12 മാസങ്ങൾ, 45,000 കിലോമീറ്ററുകൾ, അൻപതിലധികം രാജ്യങ്ങൾ; കാറിൽ ലോകം ചുറ്റുന്ന മലയാളി..!
യാത്ര ചെയ്യാന്‍ ഇഷ്ടപ്പെടാത്തവരായി ആരും തന്നെയുണ്ടികില്ല. ഓരോരുത്തരും തന്റെ ഇഷ്ടയാത്രക്കായി എത്ര റിസ്കെടുക്കാനും തയ്യാറായിരിക്കും. ഇക്കൂട്ടത്തില്‍ ലോകം ചുറ്റി സഞ്ചരിക്കാന്‍ ആഗ്രഹമില്ലാത്തവര്‍ വളരെ ചുരുക്കമായിരിക്കും. എന്നാല്‍ ആ ആഗ്രഹം പൂര്‍ത്തിയാക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ലെന്ന് നാം ഒരോരുത്തര്‍ക്കും അറിയാവുന്നതാണ്. എന്നാല്‍ അത്തരത്തിലൊരു തന്റെ സ്വപനയാത്ര പൂര്‍ത്തിയാക്കിയ ഒരാളെ പരിചയപ്പെട്ടാലോ..! ( From Mangalore to NewYork- a Mallu’s lone escapade in a car )
മംഗലാപുരരത്ത് നിന്നും ന്യൂയോര്‍ക്കിലേക്ക് മഹേന്ദ്ര സ്കോര്‍പിയോ ഓടിച്ച് എത്തിയിരിക്കുകയാണ് ഒരു 30-കാരന്. ആര്‍ക്കിടെക്റ്റായ മംഗലാപുരം സ്വദേശി മുഹമ്മദ് സിനാനാണ് ഈ സാഹസികമായ ഉദ്യമം വിജയകരമായി പൂര്‍ത്തിയാക്കിയത്. 2023 മാര്‍ച്ചില്‍ ആരംഭിച്ച ഈ യാത്ര 12 മാസങ്ങള്‍ പിന്നിട്ടപ്പോള്‍ 50-ലധികം രാജ്യങ്ങളിലൂടെ 45,000 കിലോമീറ്റര്‍ യാത്ര ചെയ്താണ് ഇപ്പോള്‍ അമേരിക്കിയിലെ ന്യൂയോര്‍ക്കിലെത്തിയത്. ഇനിയും 25 രാജ്യങ്ങള്‍ കൂടെ സഞ്ചരിക്കാനുള്ള തയ്യാറെടുപ്പിലാണ് സിനാന്.
അഞ്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ 2018-ലാണ് സിനാന് സ്വന്തം വാഹനത്തില്‍ ലോകം ചുറ്റിക്കറങ്ങുന്നതിനായി പദ്ധതി തയ്യാറാക്കുന്നത്. ആദ്യം വിമാനം പ്രധാന യാത്ര മാധ്യമമാക്കിയാണ് വേള്‍ഡ് ടൂറിന് സിനാന് ഒരുങ്ങിയത്. എന്നാല്‍ കൊവിഡിന്റെ വരവോടെ യാത്ര മുടങ്ങി. പിന്നീട് 2021-ലാണ് സ്വന്തം വാഹനത്തില്‍ യാത്ര ചെയ്യാന്‍ തീരുമാനിക്കുന്നത്. ഇന്ത്യന്‍ ടൂറിസം, ഇന്ത്യന്‍ നിര്‍മിത വാഹനങ്ങളെയും ലോകശ്രദ്ധയാകര്‍ഷിക്കുന്ന എന്ന ലക്ഷ്യമാണ് സിനാനെ ഈ തീരുമാനത്തിലേക്ക് എത്തിച്ചത്.
30-കാരനായ സിനാന് കുടുംബത്തില്‍ സുഹൃത്തുക്കളില്‍ നിന്നും മികച്ച പിന്തുണയാണ് ലഭിക്കുന്നത്. അന്‍പതോളം രാജ്യങ്ങള്‍ പിന്നിട്ട് ഒറ്റയ്ക്കുള്ള ഈ യാത്ര വലിയ വെല്ലുവിളികള്‍ നിറഞ്ഞതാണ്. ഈ സാഹചര്യത്തിലെല്ലാം കുടുംബത്തിന്റെ പിന്തുണ തന്നെയാണ് മുന്നോട്ടുള്ള കുതിപ്പിന് കരുത്തേകുന്നത്.
ലോകരാജ്യങ്ങള്‍ ഒറ്റയ്ക്ക് ചുറ്റിക്കറങ്ങുക എന്ന വലിയ ഉദ്യമത്തിന് ഇറങ്ങിപ്പുറമ്പോള് യാത്രയ്ക്ക് ആവശ്യമായ ഭീമമായ തുക കണ്ടെത്തുക എന്നതായിരുന്നു വലിയ വെല്ലുവിളി. സ്പോണ്‍സര്‍മാരെ ബന്ധപ്പെട്ടിരുന്നെങ്കിലും ഈ യാത്ര പൂര്‍ത്തിയാക്കാന്‍ കഴിയില്ലെന്ന് കാരണം ചൂണ്ടിക്കാണിച്ച് പിന്മാറുകയായിരുന്നു. ഒടുവില്‍ സ്വന്തം സമ്പാദ്യം മാത്രമുപയോഗിച്ച് യാത്ര തുടങ്ങുകയായിരുന്നു. 12 മാസം പിന്നിട്ട് ന്യുയോര്ക്കിലെത്തുമ്പോഴേക്കും ചെറിയ രീതിയിലുള്ള സഹായങ്ങള്‍ കിട്ടിത്തുടങ്ങിയെന്നാണ് സിനാന് പറയുന്നത്.
