‘ഈ ജോഡികൾ എല്ലാവർക്കും മേലെ’; അച്ഛന്മാർക്കൊപ്പം ചുവട് വെച്ച് കുഞ്ഞ് മാലാഖമാർ!
അച്ഛന്മാർക്ക് പ്രിയപ്പെട്ടവരാണ് പെണ്മക്കൾ എന്നൊരു പറച്ചിൽ പ്രചാരത്തിലുണ്ട്. സംഭവം എത്രത്തോളം സത്യമാണെന്ന് അറിയില്ലെങ്കിലും പെൺകുട്ടികളും അച്ഛന്മാർക്കുമിടയിലുള്ള കെമിസ്ട്രി ഒന്ന് വേറെ തന്നെയാണ്. ഇപ്പോഴിതാ, അച്ഛന്മാർക്കൊപ്പം ചുവട് വെക്കുന്ന കുഞ്ഞ് മാലാഖ കുട്ടികളുടെ വിഡിയോയാണ് സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. (Viral Video of Dads dancing with little girls)
സ്കൂൾ വാർഷികത്തിന് ജോഡികളായി നൃത്തം ചെയ്യുന്ന അച്ഛന്മാരെയും പെൺമക്കളെയുമാണ് വിഡിയോയിൽ കാണുന്നത്. 2006-ൽ പുറത്തിറങ്ങിയ ‘ഓം ശാന്തി ഓം’ എന്ന ചിത്രത്തിലെ ‘മേ അഗർ കഹൂ’ എന്ന ബോളിവുഡ് ഗാനത്തിനാണ് സംഘം ചുവട് വെയ്ക്കുന്നത്. തൻ്റെ ഭർത്താവിനെയും മകളെയും വിഡിയോയിൽ പകർത്തിയ അനുജ സമീർ പരഞ്ജപെ എന്ന യുവതിയാണ് വിഡിയോ ക്ലിപ്പ് ഇൻസ്റ്റാഗ്രാമിൽ പങ്കിട്ടത്.
Read also: അക്ഷരം തെറ്റാതെ വിളിക്കാം ‘ഗുരു’ എന്ന്; ഭിന്നശേഷിക്കാരനായ വിദ്യാർത്ഥിയെ നെഞ്ചോടണച്ച് അധ്യാപകൻ!
ഇപ്പോൾ തന്നെ വിഡിയോയ്ക്ക് പത്ത് ലക്ഷത്തിലധികം ലൈക്കുകൾ ലഭിച്ചിട്ടുണ്ട്. നിരവധി ആളുകളാണ് ബോൾ ഡാൻസ് കളിക്കുന്ന ജോഡികൾക്ക് പ്രശംസകളുമായി വന്നിരിക്കുന്നത്. മകൾ ഭർത്താവിനൊപ്പം ഇങ്ങനെ നൃത്തം ചെയ്യുന്നത് കാണാൻ കാത്തിരിക്കുന്നു എന്ന് പെൺകുട്ടികൾ പറയുമ്പോൾ മകളോടൊപ്പം ഇങ്ങനെ നൃത്തം ചെയ്യണമെന്ന ആഗ്രഹം പുരുഷന്മാരും പ്രകടിപ്പിക്കുന്നു.
Story highlights: Viral Video of Dads dancing with little girls