ഗോവൻ തീരത്ത് ഇംഗ്ലീഷിൽ ഒഴുക്കോടെ സംസരിച്ച് ഒരു വള വില്പനക്കാരി- വിഡിയോ
ഗോവ എല്ലാവരുടെയും പ്രിയപ്പെട്ട അവധിക്കാല സ്പോട്ടാണ്. കാഴ്ചകളും അനുഭവങ്ങളുമൊക്കെ ധാരാളം സമ്മാനിച്ച് ഗോവ അങ്ങനെ സജീവമാണ് എപ്പോഴും. ഗോവയിൽ എപ്പോഴെങ്കിലും പോയാൽ തീർച്ചയായും കണ്ടിരിക്കേണ്ട ഒരു വ്യക്തിയുണ്ട്. മറ്റാരുമല്ല, ബീച്ചിൽ വള വിൽക്കുന്ന ഒരു സ്ത്രീയെക്കുറിച്ചാണ് പറയുന്നത്.
ഗോവയിലെ മനോഹരമായ വാഗേറ്റർ ബീച്ചിൽ നിന്നുള്ള ഒരു വള വിൽപ്പനകാരിയുടെ വിഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുകയാണ്. സുശാന്ത് പാട്ടീൽ ഇൻസ്റ്റാഗ്രാമിൽ പങ്കിട്ട വിഡിയോയിൽ കൊവിഡിന് ശേഷമുള്ള ബീച്ചിൻ്റെ പരിവർത്തനത്തെക്കുറിച്ച് ഒരു സ്ത്രീ തൻ്റെ നിരീക്ഷണങ്ങൾ പ്രകടിപ്പിക്കുന്നു, എല്ലാം നന്നായി ഇംഗ്ലീഷിൽ ആണ് പറയുന്നത്.
പാറകൾക്കും പ്രകൃതിദത്തമായ വെള്ളത്തിനും പേരുകേട്ട വാഗറ്റർ ബീച്ച്, ഗോവയിലെ കൂടുതൽ തിരക്കേറിയ ബീച്ചുകളിൽ നിന്ന് ശാന്തത തേടുന്ന വിനോദസഞ്ചാരികളുടെ ഒരു സങ്കേതമാണ്. വിഡിയോയിൽ യുവതി വളകളും കൊന്ത മാലകളും വിൽക്കുന്നത് കാണാം. ബീച്ചിൻ്റെ മാറുന്ന ലാൻഡ്‌സ്‌കേപ്പ് അവൾ ഇംഗ്ലീഷിൽ വിഡിയോയിൽ വിവരിക്കുന്നു.
Read also: രാജാവിന്റെ ഉടമസ്ഥതയിലുള്ളതിനാൽ ആർക്കും തൊടാനാകില്ല; ലണ്ടനിൽ അരയന്നം ട്രെയിൻ തടഞ്ഞു
സ്ത്രീയുടെ ഇംഗ്ലീഷ് ഭാഷയിലുള്ള പ്രാവീണ്യത്തിൽ ആളുകൾ കയ്യടിയുയർത്തുന്നു. പല വ്യക്തികളെയും കവിയുന്ന ഒഴുക്കോടെ അവർ എങ്ങനെ മനോഹരമായി സംസാരിക്കുന്നുവെന്ന് ആളുകൾ കമന്റുകളിൽ കുറിക്കുന്നു. കടൽത്തീരത്ത് സാക്ഷ്യം വഹിച്ച മാറ്റങ്ങൾ വിവരിക്കുന്നതിനുള്ള സ്ത്രീയുടെ കഴിവ് വളരെയധികം ശ്രദ്ധനേടി. വിഡിയോ പ്രാദേശിക കച്ചവടക്കാരുടെ സാഹചര്യങ്ങളോടുള്ള പൊരുത്തപ്പെടുത്തലും എടുത്തുകാണിക്കുന്നു.
Story highlights- bangle seller’s amazing fluency in english