കാണാൻ പോകുന്നത് മറ്റൊരു വിസ്മയമയമോ? ആവേശം നിറച്ച് എമ്പുരാൻ ലൊക്കേഷൻ വിഡിയോ!

January 30, 2024

ആരാധകരെ പ്രതീക്ഷയുടെ കൊടിമുടിയിൽ നിർത്തിയിരിക്കുന്ന മലയാള സിനിമയാണ് എമ്പുരാൻ. സ്കെയിലിലും ക്യാൻവാസിലും മലയാള സിനിമയെ അമ്പരപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്ന എമ്പുരാൻ, ബ്ലോക്ക്ബസ്റ്റർ ലൂസിഫറിൻ്റെ തുടർച്ചയാണ്. ഇപ്പോഴിതാ, ആരാധകരെ ആവേശത്തിലാക്കി ചിത്രത്തിൻ്റെ ലൊക്കേഷൻ വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. (Viral Location Video from Empuraan Movie)

അമേരിക്കയിൽ നിന്നുള്ള എമ്പുരാൻ സിനിമയുടെ ഷൂട്ടിംഗ് ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. ഹെലികോപ്റ്ററുകളും ആഡംബര വാഹനങ്ങളുമായി പുറത്തുവന്ന വിഡിയോയിൽ ഹോളിവുഡ് ചിത്രങ്ങൾക്ക് സമാനമായ രംഗങ്ങൾ കാണാം. സിനിമയുടെ മൂന്നാം ഷെഡ്യൂൾ അമേരിക്കയിൽ പുരോഗമിക്കുകയാണ്. ജനുവരി 28ന് നടൻ മോഹൻലാലും സംഘത്തോടൊപ്പം ചേർന്നു.

ആശിർവാദ് സിനിമാസും ലൈക പ്രൊഡക്ഷൻസും സംയുക്തമായാണ് എമ്പുരാൻ നിർമ്മിക്കുന്നത്. ഒക്‌ടോബർ അഞ്ചിനാണ് എമ്പുരാൻ ചിത്രീകരണം ആരംഭിച്ചത്. ഇരുപതോളം വിദേശരാജ്യങ്ങളിലാണ് ചിത്രീകരണം. ചിത്രം മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിൽ റിലീസ് ചെയ്യും.

Read also: ഖുറേഷി വരവിനൊരുങ്ങുന്നു; പുത്തൻ അപ്ഡേറ്റുമായി പൃഥ്വിരാജ്!

മുരളി ഗോപിയുടെ തിരക്കഥയില്‍ ഒരുങ്ങുന്ന എമ്പുരാനില്‍ പൃഥ്വിരാജും മഞ്ജു വാര്യരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. മലയാള സിനിമാ ചരിത്രത്തില്‍ ആദ്യമായി 200 കോടി ക്ലബ്ബില്‍ ഇടം നേടിയ ചിത്രമായതിനാൽ ലൂസിഫറിന്റെ രണ്ടാം ഭാഗം ഒരുങ്ങുമ്പോൾ വലിയ വെല്ലുവിളികൾ സംവിധായകൻ പൃഥ്വിരാജിനും അണിയറപ്രവർത്തകർക്കും മുന്നിലുണ്ട്.

Story highlights: Viral Location Video from Empuraan Movie