പോത്തിന്റെ പുറത്ത് നൃത്തം വയ്ക്കുന്ന സ്ത്രീകൾ; വീഡിയോ വൈറലായതോടെ വിമർശനം

January 18, 2024

വളര്‍ത്തു മൃഗങ്ങള്‍ക്കൊപ്പം നൃത്തം ചെയ്യുന്നതൊക്കെ വളരെ സാധാരണയായി കാണുന്നതാണ്. എന്നാല്‍ പോത്തിന്റെ പുറത്തുകയറി ഡാന്‍സ് ചെയ്യുന്ന കാഴ്ചയൊന്നും എപ്പോഴും കണ്ടെന്ന് വരില്ല. അത്തരത്തില്‍ പോത്തിന്റെ പുറത്തു കയറി നിന്നുകൊണ്ട് ഡാന്‍സ് ചെയ്യുന്ന രണ്ട് യുവതികളുടെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഈ വീഡിയോ വൈറലായതോടെ സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്. ഒരുകൂട്ടമാളുകള്‍ യുവതികളുടെ ആത്മവിശ്വാസത്തെയും സര്‍ഗാത്മകതയും പ്രകീര്‍ത്തിച്ചപ്പോള്‍ മറ്റു ചിലര്‍ മൃഗങ്ങളോടുള്ള ക്രൂരത ചൂണ്ടിക്കാണിക്കുകയാണ്. ( Two women dancing on top of Buffalo )

കുറച്ചു ദിവസങ്ങള്‍ക്കു മുമ്പ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചതാണ് ഈ വീഡിയോ. ഹിന്ദി ഗാനത്തിന് യുവതികള്‍ മതിമറന്ന് നൃത്തം ചെയ്യുന്നതാണ് വീഡിയോയിലുള്ളത്. തങ്ങളുടെ കഴിവുകള്‍ പുറത്തെടുക്കുന്നതിനായി മൃഗങ്ങളെ ഉപയോഗിച്ചത്, അവയോടുള്ള ബഹുമാനക്കുറവാണ് ഈ പെരുമാറ്റം സൂചിപ്പിക്കുന്നതെന്നും ഒരുകൂട്ടമാളുകള്‍ വിമര്‍ശനം ഉന്നയിച്ചു. മറ്റുള്ളവര്‍ ഈ മൃഗത്തെ തങ്ങളുടെ കുടുംബത്തിലെ ഒരു അംഗമായി കാണുന്നതുകൊണ്ടാണ് ഇങ്ങനെ ചെയ്യുന്നതെന്നാണ് പ്രതികരിച്ചത്. കൗതുകമുണര്‍ത്തുന്ന ഈ വീഡിയോ പങ്കുവച്ചതോടെ വലിയ തോതിലുള്ള കാഴ്ച്ചക്കാരെയാണ് ലഭിച്ചിട്ടുള്ളത്.

Read Also : ജീവനക്കാരിയിൽ നിന്നും സൊമാറ്റോ സഹസ്ഥാപകയിലേക്ക്; ആകൃതി ചോപ്രയുടെ ഓഹരി മൂല്യം 149 കോടി

നേരത്തെയും സമാനമായ ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. ഒരു സ്ത്രീ തന്റെ വീട്ടുമുറ്റത്ത് എരുമയ്ക്ക് ഭക്ഷണം നല്‍കുന്ന സമയം അതിന്റെ മുന്നില്‍ നിന്നും നൃത്തം ചെയ്യുന്നതായിരുന്നു വീഡിയോ. സ്ത്രീ ഭാംഗ്ര ചുവടുവയ്ക്കുമ്പോള്‍, എരുമയും കൂടെ കളിയ്ക്കാന്‍ ശ്രമിക്കുന്നുണ്ട്. സ്ത്രീയുടെ പഞ്ചാബി നൃത്തം അനുകരിക്കുന്ന എരുമയെക്കണ്ട് മുറ്റത്തിരിക്കുന്ന കുട്ടികളില്‍ ചിരിപടരുന്നതും വീഡിയോയിലുണ്ടായിരുന്നു.

Story highilghts : Two women dancing on top of Buffalo