കൗമാരം കഴിഞ്ഞ് യുവത്വത്തിലും മുഖക്കുരു അലട്ടുന്നുവോ..? ഈ നാല് കാര്യങ്ങൾ ശ്രദ്ധിക്കാം

January 6, 2024

കൗമാരത്തില്‍ മുഖക്കുരു വന്നിട്ടില്ലാത്ത മിക്ക സ്ത്രീകളിലും യുവത്വത്തിലേക്ക് കടക്കുമ്പോള്‍ മുഖക്കുരു ഉണ്ടാകാറുണ്ട്. ചര്‍മത്തില്‍ പാടുകള്‍, ചുവന്ന കുരുക്കള്‍ തുടങ്ങിയവയൊക്കെ മുപ്പതുകളിലും നാല്‍പതുകളിലും സ്ത്രീകള്‍ക്ക് വരുന്നതായി കണ്ടുവരുന്നു. പ്രായപൂര്‍ത്തിയാകുമ്പോള്‍ ഉണ്ടാകുന്ന മുഖക്കുരുവില്‍ നിന്ന് വ്യത്യതമാണ് ഈ കുരുക്കള്‍. ( Four tips to prevent acne in Adults )

സാധാരണയായി മുഖത്തെ ടി-സോണിലാണ് പലര്‍ക്കും മുഖക്കുരു വരാറുള്ളത്. അതായത്, നെറ്റി, മൂക്ക്, താഴത്തെ കവിള്‍, താടി, ചുണ്ടുകള്‍ എന്നീ ഭാഗങ്ങളില്‍. ചിലര്‍ക്ക് ഇത് പുറത്തും തോളിലും ഉണ്ടാകാറുണ്ട്. മുതിര്‍ന്നവരില്‍ കാണുന്ന മുഖക്കുരു കുറയ്ക്കാന്‍ നാല് മാര്‍ഗങ്ങള്‍ പരിശോധിക്കാം.

മുതിര്‍ന്നവരിലെ മുഖക്കുരുവിന് കാരണമാകുന്ന ഒന്നാണ് മാനസിക സമ്മര്‍ദം. നിരവധി ഉത്തരവാദിത്തങ്ങള്‍ നിറഞ്ഞ ദൈനംദിനം ജീവിതത്തില്‍ പലര്‍ക്കും ചര്‍മ സംരക്ഷണത്തിന് സമയം കിട്ടാറില്ല. സ്വന്തം കാര്യത്തിന് വേണ്ടി എല്ലാ സമ്മര്‍ദങ്ങളും മാറ്റിവയ്ക്കാവുന്നതാണ് ഇതിനായി ചെയ്യാവുന്ന കാര്യം.

നല്ല ഉറക്കമാണ് ചര്‍മ പ്രശ്നങ്ങളെ മറികടക്കാന്‍ മറ്റൊരു മാര്‍ഗം. 8-9 മണിക്കൂറെങ്കിലും ഇതിനായി കിടന്നുറങ്ങണമെന്നാണ് ആരോഗ്യ രംഗത്തെ വിദഗ്ധര്‍ പറയുന്നത്. ഉറങ്ങുമ്പോള്‍ ശരീരത്തിലെ ഹോര്‍മോണുകള്‍ നിയന്ത്രിക്കപ്പെടുന്നു. ചര്‍മം മെച്ചപ്പെടുമ്പോള്‍ ശരീരത്തിലെ മറ്റെല്ലാം മെച്ചപ്പെടുന്നുവെന്നാണ് വിദഗ്ധര്‍ പറയുന്നത്.

Read Also : ഈ ഭക്ഷണ പദാർത്ഥങ്ങൾ ഒരിക്കലും ഫ്രിഡ്ജിൽ സൂക്ഷിക്കരുത്!

ചര്‍മ സംരക്ഷണത്തിനായി മുപ്പതിനും നാല്‍പതിനും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ വ്യായാമം ചെയ്യുന്നുണ്ടെന്ന് കൂടി ഉറപ്പാക്കണം. പേശികളും അസ്ഥികളും ചലിപ്പിച്ചുകൊണ്ടുള്ള വ്യായാമ രീതികള്‍ ഹോര്‍മോണുകളെ നിയന്ത്രിക്കുന്നു. എല്ലാ ദിവസവും നിശ്ചിത സമയം വ്യായാമത്തിനായി മാറ്റിവയ്ക്കുക. കൊഴുപ്പ് നിയന്ത്രിച്ചുകൊണ്ടുള്ള ഭക്ഷണരീതി പരീക്ഷിക്കുക എന്നതാണ് മുതിര്‍ന്നവരിലെ മുഖക്കുരു പരിഹരിക്കാന്‍ മറ്റൊരു മാര്‍ഗം.

Story highlights : Four tips to prevent acne in Adults