ചന്ദ്രനോട് ഏറ്റവുമടുത്ത് നിൽക്കുന്ന ഒരു രാജ്യം; ഫിസിക്സ് നിയമങ്ങൾ ഇവിടെ അല്പം വ്യത്യസ്തമാണ്!
ചന്ദ്രനോട് ഏറ്റവും അടുത്തുള്ള സ്ഥലം ബഹിരാകാശത്ത് എവിടെയോ ആണെന്ന് കരുതുന്നവരാകും അധികവും. എന്നാൽ, ഈ ഭൂമിയിലാണ് ആ സ്ഥലം സ്ഥിതി ചെയ്യുന്നത്. അങ്ങനെ പറയുമ്പോൾ പലരും എവറസ്റ്റ് കൊടുമുടി എന്ന് തെറ്റിദ്ധരിച്ചേക്കും. കാരണം, ഏറ്റവും ഉയരമുള്ള കൊടുമുടി എന്നതിനാലാണ്. പക്ഷേ എവറസ്റ്റ് അല്ല ഉത്തരം.
അതിമനോഹരമായ പ്രകൃതിദൃശ്യങ്ങളേക്കാൾ കൂടുതൽ പ്രദാനം ചെയ്യുന്ന ഒരു രാജ്യമായ ഇക്വഡോറാണ് ഉത്തരം. സാഹസികതയും പ്രകൃതി സൗന്ദര്യവും കൗതുകമുണർത്തുന്ന ഫിസിക്സും നിറഞ്ഞ ഒരു രാജ്യമാണ് ഇക്വഡോർ. എന്തുകൊണ്ടാണ് ഇക്വഡോർ ഇത്ര കൗതുകകരമായ സ്ഥലമായതെന്നും അത് ചന്ദ്രനോട് കഴിയുന്നത്ര അടുത്താണെന്നതിന്റെയും പിന്നിലെ കാര്യങ്ങൾ നോക്കാം.
തെക്കേ അമേരിക്കയിൽ സ്ഥിതി ചെയ്യുന്ന ഇക്വഡോർ വൈവിധ്യങ്ങളുടെ സംഗമ നാടാണ്. പ്രകൃതി ദൃശ്യങ്ങളേക്കാൾ നിങ്ങൾക്ക് സാക്ഷ്യം വഹിക്കാൻ കഴിയുന്ന കൗതുകകരമായ ഫിസിക്സ് പരീക്ഷണങ്ങളാണ് ഈ രാജ്യത്തെ വേറിട്ടു നിർത്തുന്നത്.
വിനോദസഞ്ചാരികൾ ഈ രാജ്യം സന്ദർശിക്കുകയും ഒരു വരിയിൽ നടക്കാൻ ശ്രമിക്കുകയും ചെയ്യുന്നു, കാരണം ഈ വരിയിൽ നടന്നാൽ മറിഞ്ഞുവീഴുന്നത് അനുഭവേദ്യമാക്കാനാണ്.അതുപോലെ ഉച്ച സമയത്ത് ഒരു പ്രത്യേക സ്ഥലത്ത് നിൽക്കുകയാണെങ്കിൽ, നിങ്ങളുടെ നിഴൽ പൂർണ്ണമായും അപ്രത്യക്ഷമാകും. അതെ. ഫിസിക്സ് നിയമങ്ങൾ അൽപ്പം വ്യത്യസ്തമാണെന്ന് തോന്നുന്ന സ്ഥലമാണ് ഇക്വഡോർ.
ഈ പ്രതിഭാസങ്ങളെല്ലാം ഭൂമധ്യരേഖ ഇതിലെ കടന്നുപോകുന്നതുകൊണ്ടുകൂടിയാണ്. ഭൂമിയെ രണ്ട് തുല്യ ഭാഗങ്ങളായി വിഭജിക്കുന്ന ഒരു രേഖയാണ് ഇത്. സ്പാനിഷിൽ ‘മധ്യരേഖ’ എന്നർത്ഥം വരുന്ന ഇക്വറ്റർ എന്നതിൽ നിന്നാണ് ഇക്വഡോറിന് ഈ പേര് ലഭിച്ചത്. ഭൂമി കറങ്ങുമ്പോൾ, ഭൂമധ്യരേഖയിൽ ശക്തമായ ഒരു ബാഹ്യബലം ഉണ്ട്, അത് ഇവിടെ ഗുരുത്വാകർഷണത്തെ ചെറുതായി ദുർബലമാക്കുന്നു.
Read also: 24 വർഷത്തിനിടയിൽ 17 വ്യാജഗർഭം; പ്രസവാനുകൂല്യമായി യുവതി തട്ടിയത് 98 ലക്ഷം രൂപയും നിരവധി ലീവും..!
അതുകൊണ്ടാണ് ഭൂമിയിലെ ഏറ്റവും ഉയരം കൂടിയ പർവതമല്ലെങ്കിലും ചിംബോരാസോ പർവതത്തിൽ നിൽകുമ്പോൾ ചന്ദ്രനോട് കൂടുതൽ അടുത്തുനിൽക്കുന്നത്. ഇത്തരം പ്രത്യേകതകൾ ഉണ്ടെങ്കിലും ലോകത്തിലെ ഏറ്റവും ഉയർന്ന രണ്ടാമത്തെ തലസ്ഥാന നഗരമായ ഇക്വഡോറിലെ ഉയർന്ന ഉയരങ്ങളിൽ താമസിക്കുന്നത് വെല്ലുവിളി നിറഞ്ഞതാണ്. ഇവിടുത്തെ കനം കുറഞ്ഞ വായു ഓക്സിജൻ്റെ കുറവ് ആണ് സൂചിപ്പിക്കുന്നത്. ഇത് കാറുകളുടെ വേഗത കുറയുന്നതിനും ബാറ്ററി ലൈഫ് കുറയുന്നതിനും ശ്വാസതടസ്സം വർദ്ധിപ്പിക്കുന്നതിനും കാരണമാകുന്നു. സൂര്യൻ്റെസാമീപ്യം കാരണം സൂര്യാഘാതവും ഇവിടെ സാധാരണമാണ്.
Story highlights- Ecuador The Country Closest to the Moon