തീരത്ത് 238 കിലോ ഭാരമുള്ള ചൂര മീൻ; വിറ്റുപോയത് ആറരക്കോടി രൂപയ്ക്ക്!
ടോക്കിയോയിലെ ഏറ്റവും വലിയ മത്സ്യമാർക്കറ്റിലെ ഏറ്റവും വിലപിടിപ്പുള്ള സമുദ്രോത്പന്നം വ്യാപാരത്തിന്റെ ഉദ്ഘാടന ദിവസം ലേലത്തിൽ വിറ്റത് റെക്കോർഡ് തുകയ്ക്ക്. ആറരക്കോടി രൂപയ്ക്കാണ് ചൂര മീൻ വിറ്റുപോയത്. ഏകദേശം 238 കിലോ ഭാരമുള്ള മാമോത്ത് ബ്ലൂഫിൻ ട്യൂണ സമുദ്രോത്പന്ന മൊത്തക്കച്ചവടക്കാരനായ യമയൂക്കിയും ഒരു സുഷി ചെയിനും ആറരക്കോടി രൂപയ്ക്ക് വാങ്ങി.
യമയുകിയും സുഷി ശൃംഖലയായ ഒനോഡെറ ഗ്രൂപ്പും ഓരോ സീസണിലെയും വിപണിയിലെ ഏറ്റവും വിലപിടിപ്പുള്ള മത്സ്യം സ്വന്തമാക്കുന്നത് ഇത് നാലാം തവണയാണ്.
അമോറി പ്രിഫെക്ചറിന്റെ തീരത്ത് നിന്ന് കിട്ടിയ ചൂര ഇനി ഒനോഡെറ എന്ന മിഷെലിൻ സ്റ്റാർ ചെയ്ത സുഷി റെസ്റ്റോറന്റിലായിരിക്കും. 1999 ൽ റെക്കോർഡ് കീപ്പിംഗ് ആരംഭിച്ചതിന് ശേഷമുള്ള നാലാമത്തെ ഉയർന്ന വിൽപ്പനയായിരുന്നു ഇത്. ഇത് റെക്കോർഡ് ഒന്നും ഭേദിച്ച കച്ചവടമല്ല. എങ്കിലും തിരക്കേറിയ ടൊയോസു ഫിഷ് മാർക്കറ്റിൽ കൊവിഡിന് ശേഷം ചൂരയ്ക്ക് നൽകിയ ഏറ്റവും ഉയർന്ന വിലയാണിത്.
2023-ലെ ആദ്യത്തെ ലേലത്തിൽ വിറ്റ ഏറ്റവും വിലകൂടിയ മത്സ്യത്തിന്റെ മൂന്നിരട്ടിയിലധികം വിലയ്ക്കാണ് ട്യൂണ വിറ്റത്. പാൻഡെമിക് സമയത്ത് ജാപ്പനീസ് ടൂറിസം, റസ്റ്റോറന്റ് ബിസിനസ്സിനൊപ്പം മത്സ്യ വിലയിൽ താഴോട്ട് പോയതിന് ശേഷം ഇങ്ങനെയൊരു കച്ചവടമുണ്ടായതോടെ വിപണി തിരിച്ചുവരുമെന്ന പ്രതീക്ഷയ്ക്ക് കാരണമായി.
Story highlights- Tuna was sold for huge amount in tokyo