ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന വനം കണ്ടെത്തി; പോകേണ്ടത് 35 കോടി വർഷം പിന്നോട്ട്!

January 17, 2024

ന്യൂയോർക്കിൽ നിന്നും ഏതാനും മണിക്കൂറുകൾ അപ്പുറം ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന വനം സ്ഥിതി ചെയ്യുന്നതായി ഗവേഷകർ കണ്ടെത്തി. യുഎസിലെ ബിംഗ്ഹാംടൺ സർവകലാശാലയിലെയും വെയിൽസിലെ കാർഡിഫ് സർവകലാശാലയിലെയും ഗവേഷകരാണ് ഭൂമിയിലെ ഏറ്റവും പുരാതനമായ വനം കണ്ടെത്തിയത്. 35 കോടി വർഷം പഴക്കമുള്ള ഈ വനം കണ്ടെത്തിയത് കെയ്‌റോയ്ക്ക് അടുത്തുള്ള വിജനമായ ഭൂഗർഭ ഗുഹയിലാണ്. (World’s Oldest Forest discovered in New York)

എന്നാൽ ഇന്ന് ഇതിനെ വനം എന്ന് വിളിക്കാൻ കഴിയില്ല. വനത്തിന്റെ ഫോസിൽ മാത്രമാണ് ഇപ്പോൾ ലഭ്യം. കാർബൺ ഡേറ്റിംഗിലൂടെ ഫോസിൽ ഉപയോഗിച്ച് വനത്തിന്റെ കാലപ്പഴക്കം കണ്ടെത്തുകയായിരുന്നു. പ്രദേശത്തെ പാറകളിൽ പതിഞ്ഞിരിക്കുന്ന പെട്രിഫൈഡ് വേരുകളെ കുറിച്ച് പാലിയോബോട്ടനിസ്റ്റുകൾ നടത്തിയ നിരവധി പഠനങ്ങളിലൂടെയാണ് ഇത് ഭൂമിയിലെ അറിയപ്പെടുന്ന ഏറ്റവും പഴക്കം ചെന്ന വനമാണെന്ന് ഉറപ്പിച്ചത്.

ഈ അവിശ്വസനീയമായ കണ്ടുപിടിത്തം മനുഷ്യന്റെ നിലനിൽപ്പിന് വളരെ മുമ്പുതന്നെ നിലനിന്നിരുന്ന ഒരു കാലഘട്ടത്തിന്റെ ചരിത്രമാണ്. അതായത് ഡിനോസറുകൾ ഉണ്ടായിരുന്നു എന്ന് പറയപ്പെട്ട കാലത്തോളം നമ്മൾ പിന്നോട്ട് സഞ്ചരിക്കേണ്ടി വരും.

Read also: ഭീമൻ ജലാശയത്തിന് നടുവിൽ വിചിത്രമായ വഴി; കൗതുകമായി സൈക്കിൾ സഫാരി!

ഒരു കാലത്ത് ഈ വനം ഏകദേശം 400 കിലോമീറ്ററോളം വിസ്തൃതിയിൽ നീണ്ടുകിടന്നു എന്നാണ് കണക്കാക്കപ്പെടുന്നത്. റിപ്പോർട്ടുകൾ പ്രകാരം, ഇന്ന് ലോകത്തിലെ ഏറ്റവും പഴയ വനങ്ങളിൽ ഉൾപ്പെടുന്ന ആമസോൺ മഴക്കാടുകൾക്കും ജപ്പാനിലെ യകുഷിമ വനത്തിനും മുമ്പുള്ളതാണ് ഈ വനം.

കെയ്‌റോയ്ക്ക് സമീപമുള്ള പാറകളിൽ സംരക്ഷിച്ചിരിക്കുന്ന രഹസ്യങ്ങൾ ഗവേഷകർ തുടർന്നും പരിശോധിക്കുമ്പോൾ, ഭൂമിയുടെ പുരാതന ആവാസവ്യവസ്ഥയെക്കുറിച്ചുള്ള നമ്മുടെ അറിവ് വർദ്ധിക്കുമെന്ന് ഉറപ്പാണ്. അത് പുരാതന സസ്യങ്ങളുടെ കൗതുകകരമായ ലോകത്തിലേക്കും ദശലക്ഷക്കണക്കിന് വർഷങ്ങൾ കൊണ്ട് നമ്മുടെ ഗ്രഹത്തെ രൂപപ്പെടുത്തിയ പ്രവർത്തനങ്ങളെയും കുറിച്ച് കൂടുതൽ ഉൾക്കാഴ്ച നൽകും.

Story highlights: World’s Oldest Forest discovered in New York