സംസ്ഥാനത്ത് ഡ്രൈവിംഗ് ലൈസൻസിനും ലേണേഴ്സിനും അപേക്ഷിക്കാനുള്ള നിബന്ധനയില്‍ മാറ്റം
സംസ്ഥാനത്ത് ഡ്രൈവിങ് ലൈസൻസ്, ലേണേഴ്സ് ലൈസൻസ് എന്നിവയ്ക്ക് അപേക്ഷിക്കാനുള്ള നിബന്ധനയില്‍ മാറ്റം. ലൈസെൻസിന് ആവശ്യമായ മെഡിക്കൽ സർട്ടിഫിക്കറ്റ് എടുക്കാൻ ഇനി മുതൽ പുതിയ ഫോം ഉപയോഗിക്കണം. ട്രാൻസ്പോർട്ട് കമ്മീഷണറാണ് ഇത് സംബന്ധിച്ച അറിയിപ്പ് നല്‍കിയിരിക്കുന്നത്. കേന്ദ്ര മോട്ടോര്‍ വാഹന ചട്ടത്തിൽ വന്ന മാറ്റത്തിന്റെ അടിസ്ഥാനത്തിലാണ് ഇത്തരമൊരു മാറ്റം കൊണ്ടുവന്നത്.
ഡ്രൈവിംഗ് ലൈസൻസ്, ലേണേഴ്സ് ലൈസൻസ് സംബന്ധിച്ച സേവനങ്ങൾ നൽകാൻ നിഷ്കർഷിച്ചിരിക്കുന്ന ഫോം നമ്പർ. IA യിലാണ് മാറ്റം വന്നിരിക്കുന്നത്. 2021 മാര്‍ച്ച് 31ലെ GSR 240 (E) വിജ്ഞാപനം അനുസരിച്ച് പ്രകാരം കേന്ദ്ര മോട്ടോർ വാഹന ചട്ടത്തിൽ വന്ന മാറ്റത്തിന്റെ അടിസ്ഥാനത്തിലാണ് കാഴ്ച പരിശോധനയുടെ ഫോമിലും മാറ്റം വരുന്നത്.
Read also: റാംപ് വാക്കിനിടെ ഇടറിവീണു; ആത്മവിശ്വാസം കൈവിടാതെ എഴുന്നേറ്റ് ഷോ തുടർന്ന് കുഞ്ഞ് മിടുക്കി- വിഡിയോ
ഇതനുസരിച്ച് അപേക്ഷകന്റെ കളർ വിഷൻ സ്റ്റാൻഡേർഡ് ഇഷിഹാര ചാർട്ട് ഉപയോഗിച്ച് പരിശോധിക്കുകയും കഠിനമായതോ പൂർണ്ണമായതോ ആയ വർണ്ണാന്ധത ഇല്ല എന്ന് ഫോം നം. 1A യിൽ അംഗീകൃത ഡോക്ടര്‍ സാക്ഷ്യപ്പെടുത്തുകയും വേണമെന്ന നിര്‍ദേശം പുതിയതായി കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. അതുകൊണ്ടു തന്നെ ഇത്തരത്തിൽ മാറ്റം വരുത്തിയ ഫോമായിരിക്കണം ഇനി ഉപയോഗിക്കേണ്ടത്. അല്ലെങ്കിൽ സേവനങ്ങൾ തടസപ്പെടുമെന്നും സംസ്ഥാന ട്രാൻസ്പോർട്ട് കമ്മീഷണർ പുറത്തിറക്കിയ അറിയിപ്പിൽ അറിയിച്ചു.
Story highlights- driving licence new rules