നു കുട്ടികളുടെ പദ്ധതി. പദ്ധതി അതനുസരിച്ച് ഇറോഡില്‍ നിന്ന് ചെന്നൈയിലേക്കുള്ള ട്രെയിനില്‍ കയറി. ചായ കുടിക്കാന്‍ കാട്പാടി സ്റ്റേഷനില്‍ ഇറങ്ങിയപ്പോള്‍ ട്രെയിന്‍ കടന്നുപോയി. പിന്നീട് റെയില്‍വേ പൊലീസ് ഇവരുടെ പെരുമാറ്റം ചോദ്യം ചെയ്തപ്പോള്‍ പെണ്‍കുട്ടികള്‍ സത്യം പറഞ്ഞു. മൂന്ന് പേര്‍ക്കും കൗണ്‍സിലിങ് കൊടുത്ത ശേഷം മാതാപിതാക്കള്‍ക്കൊപ്പം അയച്ചു.

Read Also : വേദിയിൽ തെന്നിവീണ് മത്സരാർഥി, മൈക്കില്‍ നിന്നും ഷോക്ക്; ഒപ്പന വേദിയുടെ രസം കെടുത്തിയ മണിക്കൂറുകൾ

പെണ്‍കുട്ടികളിലൊരാളുടെ അയല്‍വാസി പറഞ്ഞതനുസരിച്ചാണ് ഇവര്‍ ബിടിഎസ് ബാന്‍ഡിനെ കുറിച്ചറിയുന്നത്. തുടര്‍ച്ചയായി ബാന്‍ഡിനെ കുറിച്ച് ശ്രദ്ധിച്ച കുട്ടികള്‍ വൈകാതെ ബിടിഎസിന്റെ കടുത്ത ആരാധകരായി മാറി. കൂടാതെ ഗൂഗിള്‍ വഴി കൊറിയന്‍ ഭാഷ പഠിക്കാനും ആരംഭിച്ചു. ഇതിനിടെയാണ് ബിടിഎസ് അംഗങ്ങളെ നേരിട്ട് കാണാന്‍ ശ്രമം നടത്തിയത്.

Story highlights : Three minor girls left home to meet BTS band