ഖുറേഷി വരവിനൊരുങ്ങുന്നു; പുത്തൻ അപ്ഡേറ്റുമായി പൃഥ്വിരാജ്!

January 21, 2024

ഒരുപിടി നല്ല സിനിമകളാണ് ഇക്കൊല്ലം മലയാളി പ്രേക്ഷകരെ കാത്തിരിക്കുന്നതെന്ന സൂചനകളാണ് വർഷാരംഭം തന്നെ എത്തുന്നത്. അക്കൂട്ടത്തിൽ പ്രേക്ഷകർ വളരെ കാലങ്ങളായി കാത്തിരിക്കുന്ന ചില ചിത്രങ്ങളുമുണ്ട്. ഒന്നാം ഭാഗമായ ലൂസിഫറിന്റെ വമ്പൻ വിജയത്തിന് ശേഷം മലയാളക്കരയാകെ കാത്തിരിക്കുന്ന ചിത്രമാണ് എമ്പുരാൻ. (Prithviraj shares new updates on ‘Empuraan’)

പൃഥ്വിരാജ്-മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ പുത്തൻ അപ്‌ഡേറ്റുകൾ വലിയ ആവേശത്തോടെയാണ് ആരാധകര്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ ഏറ്റവും പുതിയ വിശേഷം പങ്കുവെച്ചിരിക്കുകയാണ് സംവിധായകൻ പൃഥ്വിരാജ്.

എമ്പുരാന്റെ രണ്ടാം ഷെഡ്യൂള്‍ അവസാനിച്ചിരിക്കുന്നു എന്ന വിവരമാണ് പൃഥ്വിരാജ് ഇപ്പോൾ പ്രേക്ഷകരുമായി പങ്കിടുന്നത്. തൻ്റെ ഫേസ്ബുക്ക് പേജിൽ ഷെയർ ചെയ്ത ചിത്രത്തിനൊപ്പമാണ് അദ്ദേഹത്തിന്റെ അറിയിപ്പ് വന്നിരിക്കുന്നത്. ഇതോടെ പ്രേക്ഷകരുടെ ആകാംക്ഷ വീണ്ടും ഏറുകയാണ്.

Read also: ‘ക്ലൈമാക്‌സിനായി കാത്തിരിക്കു’; ടർബോ ലൊക്കേഷനിൽ വൈബ് മോഡിൽ മമ്മൂട്ടി, വീഡിയോ വൈറൽ!

മുരളി ഗോപിയുടെ തിരക്കഥയില്‍ ഒരുങ്ങുന്ന എമ്പുരാനില്‍ പൃഥ്വിരാജും മഞ്ജു വാര്യരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. മലയാള സിനിമാ ചരിത്രത്തില്‍ ആദ്യമായി 200 കോടി ക്ലബ്ബില്‍ ഇടം നേടിയ ചിത്രമായതിനാൽ ലൂസിഫറിന്റെ രണ്ടാം ഭാഗം ഒരുങ്ങുമ്പോൾ വലിയ വെല്ലുവിളികൾ സംവിധായകൻ പൃഥ്വിരാജിനും അണിയറപ്രവർത്തകർക്കും മുന്നിലുണ്ട്.

പൃഥ്വിരാജ് നായകനായി റിലീസ് പ്രഖ്യാപിച്ചിരിക്കുന്ന ചിത്രം ആടുജീവിതമാണ്. സംവിധാനം നിര്‍വഹിക്കുന്നത് ബ്ലസ്സിയാണ്. ലിജോ ജോസ് പെല്ലിശ്ശേരിയുടെ മോഹൻലാൽ ചിത്രം മലൈക്കോട്ടൈ വാലിബനും ഈ മാസം പ്രദർശനത്തിനൊരുങ്ങുന്നു.  

Story highlights: Prithviraj shares new updates on ‘Empuraan’