മൂക്കിനു ചുറ്റുമുള്ള ബ്ലാക്ക് ഹെഡ്‌സ് അകറ്റാന്‍ വീട്ടിലുണ്ട് മാര്‍ഗം

January 11, 2024

മൂക്കിനു ചുറ്റുമുള്ള ബ്ലാക്ക് ഹെഡ്‌സ് ഇന്ന് പലരേയും അലട്ടുന്ന ഒരു സൗന്ദര്യ പ്രശ്‌നമാണ്. ഇവയെ അകറ്റാന്‍ വീട്ടില്‍ തന്നെയുണ്ട് മാര്‍ഗങ്ങള്‍. അത്തരം ചില മാര്‍ഗങ്ങളെ പരിചയപ്പെടാം.

മുറിച്ചെടുത്ത ചെറുനാരങ്ങയുടെ മുകളില്‍ പഞ്ചസാര തരികള്‍ വിതറിയ ശേഷം ബ്ലാക്ക് ഹെഡ്‌സുള്ള ഇടങ്ങളില്‍ സ്‌ക്രബ് ചെയ്യാവുന്നതാണ്. ഇങ്ങനെ ചെയ്യുന്നത് മുഖക്കുരുവിനെ ചെറുക്കാനും സഹായിക്കുന്നു. അതുപോലെ തന്നെ ചെറുനാരങ്ങാ നീരില്‍ മുട്ടയുടെ വെള്ള ചേര്‍ത്ത് മിക്‌സ് ചെയ്ത ശേഷം ബ്ലാക്ക് ഹെഡ്‌സുള്ളിടത്ത് പുരട്ടുക. ഉണങ്ങി കഴിയുമ്പോള്‍ ഇത് റിമൂവ് ചെയ്യാവുന്നതാണ്.

Read also: ‘മലയാളിയുടെ ഹൃദയം കവർന്ന ആടുജീവിതം’; ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തുവിട്ട് പ്രഭാസ്!

മുട്ടയുടെ വെള്ളയും അല്‍പം തേനും ചേര്‍ത്ത് മിക്‌സ് ചെയ്തും ബ്ലാക്ക് ഹെഡ്‌സുള്ളിടത്ത് പുരട്ടാം. ഉണങ്ങിക്കഴിയുമ്പോള്‍ ചൂടുവെള്ളത്തില്‍ കഴുകിക്കളയാം. ഇങ്ങനെ ചെയ്യുന്നതും ബ്ലാക്ക് ഹെഡ്‌സിനെ അകറ്റാന്‍ സഹായിക്കുന്നു. ഉപ്പും തേനും ചേര്‍ത്ത് ബ്ലാക്ക് ഹെഡുള്ളിടത്ത് പുരട്ടുന്നതും ബ്ലാക്ക് ഹെഡ്‌സിനെ അകറ്റാന്‍ സഹായിക്കുന്നു. ഉപ്പും ചെറുനാരങ്ങനീരും ചേര്‍ത്തു പുരട്ടുന്നതും ബ്ലാക്ക് ഹെഡ്‌സിനെ ചെറുക്കാന്‍ ഉത്തമമായ മാര്‍ഗമാണ്.

Story highlights- Tips to remove blackheads