ഇന്ത്യന്‍ വാഹനം ഉപയോഗിച്ച വിദേശരാജ്യത്ത് എങ്ങനെ യാത്ര ചെയ്യാം..? പുറം രാജ്യങ്ങളില്‍ ഇന്ത്യന്‍ വാഹനം ഓടിക്കുന്നതിനായി വാഹനത്തിന് ഒരു പാസ്പോര്‍ട്ട് വേണം. കാര്‍നെറ്റ് ലൈസന്‍സ് എന്നാണ് ഇത് അറിയപ്പെടുന്നത്. ഈ ലൈസന്‍സ് ലഭിച്ചാല്‍ ലോകത്തിന്റെ ഏത് കോണിലും നമ്മുടെ വാഹനം ഓടിച്ചുപോകാം. ഒരു വര്‍ഷത്തെ കാലാവധിയില്‍ ഈ ലൈസന്‍സിനായി ഏകദേശം ഏഴ് ലക്ഷത്തോളം രൂപ ചെലവ് വരുമെന്നാണ് സിനാന് പറയുന്നത്. പിന്നെ അതാത് രാജ്യങ്ങളില്‍ യാത്ര ചെയ്യാനുള്ള വിസ ലഭിച്ചാല്‍ ലോകത്തിലെ ഒട്ടുമിക്ക രാജ്യങ്ങളിലും ഈ വാഹനം ഉപയോഗിച്ച യാത്ര ചെയ്യാവുന്നതാണ്.
മംഗലാപുരത്തു നിന്ന് ന്യുയോര്‍ക്കിലെത്തിയത് ഇങ്ങനെ..! മംഗലാപുരത്ത് നിന്നും മുംബൈയിലേക്ക് സ്കോര്‍പിയോ ഓടിച്ചുപോയ സിനാന് അവിടെ നിന്നും ദുബായിലേക്ക് കപ്പല്‍ മാര്‍ഗം വാഹനം എത്തിക്കുകയായിരുന്നു. അവിടെ നിന്നും ഗള്‍ഫ് രാജ്യങ്ങള്‍ അടക്കം 45 രാജ്യങ്ങള്‍ ഒറ്റയ്ക്ക് വാഹനം ഓടിച്ചു യു.കെയില്‍ പ്രവേശിച്ചു. യുകെയില്‍ നിന്നും കാനഡയിലെ തീരപ്രദേശമായ ഹാലിഫാക്സിലേക്ക് കപ്പല്‍ മാര്‍ഗം എത്തി. ശേഷം കാനഡ പൂര്‍ണമായും സ്കോര്‍പിയോയില്‍ ചുറ്റിക്കണ്ട സിനാന്റെ യാത്ര ഇപ്പോള്‍ യുഎസിലെ ന്യുയോര്‍ക്ക് വരെ എത്തിനില്‍ക്കുകയാണ്.
ഭാവി പദ്ധതികള്‍.? അമേരിക്ക പൂര്‍ണമായും ചുറ്റിക്കറങ്ങിയ ശേഷം ഓസ്ട്രേലിയയിലേക്ക് പോകാനാണ് സിനാന് തയ്യാറെടുക്കുന്നത്. അവിടെനിന്നും സിംഗപ്പൂര്‍ വഴി തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളായ മലേഷ്യ, ലാവോസ്, വിയറ്റ്നാം, കംബോഡിയ, ബംഗ്ലദേശ്, നേപ്പാള്‍ ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലൂടെ സഞ്ചരിച്ച് തിരികെ ഇന്ത്യയില്‍ എത്തുക എന്നതാണ് സിനാന്റെ ലക്ഷ്യം. ഇന്ത്യന്‍ നിര്‍മിത വാഹനങ്ങള്‍ ഉപയോഗിച്ച് ഭൂമിയ്ക്ക് ചുറ്റുമൊരു യാത്രയാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. വാഹനത്തിന്റെ അറ്റകുറ്റപ്പണികള്‍ അടക്കമുള്ള കാര്യങ്ങള്‍ക്ക് വിവിധ രാജ്യങ്ങളിലുള്ള മലയാളികള്‍ സഹായിച്ചു. പുതിയ വാഹനമായതിനാല്‍ വലിയ രീതിയിലുള്ള കേടുപാടുകള്‍ ഒന്നും ഇതുവരെ ഉണ്ടായിട്ടില്ല.
ഓസ്ട്രേലിയയിലേക്ക് പോകുക എന്നതാണ് മുന്നിലുള്ള അടുത്ത വെല്ലുവിളി. വാഹനം കപ്പല്‍ മാര്‍ഗം എത്തിക്കുന്നതിന് മാത്രം 10 ലക്ഷത്തിലധികം രൂപ വേണ്ടിവരും. ഇതിനായി സ്പോണ്‍സര്‍മാരെ സമീപിച്ചിട്ടുണ്ട്. കേരളം, കര്‍ണാടക അതിര്‍ത്തിയില്‍ താമസിക്കുന്ന സിനാന് ഇപ്പോള്‍ നിരവധി സഹായങ്ങള്‍ ലഭിക്കുന്നുണ്ട്.
സാധാരണയായി ഇത്തരത്തില്‍ യാത്ര ചെയ്യുന്നവര്‍ അതിന്റെ വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച് വരുമാനം ഉണ്ടാക്കാറുണ്ട്. എന്നാല്‍ അതില്‍ നിന്നും വ്യത്യസ്തമായിട്ട് ഇന്ത്യന്‍ ടൂറിസത്തെയും വാഹനത്തെയും പ്രൊമോട്ട് ചെയ്യുക എന്നതാണ് ലക്ഷ്യം.
Story highlights : From Mangalore to NewYork- a Mallu’s lone escapade in a car