വിസയില്ലാതെ 180 രാജ്യങ്ങളിൽ പ്രവേശനം; ഇത് ലോകത്തിലെ ശക്തമായ പാസ്പോർട്ട്
ലോകത്തിലെ ഏറ്റവും ശക്തമായ പാസ്പോര്‍ട്ട് എന്ന നേട്ടം സ്വന്തമാക്കി യു.എ.ഇ. പാസ്പോര്‍ട്ട് ഇന്‍ഡക്സ് പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരമാണ് വര്‍ഷങ്ങളോളം ഒന്നാം സ്ഥാനത്തായിരുന്ന നെതര്‍ലന്‍ഡ്സിനെ മറികടന്ന് യു.എ.ഇ ഒന്നാമെതെത്തിയത്. യു.എ.ഇ. പാസ്പോര്‍ട്ട് ഉപയോഗിച്ച് ലോകത്തിലെ 180 രാജ്യങ്ങള്‍ എളുപ്പത്തില്‍ സന്ദര്‍ശിക്കാം. ഇതില്‍ 131 രാജ്യങ്ങളില്‍ മുന്‍കൂട്ടി വിസ നേടാതെയും 49 രാജ്യങ്ങളില്‍ ഓണ്‍ അറൈവല്‍ വിസ വഴിയും പ്രവേശിക്കാനാകും. ( UAE holds strongest passport in world )
ജര്‍മനി, സ്പെയിന്, ഫ്രാന്‍സ്, ഇറ്റലി, നെതര്‍ലന്‍ഡ്സ് എന്നിവയാണ് ഏറ്റവും ശക്തമായ പാസ്പോര്‍ട്ടുള്ള രാജ്യങ്ങളുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്ത്. ഈ അഞ്ച് രാജ്യങ്ങളുടെ പാസ്പോര്ട്ടുകള് ഉപയോഗിച്ച് മുന്‍കൂര്‍ വിസയില്ലാതെയും ഓണ്‍ അറൈവല്‍ വിസ നേടിയും 178 രാജ്യങ്ങളില്‍ പ്രവേശിക്കാനാകും. സ്വീഡന്, ഫിന്‍ലന്‍ഡ്, ലക്സംബര്‍ഗ്, ഓസ്ട്രിയ, സ്വിറ്റ്സര്‍ലന്‍ഡ് എന്നീ അഞ്ച് രാജ്യങ്ങളാണ് മൂന്നാമതുള്ളത്. ഈ രാജ്യങ്ങളുടെ പാസ്പോര്ട്ടുകള് ഉപയോഗിച്ച് 177 രാജ്യങ്ങളില്‍ മുന്‍കൂട്ടി വിസയി ഓണ്‍ അറൈവല്‍ വിസ നേടി പ്രവേശിക്കാന്‍ കഴിയും.
Read Also : ‘അവരാഗ്രഹിച്ച പോലെ വെള്ളമുണ്ടും വെള്ള ഷർട്ടുമിട്ട് ഞാൻ വന്നു’; കലോത്സവ വേദിയിൽ മമ്മൂട്ടി
ശക്തമായ പാസ്പോര്‍ട്ടുള്ള രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യക്ക് 68-ാം സ്ഥാനമാണുള്ളത്. ഗള്‍ഫ് രാജ്യങ്ങളായ ഖത്തര്‍ 44-ാം സ്ഥാനത്തും കുവൈത്ത് 45-ാം സ്ഥാനത്തും സൗദി അറേബ്യയും ബഹ്റൈനും 47-ാം സ്ഥാനത്തും ഒമാന്‍ 49-ാം സ്ഥാനത്തുമാണ്. മിഡില്‍ ഈസ്റ്റ് രാജ്യമായ സിറിയയാണ് പാസ്പോര്‍ട്ട് പവര്‍ ഇന്‍ഡക്സില്‍ ഏറ്റവും അവസാന സ്ഥാനത്തുള്ളത്. സിറിയയ്ക്ക് മുന്നിലായി അഫ്ഗാനിസ്ഥാനും ഇറാഖുമാണുള്ളത്.
Story highlights : UAE holds strongest passport in world