വ്യാജ മെസേജുകളുടെ കാലം; തട്ടിപ്പിൽ വീഴാതിരിക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം..

January 7, 2024

സമഗ്ര മേഖലകളിലും ഡിജിറ്റല്‍ പണമിടപാടുകള്‍ സ്ഥാനമുറപ്പിച്ച സമയമാണിത്. വലിയ വ്യാപാര സ്ഥാപനങ്ങളില്‍ സാധാരണയായ ഈ ഇടപാട് രീതികള്‍ തെരുവോര കച്ചവടക്കാര്‍ ഉപയോഗിക്കുന്നു. ഡിജിറ്റല്‍ പേയ്‌മെന്റുകള്‍ കൂടുതല്‍ സൗകര്യപ്രദവും സുരക്ഷിതവുമാക്കാന്‍ സര്‍ക്കാര്‍ പല നടപടിയും സ്വീകരിക്കുന്നുണ്ടെങ്കിലും ഈ രംഗത്തെ തട്ടിപ്പിന് യാതൊരുവിധ കുറവുമില്ല എന്നതാണ് മറ്റൊരു കാര്യം. അതുകൊണ്ടുതന്നെ ഇക്കാലത്ത് ഡിജിറ്റല്‍ പണമിടപാട് നടത്തുമ്പോള്‍ വളരെയധികം ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്. അല്ലെങ്കില്‍ ദിനംപ്രതി പുറത്തുവരുന്ന തട്ടിപ്പുകളുടെ ഇരയായി നിങ്ങളും മാറിയേക്കാം. ( Tips to avoid getting scammed on digital payment )

ബാങ്കുകളില്‍ നിന്നും മറ്റു പണമിടപാടിന് സഹായിക്കുന്ന തേര്‍ഡ് പാര്‍ട്ടി സോഫ്റ്റ്‌വെയറുകളില്‍ നിന്നടക്കം നിരവധി മെസേജുകളാണ് ദിനംപ്രതി നമ്മുടെ ഫോണുകളിലേക്ക് വരുന്നത്. ഇതില്‍ നിന്നും തട്ടിപ്പുകാരുടെ വ്യജ മെസേജുകള്‍ കണ്ടെത്തുക എന്ന വളരെ ബുദ്ധിമുട്ടേറിയ കാര്യമാണ്. സൈബര്‍ ലോകത്തെ തട്ടിപ്പുകാര്‍ ഒരോ ദിവസവും പുത്തന്‍ രീതികളാണ് തട്ടിപ്പിനായി ഉപയോഗിക്കുന്നത്. പണമിടപാടുമായി ബന്ധപ്പെട്ട് നിങ്ങള്‍ക്ക് ലഭിക്കുന്ന മെസേജുകള്‍ വ്യാജമാണോ അല്ലയോ എന്ന് ഉറപ്പുവരുത്താന്‍ ചില വഴികളുണ്ട്.

ആദ്യമായി അജ്ഞാത നമ്പരുകളില്‍ നിന്ന് നിങ്ങള്‍ക്ക് എന്തെങ്കിലും തരത്തിലുള്ള മെസേജുകള്‍ കിട്ടിയാല്‍ അതിന് മറുപടി നല്‍കരുത്. ഉടന്‍ തന്നെ അത്തരം മെസേജുകള്‍ക്കെതിരെ ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കേണ്ടതാണ്. പണമിടപാടുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്ക് സ്വകാര്യ നമ്പറുകളില്‍ നിന്നും ബാങ്കുകള്‍ മെസേജ് അയിക്കില്ല എന്നതാണ് നമ്മള്‍ ആദ്യമായി മനസിലാക്കേണ്ടത്. ബാങ്കുകളില്‍ നിന്നും വരുന്ന മെസേജുകള്‍ക്ക് ഒരു പ്രത്യക ഫോര്‍മാറ്റുകളുണ്ട്. BG-UNIONB, VD-UNIONB ഇത്തരത്തിലുള്ള ഫോര്‍മാറ്റിലായിരിക്കും സന്ദേശങ്ങള്‍ വരുന്നത്.

രണ്ടാമതായി നിങ്ങള്‍ക്ക് ലഭിക്കുന്ന മെസേജുകളില്‍ എന്തെങ്കിലും തരത്തിലുള്ള വ്യാകരണത്തെറ്റുകളോ അക്ഷരത്തെറ്റുകളോ ശ്രദ്ധയില്‍പെട്ടാല്‍ ആ മെസേജുകള്‍ക്കും മറുപടി നല്‍കരുത്. കാരണം ബാങ്കുകളില്‍ നിന്നുള്ള മെസേജുകള്‍ എപ്പോഴും ഇത്തരത്തിലുള്ള തെറ്റുകളില്ലാതെയാണ് വരുന്നത്.

Read Also : ‘ഇനി ശരിക്കും കഴിക്കുന്നതാണോ?’; വൈറലായി നിയാസ് ബക്കറിന്റെ പ്രകടനം!

എന്തെങ്കിലും തരത്തിലുള്ള വിലപിടിപ്പുള്ള സമ്മാനങ്ങള്‍ക്ക് അര്‍ഹരായിട്ടുണ്ടെന്ന് തരത്തിലുള്ള മെസേജുകളും പതിവായി കിട്ടുന്നതാണല്ലോ. അത്തരത്തിലുള്ള മെസേജുകള്‍ക്ക് ഒരുകാരണവശാലും മറുപടി കൊടുക്കരുത്. ഉദാഹരണമായി ലോട്ടറിയടിച്ചെന്നോ, അല്ലെങ്കില്‍ വലിയൊരു തുക നിങ്ങളുടെ ബാങ്ക് അക്കൗണ്ടില്‍ നിക്ഷേപിച്ചിട്ടുണ്ട് എന്നതരത്തിലുള്ള സന്ദേശങ്ങളാണ് വരാറുള്ളത്. ചില മെസേജുകളില്‍ ലിങ്കുകളും ഉള്‍പ്പെട്ടതായിരിക്കും. ഇത്തരത്തിലുള്ള മെസേജുകളിലുള്ള ലിങ്കുകള്‍ ഓപ്പണ്‍ ചെയ്യുന്നത് നിങ്ങളെ വലിയ തട്ടിപ്പിനിരയാക്കും.

Story highlights : Tips to avoid getting scammed on digital payment