ടൈറ്റാനിക്കിന് പിൻഗാമി; ലോകത്തിലെ ഏറ്റവും വലിയ ആഡംബര കപ്പൽ ആദ്യയാത്രയ്ക്കൊരുങ്ങുന്നു!
മെഗാ അരങ്ങേറ്റത്തിന് മുന്നോടിയായി, ലോകത്തിലെ ഏറ്റവും വലിയ ക്രൂയിസ് കപ്പൽ, ‘ഐക്കൺ ഓഫ് ദി സീസ്’, അന്തിമ മിനുക്കുപണികൾക്കും പരിശോധനകൾക്കുമായി കരീബിയൻ ദ്വീപിലെത്തി. ടൈറ്റാനിക്കിനെക്കാൾ അഞ്ചിരട്ടി വലിപ്പമുള്ളതായി പറയപ്പെടുന്ന കപ്പൽ പ്യൂർട്ടോ റിക്കോയിലെ പോൺസിലെ പ്രദേശവാസികൾക്കും സന്ദർശകർക്കും നേരിൽ കാണാനുള്ള അനുവാദവും ലഭിച്ചിരുന്നു. (World’s Largest Cruise ship onboard for first voyage)
ഡിസംബർ 23-ന് സ്പാനിഷ് തുറമുഖമായ അൽജെസിറാസിൽ നിന്ന് പുറപ്പെട്ട ക്രൂയിസ് കപ്പൽ കഴിഞ്ഞ ദിവസങ്ങളിൽ അറ്റ്ലാന്റിക് സമുദ്രം മുറിച്ചുകടന്നു. ഉദ്ഘാടന യാത്രയ്ക്ക് പോകുന്നതിന് മുമ്പ് കുറച്ച് തയ്യാറെടുപ്പുകൾ കൂടി നടത്തേണ്ടതായുണ്ട്.
ജനുവരി 27 ന് ആദ്യത്തെ യാത്രയ്ക്കായി പൊതുജനങ്ങളെ സ്വാഗതം ചെയ്യുന്നതിനാണ് ക്രൂയിസ് ഷെഡ്യൂൾ ചെയ്തിരിക്കുന്നത്. സന്ദർശകർ മിയാമിയിൽ നിന്ന് യാത്ര ആരംഭിക്കുകയും ബഹാമാസ്, മെക്സിക്കോ, ഹോണ്ടുറാസ് സെന്റ് മാർട്ടൻ, സെന്റ് തോമസ് ഉൾപ്പെടെയുള്ള തുറമുഖങ്ങൾ താണ്ടി ഏഴ് രാത്രികൾ ചെലവഴിക്കുകയും ചെയ്യും.
El crucero más grande del mundo.
— Cruceros Puerto Rico (@CrucerosPR) January 2, 2024
ICON OF THE SEAS
Ponce, Puerto Rico
01/02/2024
📸 Gerardo Javier Meléndez Silvagnoli #crucerospuertorico 🇵🇷#cruceristasdeborinquen #iconoftheseas #ponce #puertorico pic.twitter.com/vHLQ3aboqB
CNN റിപ്പോർട്ട് അനുസരിച്ച്, റോയൽ കരീബിയൻ ഇന്റർനാഷണലിന്റെ ‘ഐക്കൺ ഓഫ് ദി സീസ്’ 365 മീറ്റർ നീളവും 250,800 ടൺ ഭാരവുമുള്ളതാണ്. ഏകദേശം 5,610 യാത്രക്കാരെയും 2,350 ക്രൂ അംഗങ്ങളെയും ഉൾക്കൊള്ളാൻ കഴിയുന്ന കപ്പലിന് 2 ബില്യൺ ഡോളറാണ് നിർമ്മാണച്ചിലവ്.
20 ഡെക്കുകളും ഒരു ഫുഡ് ഹാളും ആറ് പൂളുകളുമുള്ള കപ്പൽ ആഡംബര യാത്രക്കാർക്ക് ‘കാറ്റഗറി 6’ എന്ന് വിളിപ്പേരുള്ള ലോകത്തിലെ ഏറ്റവും വലിയ വാട്ടർ പാർക്കും നൽകും. ഒരു റിസോർട്ട് ഗെറ്റ് എവേ, ബീച്ച് എസ്കേപ്പ്, തീം പാർക്ക്, കൂടാതെ ഭക്ഷണം കഴിക്കാനും വിനോദത്തിനുമുള്ള 40-ലധികം വഴികൾ എന്നിവയും വാഗ്ദാനം ചെയ്യുമെന്ന് റോയൽ കരീബിയൻ പറയുന്നു.
കുടുംബങ്ങൾക്കായി ഒരു അക്വാ പാർക്ക്, ഒരു നീന്തൽ ബാർ, എക്സ്ക്ലൂസീവ് ഡൈനിംഗ് അനുഭവങ്ങൾ, ആർക്കേഡുകൾ, ലൈവ് മ്യൂസിക്, ഷോകൾ എന്നിവയാണ് കപ്പലിന്റെ മറ്റ് ആകർഷണങ്ങൾ.
Story highlights: World’s Largest Cruise ship onboard for first voyage