വീട്ടുമുറ്റത്തു നിന്നും ഒരു ലാസ്യ നടനം- വിഡിയോ പങ്കുവെച്ച് അനുസിത്താര

February 9, 2024

അഭിനയം കൊണ്ടും നൃത്തം കൊണ്ടും മലയാളികളെ വിസ്മയിപ്പിച്ച കലാകാരിയാണ് അനു സിത്താര. ലോക്ക് ഡൗൺ ദിനങ്ങളിൽ നൃത്ത വിഡിയോകളിലൂടെയും വയനാടൻ വിശേഷങ്ങളിലൂടെയും സമൂഹമാധ്യമങ്ങളിൽ സജീവമായിരുന്ന അനു സിത്താര ഇപ്പോൾ ഷൂട്ടിംഗ് തിരക്കുകളിലേക്ക് ചേക്കേറിയിരിക്കുകയാണ്.വാതിൽ എന്ന ചിത്രത്തിലാണ് നടി ഏറ്റവും അവസാനമായി അഭിനയിച്ചത്. 

ഇപ്പോഴിതാ, ഹസ്തമുദ്രകളാൽ നൃത്തംചെയ്യുന്ന ഒരു വിഡിയോ പങ്കുവെച്ചിരിക്കുകയാണ് നടി. മനോഹരമായ ഒരു ഗാനത്തിനാണ് മുദ്രകളും കണ്ണുകൾകൊണ്ടും അനു സിത്താര മനോഹരമായ ആവിഷ്കാരം നൽകിയിരിക്കുന്നത്.

സമൂഹമാധ്യമങ്ങളിൽ സജീവമായ താരങ്ങളിൽ ഒരാളാണ് അനു സിത്താര. ലോക്ക് ഡൗൺ സമയത്താണ് താരം സോഷ്യൽ ലോകത്തെ നിറസാന്നിധ്യമായി മാറിയത്. യുട്യൂബ് ചാനലിലൂടെയും ഇൻസ്റാഗ്രാമിലൂടെയുമാണ് അനു സിനിമ- കുടുംബ വിശേഷങ്ങൾ പങ്കുവെച്ചിരുന്നത്. ഷൂട്ടിംഗ് തിരക്കുകളിലേക്ക് ചേക്കേറിയെങ്കിലും അനു സിത്താര സഹോദരിക്കൊപ്പം നൃത്ത വീഡിയോകൾ പങ്കുവയ്ക്കാറുണ്ട്.

അതേസമയം, വിവാഹ ശേഷം സിനിമയിൽ നിന്നും നടിമാർ വിട്ടുനിൽക്കുമ്പോൾ അനുസിത്താരയുടെ കാര്യം നേരെ മറിച്ചാണ്. ഫാഷൻ ഫോട്ടോഗ്രാഫറായ വിഷ്ണുവുമായുള്ള വിവാഹ ശേഷമാണ് അനു സിത്താര സിനിമയിൽ സജീവമായത്.

Read also: തണ്ണീർ കൊമ്പൻ ഇപ്പോൾ വെറും അസ്ഥികൂടം; കഴുകൻമാരുടെ റെസ്റ്റൊറന്റിനെ കുറിച്ചറിയാം..!

‘പൊട്ടാസ് ബോംബ്’ എന്ന ചിത്രത്തിലൂടെയായിരുന്നു അനു സിത്താരയുടെ ചലച്ചിത്ര രംഗത്തേക്കുള്ള അരങ്ങേറ്റം. പിന്നീട് ‘ഒരു ഇന്ത്യന്‍ പ്രണയകഥ’ എന്ന ചിത്രത്തില്‍ ലക്ഷ്മി ഗോപാലസ്വാമിയുടെ ചെറുപ്പകാലം അവതരിപ്പിച്ചു. തുടര്‍ന്ന് ‘ഹാപ്പി വെഡ്ഡിംഗ്’, ‘ഫുക്രി’, ‘രാമന്റെ ഏദന്‍തോട്ടം’, ‘ഒരു കുപ്രസിദ്ധ പയ്യൻ’, ‘അച്ചായന്‍സ്’, ‘സര്‍വ്വോപരി പാലാക്കാരന്‍’, ‘ശുഭരാത്രി’, ‘ക്യാപ്റ്റന്‍’ തുടങ്ങി നിരവധി ചിത്രങ്ങളില്‍ താരം വിത്യസ്ത കഥാപാത്രങ്ങളായെത്തി. ‘രാമന്റെ ഏദന്‍തോട്ടം’, ‘ക്യാപ്റ്റന്‍’ എന്നീ രണ്ട് ചിത്രങ്ങളിലെയും അനു സിത്താരയുടെ അഭിനയം ഏറെ പ്രേക്ഷക പ്രശംസ നേടിയിരുന്നു. 

Story highlights- anusithara’s dance from home