‘ക്ലൈമാക്‌സിനായി കാത്തിരിക്കു’; ടർബോ ലൊക്കേഷനിൽ വൈബ് മോഡിൽ മമ്മൂട്ടി, വീഡിയോ വൈറൽ!

January 21, 2024

മമ്മൂട്ടിയുടെ ഏറ്റവും പുതിയ ചിത്രങ്ങളിലൊന്നായ ടര്‍ബോ ചിത്രീകരണം പുരോഗമിക്കുകയാണ്. ഈ ചിത്രത്തിന്റെ സെറ്റില്‍ നിന്നുള്ള മമ്മുട്ടിയുടെ ഒരു വീഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്. ഷുട്ടിങ് കഴിഞ്ഞ് വൈബ് മോഡില്‍ മടങ്ങുന്ന ഒരു വീഡിയോയാണ് ആരാധകര്‍ ഏറ്റെടുത്തത്. ( Mammooty viral video with fans turbo location )

ഷൂട്ടിങ് കഴിഞ് ആരാധകര്‍ക്കിടയിലുടെ കരവാനിലേക്ക് നടന്നു നീങ്ങുകയാണ് മമ്മുട്ടി. ഷൂട്ടിങ്ങ ലൊ്‌ക്കേഷനില്‍ തടിച്ചുകൂടിയ ജനക്കൂട്ടം മമ്മൂക്ക എന്ന ആര്‍ത്തുവിളിക്കുന്നത് വീഡിയോയില്‍ കേള്‍ക്കാനാകും. ഇവര്‍ക്ക് നേരെ ചിരിയോടെ കൈവീശി കാണിച്ച ശേഷം വാഹനത്തിലേക്ക് നടന്നുപോകുകയാണ്. ഇതിനിടയില്‍ ആള്‍ക്കൂട്ടത്തിന് ആഘോഷിക്കാനൊരു ചെറിയ കാര്യം ചെയ്താണ് മമ്മൂട്ടി പോയത്.

കാരവാനിന്റെ പടി ചവിട്ടിക്കയറി അകത്തേക്ക് കയറുന്നതിനിടെ തിരിഞ്ഞുനോക്കി ആരാധകര്‍ക്കൊപ്പം മമ്മൂട്ടിയും കൂവുകയായിരുന്നു. ക്ലൈമാക്‌സിലെ മമ്മുട്ടിയുടെ വൈബ് കണ്ട ആരാധകരെല്ലാം വലിയ രീതിയില്‍ ആഘോഷമാക്കുകയായിരുന്നു. വീഡിയോ പുറത്തുവന്നതിന് പിന്നാലെ നിരവധിയാളുകളാണ് കമന്റുകളുമായി എത്തിയത്. മമ്മുക്ക പക്കാ വൈബാണെന്നാണ് ആരാധകരുടെ പ്രതികരണം. ക്ലൈമാകിസിനായി കാത്തിരിക്കു.. എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പങ്കുവച്ചിട്ടുള്ളത്.

Read Also : “എന്റെ മനയ്ക്കലേക്ക് സ്വാഗതം”; നിഗൂഢതകൾ ഒളിപ്പിച്ച ‘ഭ്രമയുഗം’ ടീസർ പുറത്ത്!

ജിയോ ബേബി സംവിധാനം ചെയ്ത കാതല്‍ എന്ന ചിത്രമാണ് മമ്മൂട്ടിയുടേതായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്ത് സിനിമ. ജ്യോതിക നായികയായെത്തിയ ചിത്രത്തിന്റെ പ്രമേയം വലിയ രീതിയില്‍ ചര്‍ച്ചയായിരുന്നു. രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്യുന്ന ‘ഭ്രമയുഗം’ എന്ന ചിത്രമാണ് മമ്മൂട്ടി നായകനായി തിയേറ്ററിലെത്തുന്ന ഏറ്റവും പുതിയ ചിത്രം. തെലുഗു ചിത്രമായ യാത്ര 2 വാണ് മമ്മൂട്ടിയുടേതായി റിലീസിന് ഒരുങ്ങുന്ന മറ്റൊരു ചിത്രം.

Story highlights : Mammooty viral video with fans turbo location