വേണം കൈകൾക്ക് പരിചരണം; ഇവ ശ്രദ്ധിച്ചാൽ വരണ്ട കൈകൾ തിളക്കമുള്ളതാക്കാം
പലരെയും അലട്ടുന്ന ഒരു പ്രശ്നമാണ് വരണ്ട കൈകൾ. കാലാവസ്ഥാ വ്യതിയാനങ്ങൾ മൂലവും ചുറ്റുമുള്ള സാഹചര്യങ്ങളാലും കൈകൾ വരണ്ടതാകാം. ഇടയ്ക്കിടെയുള്ള കൈകഴുകൽ, അമിതമായ രാസവസ്തുക്കളുടെ ഉപയോഗം എന്നിവയും നിങ്ങളുടെ കൈകളിലെ ചർമ്മത്തെ വരണ്ടതാക്കും. (Ways to heal and treat dry hands)
കാരണം എന്തുതന്നെയായാലും വരണ്ട ചർമ്മത്തെ ജലാംശം നിലനിർത്തി മൃദുവുള്ളതാക്കാൻ നിരവധി മാർഗങ്ങളുണ്ട്. വരൾച്ചയ്ക്കുള്ള പ്രതിവിധികളെക്കുറിച്ചും അത് തടയാനുള്ള വഴികളെക്കുറിച്ചും അറിയാം.
മോയ്സ്ചറൈസ് ചെയ്യുക:
ഗുണനിലവാരമുള്ള മോയ്സ്ചറൈസിംഗ് ക്രീം അല്ലെങ്കിൽ ലോഷൻ ദിവസത്തിൽ പല തവണ പുരട്ടാം. ലോഷനുകളും ക്രീമുകളും ഈർപ്പം നിലനിർത്താനും ചർമത്തിന് ജീവൻ നൽകാനും സഹായിക്കും.
കയ്യുറകൾ ധരിക്കുക:
പാത്രങ്ങൾ കഴുകുമ്പോൾ കയ്യുറകൾ ധരിക്കുന്നത് ശീലമാക്കാം. നിങ്ങളുടെ ചർമ്മത്തിലെ സ്വാഭാവിക എണ്ണകൾ നീക്കം ചെയ്യുന്നത് തടയാൻ കയ്യുറകൾ സഹായിക്കും.
Read also: കൗമാരം കഴിഞ്ഞ് യുവത്വത്തിലും മുഖക്കുരു അലട്ടുന്നുവോ..? ഈ നാല് കാര്യങ്ങൾ ശ്രദ്ധിക്കാം
സമ്മർദ്ദം കുറയ്ക്കുക:
നിങ്ങൾക്ക് എക്സിമ ഉണ്ടെങ്കിൽ, സമ്മർദ്ദം ലക്ഷണങ്ങളെ കൂടുതൽ വഷളാക്കിയേക്കാം. അതിനാൽ സമ്മർദ്ദം കുറച്ച് സ്വയം പരിചരണത്തിനായി അൽപ്പം സമയം കണ്ടെത്താം.
രാത്രി പരിചരണം:
വരണ്ട കൈകൾക്കുള്ള ഏറ്റവും നല്ല പ്രതിവിധി രാത്രിയിൽ ലോഷൻ അല്ലെങ്കിൽ വാസ്ലിൻ പോലുള്ള പെട്രോളിയം അടിസ്ഥാനമാക്കിയുള്ള മോയ്സ്ചറൈസർ ഉപയോഗിച്ച് അവയെ പരിചരിക്കുക എന്നതാണ്. അതിനുശേഷം, ഒരു ജോടി മൃദുവായ കയ്യുറകളോ സോക്സുകളോ ഉപയോഗിച്ച് നിങ്ങളുടെ കൈകൾ മൂടാം.
ഡോക്ടറെ കണ്ട് നിർദേശങ്ങൾ തേടാം:
വളരെ വരണ്ട ചർമ്മത്തിന് ലാക്റ്റിക് ആസിഡ് അല്ലെങ്കിൽ യൂറിയ അടങ്ങിയ ഒരു പ്രത്യേക ലോഷൻ ഡോക്ടർ ശുപാർശ ചെയ്തേക്കാം. ഈ ചേരുവകൾ വരണ്ടതും തിളക്കം നഷ്ടപ്പെട്ടതുമായ ചർമ്മത്തിൽ നിന്ന് മുക്തി നേടാൻ സഹായിക്കും.
Story highlights: Ways to heal and treat dry hands