പ്രധാനമന്ത്രിയുടെ കേരള സന്ദർശനം; ഇന്ന് വിവിധയിടങ്ങളിൽ ഗതാഗത നിയന്ത്രണം!

January 17, 2024

പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ കേരള സന്ദർശനത്തോടനുബന്ധിച്ച് ഇന്ന് സംസ്ഥാനത്ത് വിവിധ ഇടങ്ങളിൽ അവധിയും ഗതാഗത നിയന്ത്രണവും ഉണ്ടായിരിക്കും. (Traffic restrictions in Kerala today due to PM Modi’s visit)

ഗുരുവായൂർ നഗരസഭയിലും, ചൂണ്ടൽ, വലപ്പാട്, നാട്ടിക, കണ്ടാണിശ്ശേരി പഞ്ചായത്തുകളിലുമാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസസ്ഥാപനങ്ങൾക്കും ഈ സ്ഥലങ്ങളിൽ ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ, ഗതാഗത നിയന്ത്രണവും ഉണ്ടായിരിക്കും.

Read also: എവറസ്റ്റിന്റെ ബേസ് ക്യാമ്പിൽ എത്തുന്ന ഏറ്റവും പ്രായം കുറഞ്ഞയാൾ; പുതു ചരിത്രം കുറിച്ച് 4 വയസ്സുകാരി!

തൃശൂർ കൂടാതെ എറണാകുളം നഗരത്തിലും ഇന്ന് വാഹന നിയന്ത്രണങ്ങൾ ഉണ്ടാകും. എറണാകുളം നഗരത്തിലെ ഗതാഗത നിയന്ത്രണങ്ങൾ കാലത്ത് 3 മണി മുതൽ ഉച്ച വരെ നീണ്ടുനിൽക്കും. പ്രധാനമന്ത്രിയുടെ കേരള സന്ദർശനവും അനുബന്ധ പരിപാടികളും മൂലമാണ് നിയന്ത്രണങ്ങൾ എന്ന് കൊച്ചി പോലീസ് അറിയിച്ചിട്ടുണ്ട്. അറിയിപ്പിൽ സിറ്റിയിലേക്ക് വാഹനങ്ങൾ കടത്തി വിടില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്.

Story highlights: Traffic restrictions in Kerala today due to PM Modi’s visit