ഐസിസിയുടെ മികച്ച ഏകദിന ക്രിക്കറ്ററായി വിരാട് കോലി; പുരസ്കാരം നേടുന്നത് നാലാം തവണ
2023-ലെ ഏറ്റവും മികച്ച ഏകദിന ക്രിക്കറ്റര്ക്കുള്ള അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്സിലിന്റെ (ഐ.സി.സി) പുരസ്കാരം സ്വന്തമാക്കി ഇന്ത്യന് സൂപ്പര് ബാറ്റര് വിരാട് കോലി. കരിയറില് നാലാം തവണയാണ് കോലി ഏറ്റവും മികച്ച ഏകദിന താരമായി തെരഞ്ഞെടുക്കപ്പെടുന്നത്. 2012, 2017, 2018 വര്ഷങ്ങളിലാണ് ഇതിനു മുമ്പ് കോലി പുരസ്കാരത്തിന് അര്ഹനാകുന്നത്. ( Virat Kohli becomes ICC mens ODI cricketer of the year )
ഐ.സി.സിയുടെ മികച്ച ഏകദിന താരമായി നാല് തവണ തെരഞ്ഞെടുക്കപ്പെടുന്ന ആദ്യ താരമെന്ന നേട്ടവും ഇതോടെ കോലി സ്വന്തം പേരിലാക്കി. മൂന്ന് തവണ പുരസ്കാരം നേടിയ മുന് ദക്ഷിണാഫ്രിക്കന് വെടിക്കെട്ട് ബാറ്റര് എ.ബി ഡിവില്ലിയേഴ്സിനെയാണ് മുന് ഇന്ത്യന് നായകന് മറികടന്നത്. ഇന്ത്യയില് നടന്ന ലോകകപ്പ് ഉള്പ്പെടെയുള്ള മത്സരങ്ങളില് നടത്തിയ മികച്ച പ്രകടനമാണ് താരത്തെ അവാര്ഡിന് അര്ഹനാക്കിയത്.
𝗜𝗖𝗖 𝗠𝗲𝗻'𝘀 𝗢𝗗𝗜 𝗖𝗿𝗶𝗰𝗸𝗲𝘁𝗲𝗿 𝗼𝗳 𝘁𝗵𝗲 𝗬𝗲𝗮𝗿 𝟮𝟬𝟮𝟯
— BCCI (@BCCI) January 25, 2024
It goes to none other than Virat Kohli! 👑🫡
Congratulations 👏👏#TeamIndia | @imVkohli pic.twitter.com/1mfzNwRfrH
2023-ലെ ഏകദിന റണ്വേട്ടക്കാരില് രണ്ടാമതായിരുന്നു കോലി. ഇന്ത്യന് യുവതാരം ശുഭ്മന് ഗില്ലാണ് കഴിഞ്ഞ വര്ഷം ഏറ്റവും കൂടുതല് റണ്സ് നേടിയത്. 25 ഏകദിന മത്സരങ്ങളില്നിന്ന് ആറ് സെഞ്ച്വറിയും എട്ട് അര്ധ സെഞ്ച്വറിയും ഉള്പ്പെടെ 1377 റണ്സാണ് കോലി 2023-ല് നേടിയത്. ഏകദിന ലോകകപ്പിലെ മികച്ച താരമായി തെരഞ്ഞെടുക്കപ്പെട്ടുന്നതും. 11 ഇന്നിങ്സുകളില്നിന്ന് 765 റണ്സായിരുന്നു നേടിയത്.
Read Also : ഐസിസിയുടെ മികച്ച ഏകദിന ക്രിക്കറ്ററായി വിരാട് കോലി; പുരസ്കാരം നേടുന്നത് നാലാം തവണ
ഒമ്പത് ഇന്നിങ്സുകളിലും 50-ല് കൂടുതല് സ്കോര് ചെയ്ത കോലി മൂന്ന് സെഞ്ച്വറികളും നേടി. ഏകദിന ചരിത്രത്തില് ഏറ്റവും കൂടുതല് സെഞ്ച്വറി നേടിയ താരമായി മാറിയ കോലി, സച്ചിന് ടെണ്ടുല്ക്കറെയാണ് മറികടന്നത്. കോലിയുടെ കരിയറിലെ ഏഴാമത്തെ വ്യക്തിഗത ഐ.സി.സി പുരസ്കാരം കൂടിയാണിത്. 2018-ല് മികച്ച ടെസ്റ്റ് താരമായും 2017, 2018 വര്ഷങ്ങളില് ഐ.സി.സിയുടെ മികച്ച പുരുഷ ക്രിക്കറ്റര്ക്കുള്ള
സര് ഗാര്ഫീല്ഡ് സോബേഴ്സ് ട്രോഫിയ്ക്കും താരത്തെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു.
Story highlights : Virat Kohli becomes ICC mens ODI cricketer of the year