ജോലി ടയർ ഫിറ്റർ ട്രെയിനി; 21-കാരിയുടെ വാർഷിക വരുമാനം 84 ലക്ഷം രൂപ..!
ഒരു സ്ഥാപനത്തില്‍ ട്രെയിനിയായി ജോലി ചെയ്യുമ്പോള്‍ പരമാവധി എത്ര രൂപ വരെ ശമ്പളം ലഭിക്കാം. പരമാവധി മൂന്നോ നാലോ ലക്ഷം രൂപ വരെ വര്‍ഷത്തില്‍ സമ്പാദിക്കാം അല്ലെ.. എന്നാല്‍ ട്രെയിനിയായിരിക്കുമ്പോള്‍ തന്നെ ലക്ഷക്കണക്കിന് രൂപ ശമ്പളം നേടുന്ന 21 കാരിയെക്കുറിച്ചുള്ള വാര്‍ത്തയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നത്. ഓസ്ട്രേലിയയിലെ പെര്‍ത്ത് സ്വദേശിനിയായ താലിയ ജെയ്ന്‍ എന്ന യുവതിയാണ് ഇത്രയും വലിയ തുക ശമ്പളമായി വാങ്ങുന്നത്. ( Tyre fitter trainee earns annually 84 lakhs )
അപൂര്‍വങ്ങളില്‍ അപൂര്‍വം ആളുകള്‍ മാത്രം തെരഞ്ഞെടുക്കുന്ന ടയര്‍ ഫിറ്ററുടെ ജോലിയാണ് താലിയ ചെയ്യുന്നത്. ട്രെയിനി പോസ്റ്റില്‍ തന്നെ 80,000 പൗണ്ട് (ഏകദേശം 84 ലക്ഷം രൂപ) ആണ് താലിയയുടെ പ്രതിവര്‍ഷ ശമ്പളം. ജോലി പരിചയം കൂടുന്തോറും ശമ്പളവും വര്‍ധിക്കും. ഓസ്ട്രേലിയന്‍ കമ്പനിയായ ഫിഫോയിലാണ് താലിയ ജോലി ചെയ്യുന്നത്. ഖനികള്‍ കേന്ദ്രീകരിച്ചാണ് ജോലിയുണ്ടാകുക. ഈ ചെറുപ്രായത്തില്‍ തന്നെ ഇത്രയും ഉയര്‍ന്ന പ്രതിഫലത്തില്‍ ജോലി ചെയ്യാനാകുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് താലിയ പറയുന്നു.
കുറച്ചധികം അപകടം നിറഞ്ഞ പണിയാണ് ടയര്‍ ഫിറ്ററുടെ ജോലി. അതുകൊണ്ടുതന്നെയാണ് ഈ മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്ക് ഇത്രയധികം ശമ്പളം ലഭിക്കുന്നത്. വര്‍ഷത്തില്‍ എട്ട് മാസം മാത്രമാണ് ജോലിയുള്ളത്. ലീവുകളും ഓഫുമൊക്കെയായി നാല് മാസം ജോലി ചെയ്യേണ്ടതില്ല.
വളരെയധികം അപകടം നിറഞ്ഞ ജോലിയാണിത്. ട്രെയിനിയായിട്ടും ഇത്രയധികം ശമ്പളം ലഭിക്കാന്‍ കാരണവും അതാണ്. ജോലിക്കിടെ മരണം സംഭവിക്കാനുള്ള സാധ്യത വരെയുണ്ട്. കൂടെയുള്ള എല്ലാവരും ഇത്രയും വലിയ ത്യാഗം ചെയ്യുന്നതിനാല്‍, അവര്‍ക്കൊപ്പം ജോലി ചെയ്യുന്നത് ഞാന്‍ ഇഷ്ടപ്പെടുന്നു. ചില ദിവസങ്ങളില്‍ 40 ഡിഗ്രി സെല്‍ഷ്യസ് ചൂടില്‍ 12 മണിക്കൂര്‍ വരെ ജോലി ചെയ്യാറുണ്ട്. മറ്റുള്ള പരിപാടികളിലും ചടങ്ങുകളിലും ഒന്നും പങ്കെടുക്കാന്‍ സാധിക്കില്ലെന്നും താലിയ പറയുന്നു.
Story highlights : Tyre fitter trainee earns annually 84 lakhs