ആറ് വർഷമായി കാനഡയിൽ, ബേസിൽ ജോസഫ് വിളിച്ചാൽ നാട്ടിലേക്ക് വരാം; മറുപടിയുമായി താരം
ഇഷ്ട താരത്തിന്റെ കമന്റ് അഭ്യര്‍ഥിച്ചുകൊണ്ടുള്ള ഇന്‍സ്റ്റഗ്രാമിലെ പുതിയ ട്രെന്‍ഡാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. ദിവസങ്ങള്‍ക്ക് മുമ്പ്, പ്രിയപ്പെട്ട താരം കമന്റ് ചെയ്താല്‍ മാത്രമേ പരീക്ഷയ്ക്ക് പഠിക്കുകയുള്ളൂ എന്ന വിഡിയോയുമായി രണ്ട് കുട്ടികള്‍ എത്തിയിരുന്നു. തെലുഗു താരം വിജയ് ദേവരകൊണ്ടയില്‍ നിന്നാരംഭിച്ച ഈ ട്രെന്‍ഡ് പിന്നീട് ടൊവിനോയില്‍ എത്തിയിരുന്നു. അതിന് പിന്നാലെ സംവിധായകന് ബേസില്‍ ജോസഫിനാണ് നറുക്ക് വീണിട്ടുള്ളത്. ( Basil Joseph comment about Instagram new trend )
പഠനം ആരംഭിക്കാന്‍ ടൊവിനോ കമന്റ് ചെയ്യണമെന്നായിരുന്നെങ്കില്‍ ബേസില്‍ ജോസഫ് കമന്റ് ചെയ്താലേ കാനഡയില്‍ നിന്ന് നാട്ടിലേക്ക് വരൂ എന്നതായിരുന്നു യുവാവ് വീഡിയോയില്‍ പറഞ്ഞത്. മോട്ടിലാല്‍ എന്ന ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിലാണ് കോട്ടയം സ്വദേശിയായ യുവാവ് വീഡിയോ പങ്കുവച്ചത്. ‘കാനഡയില്‍ വന്നിട്ട് ആറ് വര്‍ഷം കഴിഞ്ഞു. ഈ വിഡിയോയുടെ താഴെ ബേസില്‍ ജോസഫ് കമന്റിട്ടാല്‍ ഞാന്‍ ഇന്ത്യയിലേക്കുള്ള വിമാനടിക്കറ്റ് ബുക്ക് ചെയ്യും. ഒരു തിരിച്ചു വിളിക്കായി ഞാന്‍ കാത്തിരിക്കുകയാണ്’ – എന്നാണ് വിഡിയോയില്‍ പറഞ്ഞത്. അതിന് പിന്നാലെ ഈ റീലിന് കമന്റുമായി ബേസില്‍ എത്തി. ‘മകനേ മടങ്ങി വരൂ’ എന്നായിരുന്നു താരത്തിന്റെ കമന്റ്. ഇന്‍സ്റ്റഗ്രാം റീലിനൊപ്പം ബേസിലിന്റെ മറുപടിയും വൈറലായി. ഏകദേശം ഒരു ലക്ഷത്തിലധികം ലൈക്കുകളാണ് ഈ കമന്റിന് കിട്ടിയിരിക്കുന്നത്.
ചിദംബരം സംവിധാനം ചെയ്ത ‘ജാന്‍ എ മന്’ സിനിമയില്‍ കാനഡയില്‍ ഒറ്റപ്പെട്ടു ജീവിക്കുന്ന ജോയ്മോന് എന്ന കഥാപാത്രത്തെയാണ് ബേസില്‍ അവതരിപ്പിച്ചത്. ഈ സിനിമയുമായി ചേര്‍ത്തുവച്ചായിരുന്നു യുവാവിന്റെ വീഡിയോ. ഏതായാലും ഇഷ്ടതാരത്തിന്റെ കമന്റ് അഭ്യര്‍ഥിച്ചുള്ള ഇന്‍സ്റ്റഗ്രാം റീലുകള്‍ വ്യാപകമാകുകയാണ്.
Read Also : വിവാഹം രഹസ്യം വെളിപ്പെടുത്തി നടി ലെന; വരൻ ഗഗൻയാൻ ക്യാപ്റ്റൻ പ്രശാന്ത് ബാലകൃഷ്ണൻ
ഫാലിമി ആണ് ബേസില്‍ ജോസഫിന്റേതായി ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. ജഗദീഷ് , മഞ്ജു പിള്ള എന്നിവര്‍ പ്രധാനവേഷത്തിലെത്തിയ ചിത്രത്തിന് മികച്ച സ്വീകാര്യത ലഭിച്ചിരുന്നു. ഗുരുവായൂര്‍ അമ്പല നടയില്‍, അജയന്റെ രണ്ടാം മോഷണം, വര്‍ഷങ്ങള്‍ക്ക് ശേഷം എന്നിവയാണ് അണിയറയില്‍ ഒരുങ്ങുന്ന ചിത്രങ്ങള്‍.
Story highlights : Basil Joseph comment about Instagram new trend