ട്വന്റിഫോർ പ്രേക്ഷകരുടെ സംസ്ഥാന സമ്മേളനത്തിൽ വൻ ജനപങ്കാളിത്തം

January 28, 2024

ട്വന്റിഫോർ പ്രേക്ഷകരുടെ സംസ്ഥാന സമ്മേളനത്തിന് കൊച്ചി കടവന്ത്ര രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ തുടക്കമായിരിക്കുകയാണ്. ഉദ്‌ഘാടന ചടങ്ങിൽ പ്രമുഖമാരായവരെല്ലാം അണിനിരക്കുകയാണ്. അതേസമയം, ജനപങ്കാളിത്തത്തിൽ അമ്പരപ്പിക്കുകയാണ് പരിപാടി. സ്റ്റേഡിയത്തിൽ നിറഞ്ഞുകവിഞ്ഞ നിലയിൽ ആളുകൾ എത്തിക്കഴിഞ്ഞു.

കലാസാംസാകാരിക പരിപാടികളും അവതാരകരുമായുള്ള സംവാദവും രസകരമായ നിമിഷങ്ങളുമായി ട്വന്റിഫോർ പ്രേക്ഷകരുടെ സംസ്ഥാന സമ്മേളനം പുരോഗമിക്കുകയാണ്. ട്വന്റിഫോർ പ്രേക്ഷകരുടെ ആദ്യ സംസ്ഥാന സമ്മേളനമാണ് ഇത്.

ഉച്ചയ്‌ക്കുശേഷം 2.00 മണി മുതൽ വൈകിട്ട് 6.00 മണി വരെയാണ് സമ്മേളനം നടക്കുന്നത്. 12 മണി മുതൽ കടവന്ത്ര രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ ആളുകൾക്ക് പ്രവേശനമാരംഭിച്ചിരുന്നു.ഇപ്പോഴും ആളുകളെത്തികൊണ്ടിരിക്കുകയാണ്.

Read also: 19 വർഷങ്ങൾക്ക് ശേഷമുള്ള കൂടിക്കാഴ്ച; ജന്മനാ വേർപിരിഞ്ഞ ഇരട്ടസഹോദരിമാരെ ഒന്നിപ്പിച്ചത് ടിക്‌ടോക്!

പ്രേക്ഷകർക്കൊപ്പം ട്വന്റിഫോർ അവതാരകരും വിവിധ കലാകാരന്മാരും പരിപാടിയിൽ അണിനിരക്കുന്നുണ്ട്. ലോക ടെലിവിഷൻ ചരിത്രത്തിൽത്തന്നെ ആദ്യമായി നടക്കുന്ന ഈ പരിപാടിക്ക് വലിയ ജനപിന്തുണയാണ് ലഭിക്കുന്നത്. സംഗീത ലോകത്തെ പ്രമുഖരായ എം ജി ശ്രീകുമാർ, ശരത്ത്, ജോബ് കുര്യൻ എന്നിവരുടെ സംഗീത വിരുന്നും പ്രേക്ഷകർക്ക് ആവേശം പകരാനായി ഒരുക്കിയിട്ടുണ്ട്. ഫ്ളവേഴ്സിലെ ജനപ്രിയ ഷോകളിലെ താരങ്ങളും പങ്കെടുക്കുന്നുണ്ട്. ട്വന്റിഫോർ അവതാരകരുമായി സംവദിക്കാൻ അവസരവും ഉണ്ട്. ലൈവായാണ് പ്രോഗ്രാം നടക്കുന്നത്.

Story highlights- twentyfour news audience state conference started