അൻപതാം വയസിൽ ബിരുദാനന്തര ബിരുദം നേടി ട്വിങ്കിൾ ഖന്ന; പ്രിയതമയെ സൂപ്പർ വുമണെന്ന് വിശേഷിപ്പിച്ച് അക്ഷയ് കുമാർ

January 17, 2024

ബോളിവുഡിന്റെ പ്രിയതാരജോഡിയാണ് അക്ഷയ് കുമാറും ട്വിങ്കിൾ ഖന്നയും. 2001ൽ വിവാഹിതരായ ഇവർ 23 വര്ഷം പൂർത്തിയാക്കുകയാണ്. ഈ വേളയിൽ മറ്റൊരു സന്തോഷമാണ് അക്ഷയ് കുമാറിന് പങ്കുവയ്ക്കനുള്ളത്. ട്വിങ്കിൾ ഖന്ന ലണ്ടൻ സർവകലാശാലയിൽ നിന്ന് ബിരുദാനന്തര ബിരുദം പൂർത്തിയാക്കിയ സന്തോഷമാണ് നടൻ പങ്കുവയ്ക്കുന്നത്. ബിരുദദാന ദിനത്തിൽ ഭാര്യ ട്വിങ്കിൾ ഖന്നയ്ക്ക് ഏറ്റവും മധുരമുള്ള സന്ദേശം ആണ് അക്ഷയ് കുമാർ എഴുതിയിരിക്കുന്നത്.

നടിയും എഴുത്തുകാരിയുമായ ട്വിങ്കിൾ ഖന്ന അടുത്തിടെ ലണ്ടൻ സർവകലാശാലയിൽ നിന്ന് ബിരുദാനന്തര ബിരുദം പൂർത്തിയാക്കിയിരുന്നു. ഭാര്യയുടെ ബിരുദദാന ചടങ്ങിൽ പങ്കെടുത്ത അക്ഷയ് കുമാർ, ട്വിങ്കിളിനൊപ്പമുള്ള ഒരു ചിത്രം പോസ്റ്റ് ചെയ്യുകയും ഹൃദയസ്പർശിയായ ഒരു കുറിപ്പ് എഴുതുകയും ചെയ്തു, “രണ്ട് വർഷം മുമ്പ് നിനക്ക് വീണ്ടും പഠിക്കാൻ താൽപ്പര്യമുണ്ടെന്ന് എന്നോട് പറഞ്ഞപ്പോൾ, നീ അത് ശരിക്കും ആഗ്രഹിച്ചിരുന്നു എന്ന് ഞാൻ അത്ഭുതപ്പെട്ടു. വീട്, ജോലി, എനിക്കും കുട്ടികൾക്കും ഒപ്പമുല്ല സമയം തുടങ്ങി ഒരു മുഴുനീള വിദ്യാർത്ഥി ജീവിതം നന്നായി കൈകാര്യം ചെയ്യുന്നതും നിങ്ങൾ കഠിനാധ്വാനം ചെയ്യുന്നതും കണ്ട ദിവസം, ഞാൻ ഒരു സൂപ്പർ വുമണിനെ വിവാഹം കഴിച്ചുവെന്ന് എനിക്ക് മനസിലായി.. ഇന്ന് നിന്റെ ബിരുദദാന വേളയിൽ, നിന്നിൽ ഞാൻ എത്രമാത്രം അഭിമാനിക്കുന്നു എന്ന് പറയാൻ മതിയായ വാക്കുകൾ അറിയാൻ ഞാനും കുറച്ചുകൂടി പഠിച്ചിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിക്കുന്നു ടീന. അഭിനന്ദനങ്ങളും എന്റെ എല്ലാ സ്നേഹവും.

Read also: ഒരൊറ്റ വിജയം, സങ്കടത്തിന്റെ എയ്‌സുകളെ അടിച്ചുപറത്തി സുമിത് നാഗൽ; പോരാട്ടവീര്യത്തിന്റെ കഥ

തന്റെ 50-ാം വയസിലാണ് നടി ബിരുദാനന്തര ബിരുദം പൂർത്തിയാക്കിയിരിക്കുന്നത്. ബർസാത്ത്, ബാദ്ഷാ, ഇന്റർനാഷണൽ ഖിലാഡി തുടങ്ങിയ സിനിമകളിലൂടെയാണ് ട്വിങ്കിൾ ഖന്ന അറിയപ്പെടുന്നത്. ഒരു ജനപ്രിയ എഴുത്തുകാരി കൂടിയാണ് ട്വിങ്കിൾ ഖന്ന. പൈജാമാസ് ആർ ഫോർഗിവിംഗ്, ദി ലെജൻഡ് ഓഫ് ലക്ഷ്മി പ്രസാദ്, മിസിസ് ഫണ്ണിബോൺസ് എന്നീ പുസ്തകങ്ങളും രചിച്ചിട്ടുണ്ട്.

Story highlights- Twinkle Khanna graduated at the age of 50