മത്സരപരീക്ഷകളിൽ പരാജയം; സ്വപ്നം പിന്തുടർന്ന് ‘ചായ് സുട്ട ബാർ’ എന്ന ചായക്കട ആരംഭിച്ചു- ഇന്ന് വിറ്റുവരവ് 150 കോടി!
ചായ വിൽക്കുന്നത് ഒരു വലിയ ബിസിനസായി മാറിയിട്ട് പത്തുവർഷത്തിലധികം ആയിട്ടില്ല. അത്രയും വിപണന സാധ്യത ഉള്ള ഒരു ഐഡിയയായി മാറിയിരിക്കുന്നു അത്. വിജയത്തിന്റെ വലിയ മാതൃക സൃഷ്ടിച്ച ആളാണ് ‘ചായ് സുട്ട ബാർ’ എന്ന ശൃംഖലയുടെ അമരക്കാരൻ അനുഭവ് ദുബെ. രാജ്യത്തെ ഏറ്റവും ട്രെൻഡിയായ കഫേ ശൃംഖലകളിലൊന്നായ ചായ് സുട്ട ബാർ ഒരു വലിയ പ്രചോദനത്തിന്റെ ഇടമാണ്.
നമ്മുടെ രാജ്യത്ത് പഠനത്തിലൂടെ മാത്രമേ വലിയ വിജയം കൈവരിക്കാൻ കഴിയു എന്ന തെറ്റിദ്ധാരണ ഉണ്ട്. ഒരു ഐഡിയയിലൂടെ തന്നെ ജീവിതം മാറിയവർ ഏറെയുള്ള നാട്ടിലാണ് ഈ അവസ്ഥ. അതിനാൽത്തന്നെ അനുഭവ് ദുബെ ഒരു മാതൃകയാണ്. അനുഭവ് ദുബെയുടെ കഥ നമ്മോട് പറയുന്നത് മറ്റൊന്നാണ്. ചായ വിൽക്കുന്നതിനെ പൂർണമായും കോടികളുടെ ബിസിനസ്സാക്കി മാറ്റിയ ഒരാളുടെ കഥയാണിത്.
ചായ് സുട്ട ബാറിൻ്റെ സഹസ്ഥാപകൻ, അനുഭവ് ദുബെയുടെ യാത്ര, പ്രചോദനാത്മകമായ ഒരു കഥയായി വേറിട്ടുനിൽക്കുന്നു. ഐഐടി, ഐഐഎം, യുപിഎസ്സി തുടങ്ങിയ പ്രശസ്ത സ്ഥാപനങ്ങളിലേക്കുള്ള പരീക്ഷകളിൽ പരാജയപ്പെട്ടതിന് ശേഷമാണ് അനുഭവ് ദുബെ തൻ്റെ സഹസ്ഥാപകൻ ആനന്ദ് നായകിനൊപ്പം ചേർന്ന് ഇന്ത്യയിലെ ഏറ്റവും ട്രെൻഡി കഫേ ശൃംഖലകളിലൊന്നായ ചായ് സുട്ട ബാർ സൃഷ്ടിച്ചത്. ഇന്ന്, 150 കോടി കടന്ന ബിസിനസ്സിനൊപ്പം, അനുഭവ് പഠിപ്പിക്കുന്ന പാഠം വലുതാണ്.
1996-ൽ മധ്യപ്രദേശിലെ രേവ ജില്ലയിലാണ് അനുഭവ് ദുബെ ജനിച്ചത്. അനുഭവ് ദുബെയുടെ സംരംഭക യാത്ര ആ കുടുംബത്തിൽ തന്നെ പുതിയതായിരുന്നു. ഒരു ഐഎഎസ് ഓഫീസറാകാൻ അച്ഛൻ പറഞ്ഞതുകൊണ്ട് മറ്റൊരു വഴി പിന്തുടരാനുള്ള സമ്മർദ്ദം അദ്ദേഹം നേരിട്ടു. ഇത് അനുഭവിനെ ഡൽഹിയിൽ യുപിഎസ്സി പരീക്ഷകൾക്ക് തയ്യാറെടുക്കാൻ നിർബന്ധിതനാക്കി. എന്നിരുന്നാലും, വിധിമറ്റൊന്നായിരുന്നു. എല്ലാ മത്സര പരീക്ഷകളിലും തോറ്റതോടെ അനുഭവ് തന്റെ ബിസിനസ് യാത്രയിലേക്ക് തിരിഞ്ഞു.
