ബിപി കൂടാതിരിക്കാന്‍ ശ്രദ്ധിക്കാം ചില കാര്യങ്ങള്‍

January 28, 2024

പ്രായഭേദമന്യേ പലരേയും ഇക്കാലത്ത് അലട്ടുന്ന ഒരു പ്രശ്‌നമാണ് ഉയര്‍ന്ന രക്തസമ്മര്‍ദ്ദം അഥവാ ഹൈ ബിപി. പല കാരണങ്ങള്‍ക്കൊണ്ട് രക്തസമ്മര്‍ദ്ദം ഉയരാറുണ്ട്. കൃത്യതയില്ലാത്ത ജീവിതശൈലിയും ഫാസ്റ്റ്ഫുഡുകളുടെ അമിതമായ ഉപയോഗവും വ്യായമക്കുറവുമെല്ലാം ബിപി കൂടാന്‍ കാരണമാകുന്നു. എന്നാല്‍ ചില കാര്യങ്ങളില്‍ അല്‍പം ശ്രദ്ധ ചെലുത്തിയാല്‍ ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തിന് ഒരു പരിതി വരെ തടയിടാന്‍ സാധിക്കും.

ഫാസ്റ്റ്ഫുഡുകളുടെ അമിതമായ ഉപയോഗം കുറയ്ക്കുക എന്നതാണ് ശ്രദ്ധിക്കേണ്ടതായ ഒരു കാര്യം. അമിതമായി ഫാസ്റ്റ്ഫുഡ് കഴിക്കുന്നവരില്‍ ഉയര്‍ന്ന രക്ത സമ്മര്‍ദ്ദത്തിന് പുറമെ ഫാറ്റി ലിവര്‍, അമിത കൊളസ്‌ട്രോള്‍ തുടങ്ങിയ രോഗാവസ്ഥകളും കണ്ടുവരാറുണ്ട്. അതുകൊണ്ടുതന്നെ ഫാസ്റ്റ്ഫുഡുകളുടെ ഉപയോഗം നിചപ്പെടുത്തുന്നത് എപ്പോഴും ആരോഗ്യകരമാണ്.

Read more: ഓട്ടോഗ്രാഫ് വാങ്ങാനെത്തിയ പ്രിയയുടെ ‘പൊട്ട്’ ഇന്നും ഓര്‍മയില്‍, അങ്ങനെ പ്രിയ ചാക്കോച്ചന്റെ പ്രിയതമയായി: ആ പ്രണയകഥ

ബിപി പ്രശ്‌നമുള്ളവര്‍ നിത്യേന വ്യായമാം ശീലമാക്കുന്നത് നല്ലതാണ്. കാരണം ഉയര്‍ന്ന രക്തസമ്മര്‍ദ്ദം പലപ്പോഴും ഹൃദയത്തിന്റെ ആരോഗ്യത്തെ മോശമായി ബാധിക്കാറുണ്ട്. ഇത്തരക്കാരില്‍ ഹാര്‍ട്ട് അറ്റാക്കിനുള്ള സാധ്യതയും കൂടുതലാണ്. അതുകൊണ്ടുതന്നെ ദിവസവും കുറഞ്ഞത് അര മണിക്കൂര്‍ എങ്കിലും വ്യായാമം ശീലമാക്കണം.

Read also: 19 വർഷങ്ങൾക്ക് ശേഷമുള്ള കൂടിക്കാഴ്ച; ജന്മനാ വേർപിരിഞ്ഞ ഇരട്ടസഹോദരിമാരെ ഒന്നിപ്പിച്ചത് ടിക്‌ടോക്!

മദ്യത്തിന്റെ അമിതമായ ഉപയോഗവും രക്തസമ്മര്‍ദ്ദം ഉയരാന്‍ കാരണമാകുന്നു. കലോറി കൂടുതലുള്ളതിനാല്‍ മദ്യം പലപ്പോഴും അമിതവണ്ണത്തിനും കാരണമാകുന്നു. അതുപോലെ തന്നെ ഉയര്‍ന്ന രക്തസമ്മര്‍ദ്ദമുള്ളവര്‍ ഉപ്പിന്റെ ഉപയോഗം പരമാവധി കുറയ്ക്കുന്നതാണ് നല്ലത്. ഉപ്പ് കഴിയ്ക്കുമ്പോള്‍ രക്തസമ്മര്‍ദ്ദം വേഗത്തില്‍ ഉയരാന്‍ കാരണമാകുന്നു. ഉപ്പ് അമിതമായി ശരീരത്തിലെത്തിയാല്‍ ശരീരത്തിലെ കാല്‍സ്യം നഷ്ടമാവുകയും ചെയ്യും.

Story highlights- Tips to reduce high blood pressure