വിവാഹം രഹസ്യം വെളിപ്പെടുത്തി നടി ലെന; വരൻ ഗഗൻയാൻ ക്യാപ്റ്റൻ പ്രശാന്ത് ബാലകൃഷ്ണൻ
രാജ്യത്തിന്റെ അഭിമാന ബഹിരാകാശ പദ്ധതിയായ ഗഗന്യാന് വേണ്ടിയിലുള്ള ബഹിരാകാശ യാത്രികരുടെ പേര് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചിരുന്നു. മലയാളിയായ ബഹിരാകാശ യാത്രികനുള്‍പ്പെടെ നാല് പേരാണ് ഗഗന്യാന് ദൗത്യത്തിനായി തെരഞ്ഞെടുക്കപ്പെട്ടത്. മലയാളിയായ ഗ്രൂപ്പ് ക്യാപ്റ്റന്‍ പ്രശാന്ത് ബാലകൃഷ്ണന് നായര്‍, ഗ്രൂപ്പ് ക്യാപ്റ്റന്‍ അജിത് കൃഷ്ണന്, ഗ്രൂപ്പ് ക്യാപ്റ്റന്‍ അംഗദ് പ്രതാപ്, വിങ് കമാന്‍ഡര്‍ ശുബാന്‍ഷു ശുക്ല എന്നിവരാണ് തെരഞ്ഞെടുക്കപ്പെട്ടത്. ( Actress Lena married Gaganyan Captain Prashant Balakrishnan )
ഗഗന്യാന് ബഹിരാകാശ യാത്രയ്ക്ക് തെരഞ്ഞെടുത്ത മലയാളിയായ പ്രശാന്ത് ബാലകൃഷ്ണന് നായരുമായുള്ള വിവാഹം വെളിപ്പെടുത്തിയിരിക്കുകയാണ് നടി ലെന. 2024 ജനുവരി 17-നായിരുന്നു ഇരുവരുടെയും വിവാഹം നടന്നത്. രാജ്യത്തിനെന്ന പോലെ എനിക്കും ഇത് അഭിമാന നിമിഷമാണെന്നും ലെന വ്യക്തമാക്കി. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു തന്റെ വിവാഹകാര്യം ലെന പുറംലോകത്തെ അറിയിച്ചത്. രഹസ്യസ്വഭാവം കാത്തുസൂക്ഷിക്കുന്നതിന് വേണ്ടിയാണ് പ്രഖ്യാപനത്തിനായി കാത്തിരുന്നതെന്നും ലെന പറഞ്ഞു.
Read Also : 12 മാസങ്ങൾ, 45,000 കിലോമീറ്ററുകൾ, അൻപതിലധികം രാജ്യങ്ങൾ; കാറിൽ ലോകം ചുറ്റുന്ന മലയാളി..!
പരമ്പരാഗത ചടങ്ങിലാണ് വിവാഹം നടന്നതെന്നും ലെന പറഞ്ഞു. ‘2024 ഫെബ്രുവരി 27 ന്, നമ്മുടെ രാജ്യത്തിന്റെ പ്രധാനമന്ത്രി, മോദി ജി, ഇന്ത്യന്‍ എയര്‍ഫോഴ്സ് ഫൈറ്റര്‍ പൈലറ്റ്, ഗ്രൂപ്പ് ക്യാപ്റ്റന്‍ പ്രശാന്ത് ബാലകൃഷ്ണന് നായര്‍ക്ക് ആദ്യത്തെ ഇന്ത്യന്‍ ബഹിരാകാശയാത്രിക വിങുകള്‍ സമ്മാനിച്ചു. ഇത് നമ്മുടെ രാജ്യത്തിനും നമ്മുടെ കേരളത്തിനും വ്യക്തിപരമായി എനിക്കും അഭിമാന നിമിഷമാണ്’ എന്നും ലെന കൂട്ടിച്ചേര്‍ത്തു.
കല്യാണ സാരിയിൽ പ്രശാന്തിനൊപ്പം നിൽക്കുന്ന വിവാഹ ചിത്രവും ഇന്ന് വിക്രം സാരാഭായി സ്പേസ് സെന്ററിൽ പ്രശാന്തിനൊപ്പമുള്ള ചിത്രവും ലെന ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ പങ്കുവച്ചിട്ടുണ്ട്. രചന നാരായണൻകുട്ടി, രാധിക, മീര നന്ദൻ അടക്കമുള്ള താരങ്ങൾ ലെനയ്ക്ക് ആശംസകൾ അറിയിച്ചിട്ടുണ്ട്.
ഗഗൻയാൻ ദൗത്യത്തിൽ ഒരു മലയാളി കൂടിയുണ്ടാകുമെന്ന് അറിയിപ്പ് വന്നിരുന്നെങ്കിലും ആരാണ് അതെന്ന് ഇന്ന് രാവിലെ വരെ അഞ്ജാതമായിരുന്നു. വിക്രം സാരാഭായി സ്പേസ് സെന്ററിൽ വച്ച് ഉച്ചയോടെ പ്രധാനമന്ത്രിയാണ് പേരുകൾ പ്രഖ്യാപിച്ചത്. പ്രശാന്ത് കൃഷ്ണൻ നായർ എന്ന് പേര് വന്നതോടെ ആരാണ് പ്രശാന്ത് എന്നും ഏത് നാട്ടുകാരനാണെന്നുമൊക്കെ തിരഞ്ഞുതുടങ്ങി മലയാളികൾ. സുഖോയ് യുദ്ധ വിമാനം പറത്തുന്ന ഫൈറ്റർ പൈലറ്റാണ് ഗ്രൂപ്പ് ക്യാപ്റ്റൻ പ്രശാന്ത് നായർ.
നെന്മാറ സ്വദേശി വിളമ്പിൽ ബാലകൃഷ്ണന്റെയും കൂളങ്ങാട്ട് പ്രമീളയുടെയും മകനാണ് പ്രശാന്ത്. പാലക്കാട് അകത്തേത്തറ എൻ.എസ്.എസ് എൻജിനീയറിങ് കോളജ് വിദ്യാർഥിയായിരിക്കെ നാഷനൽ ഡിഫൻസ് അക്കാഡമിയിൽ ചേർന്നു. ഇവിടെ പരിശീലനം പൂർത്തിയാക്കി 1999 ജൂണിൽ വ്യോമസേനയുടെ ഭാഗമായി. യു.എസ് എയർ കമാൻഡ് ആൻഡ് സ്റ്റാഫ് കോളജിൽനിന്ന് ഒന്നാം റാങ്കോടെയാണ് അദ്ദേഹം ബിരുദം നേടിയത്. 1998ൽ ഹൈദരാബാദ് വ്യോമസേനാ അക്കാദമിയിൽനിന്ന് സ്വോർഡ് ഓഫ് ഓണറും സ്വന്തമാക്കി.
Story highlights : Actress Lena married Gaganyan Captain Prashant Balakrishnan