പ്രണയം തകർന്നോ? ; നിരാശാകാമുകന്മാർക്ക് ആശ്വാസമേകാൻ ‘എക്സ് ​ഗേൾഫ്രണ്ട് ചാട്ട് സെന്റർ’!

February 1, 2024

രസകരമായ ആശയങ്ങളിൽ കടകൾ കൂണുപോലെ മുളച്ചുപൊങ്ങുന്ന ഇടമാണ് ബെംഗളൂരു. പ്രത്യേകിച്ച്, പ്രണയിതാക്കൾക്ക് വേണ്ടിയുള്ള ഇടങ്ങളാണ് അധികവും. കോഫീ ഷോപ്പുകൾ അവർക്കായി മാറ്റിവെച്ചാൽ പ്രണയ നൈരാശ്യം സംഭവിച്ചവർക്ക് അല്പം ആശ്വാസം എവിടെ ലഭിക്കും? ഇനി ആ കാര്യത്തിൽ ആശങ്ക വേണ്ട. പ്രണയ നഷ്ടം സംഭവിച്ചവർക്ക് വേണ്ടി ഇനി ഒരു ചാട്ട് സെന്ററുണ്ട്!

ഓരോ കടയുടെ പേരും ശ്രദ്ധ നേടാനായി മത്സരിക്കുന്ന വേളയിൽ എക്സ് ഗേൾഫ്രണ്ട് ബംഗാർപേട്ട് ചാട്ട് സെന്ററിന് നന്ദി പറയുന്നത് നിരാശ കാമുകന്മാരാണ് – പ്രസിദ്ധമായ ബംഗാർപേട്ട് ചാട്ട് ആസ്വദിക്കാനുള്ള ഒരു സ്ഥലം മാത്രമല്ല, ബ്രേക്ക്അപ്പിന് ശേഷമുള്ള ആശ്വാസത്തിനുള്ള നിങ്ങളുടെ ഇടം കൂടിയാണ് ഇത്.

Read also: എം ആധാർ ആപ് ഉണ്ടോ? എങ്കിൽ ആധാർ ഇനി ഡിജിറ്റൽ ഫോര്‍മാറ്റിൽ സൂക്ഷിക്കാം

ഒരു X ഉപയോക്താവ് പങ്കിട്ട ഈ ചാറ്റ് സെൻ്റർ വിശേഷം, നിരവധി ചർച്ചകളാണ് ഉയർത്തുന്നത്. നിങ്ങൾ ഈ ചാട്ട് ഷോപ്പിലേക്ക് എത്തുമ്പോൾ, ബ്രെക്കപ്പ് വിഷമങ്ങൾ മനസ്സിലാക്കുന്ന ഒരു മെനു നിങ്ങളെ സ്വാഗതം ചെയ്യും. സ്ഥാപനത്തിൻ്റെ പേര് തന്നെ, ‘എക്സ് ഗേൾഫ്രണ്ട് ബംഗാർപേട്ട് ചാട്ട്’ എന്നാണ്. എന്തായാലും ഇവിടെ ആഹാരത്തിനൊപ്പം പ്രണയതകർച്ചയെക്കുറിച്ച് മനസ് തുറന്ന് സംസാരിക്കണതും നിങ്ങൾക്ക് സാധിക്കും എന്നതാണ് ശ്രദ്ധേയം.

Story highlights- ex girlfriend chaat shop for youngsters