2016-ൽ,സുഹൃത്തായ ബി.കോം ബിരുദധാരിയായ ആനന്ദ് നായകുമായി സഹകരിച്ച് , ഒരു അതുല്യമായ ബിസിനസ്സ് സംരംഭം സൃഷ്ടിക്കാൻ തീരുമാനിച്ചു. പരിമിതമായ സാമ്പത്തികത്തിൽ ചായ ബിസിനസ്സ് ആരംഭിക്കാൻ ഇരുവരും തീരുമാനിച്ചു. എന്നിട്ട് 3 ലക്ഷം രൂപ സംഘടിപ്പിച്ചു. ചായ പ്രേമികൾക്ക് വേറിട്ട അനുഭവം പ്രദാനം ചെയ്യുന്ന ആദ്യ ചായ് സുട്ട ബാർ ഔട്ട്ലെറ്റ് ഇൻഡോറിലെ ഒരു പെൺകുട്ടികളുടെ ഹോസ്റ്റലിന് എതിർവശത്ത് തുറന്നു.
കടുത്ത മത്സരവും പരിമിതമായ മാർക്കെറ്റിംഗും അനുഭവിനും ആനന്ദിനും ആദ്യ ദിനങ്ങൾ വെല്ലുവിളി നിറഞ്ഞതായിരുന്നു. പക്ഷെ അവർ വെല്ലുവിളികളെ അഭിമുഖീകരിച്ചു. അവർ പരമ്പരാഗത മൺപാത്രങ്ങളായ കുൽഹാദുകളിൽ ‘ചായ്’ വിതരണം ചെയ്യുകയും 20 രുചികളുടെ വൈവിധ്യമാർന്ന സീരിസ് വാഗ്ദാനം ചെയ്യുകയും ചെയ്തു. അവരുടെ ഇടപെടലും ഗുണനിലവാരവുംആളുകളെ പ്രത്യേകിച്ച് കോളേജിൽ പോകുന്നവരെ പെട്ടെന്ന് ആകർഷിച്ചു. ഇത് വിജയത്തിന്റെ തുടക്കമായിരുന്നു.
Read also: വേർപാടിന്റെ രണ്ടുവർഷങ്ങൾ; കെപിഎസി ലളിതയ്ക്ക് ഓർമ്മപ്പൂക്കൾ അർപ്പിച്ച് സിനിമാലോകം
ചായ് സുട്ട ബാറിൻ്റെ വിജയത്തിന് അവിടെ തുടക്കമായി. ഇന്ത്യ, ദുബായ്, ഒമാൻ എന്നിവിടങ്ങളിലെ 195ലധികം നഗരങ്ങളിലായി ഔട്ട്ലെറ്റുകൾ തുറന്നു. ഈ അത്ഭുതകരമായ വളർച്ച ചായ് സുട്ട ബാറിനെ ഇന്ത്യയിലെ ഏറ്റവും വലിയ കുൽഹാദ് ടീ ഫ്രാഞ്ചൈസിയാക്കി മാറ്റി. 2023ൽ ചായ് സുട്ട ബാറിന്റെ ലാഭം 150 കോടി ആയിരുന്നു. വിജയത്തിന് അതിരുകളില്ല, സമർപ്പണത്തിനും എന്നതിന്റെ നേർരൂപമാണ് ചായ് സുട്ട ബാർ.
Story highlights- chai sutta bar success story