ഒറ്റ രാത്രി കൊണ്ട് തലവര മാറിയ വീട്; വില്പനയ്ക്ക് വെച്ച വീട്ടിൽ കണ്ടെത്തിയ രഹസ്യ ഗുഹ!

February 6, 2024

ഇന്ന് ഏറെ ആഡംബരത്തോടെ, അതിഭംഗിയായി ഒരു വീട് എങ്ങനെ വെയ്ക്കാം എന്ന ആലോചനയിലാണ് പലരും. അങ്ങനെ ഭംഗിയുടെയും വ്യത്യസ്തയുടെയും പേരിൽ ശ്രദ്ധ പിടിച്ച് പറ്റിയ നിരവധി വീടുകളും നമുക്ക് ചുറ്റുമുണ്ട്. സമൂഹ മാധ്യമങ്ങൾ ശക്തമായതോടെ ദേശ-ഭാഷ വിവേചനങ്ങൾ ഒന്നുമില്ലാതെ നമുക്ക് പലയിടങ്ങളിലെയും വീടുകൾ കണ്ട് ആസ്വദിക്കാനും പറ്റുന്നുണ്ട്. അത്തരത്തിൽ ഏറെ പ്രത്യേകതകൾ ഉള്ളൊരു വീടിനെ കുറിച്ചാണ് പറയാൻ പോകുന്നത്. (Hidden cave found inside the house)

ഇംഗ്ലണ്ടിലെ ഷ്രോപ്ഷെയറിലെ ബ്രിഡ്ജ് നോർത്തിലെ ഹോബിറ്റ് ഹോമാണ് അതിശയകരമായ കഥ അവശേഷിപ്പിച്ച് ആളുകളെ അതിശയിപ്പിക്കുന്നത്. ഈ വീടിന്റെ ചരിത്രമാണ് ഇന്ന് പലരും അന്വേഷിക്കുന്നത്. കാഴ്ചയിൽ ഏതൊരു വീടിനെയും പോലെ സാധാരണമായ ഒരു വീടാണിത്. ടെറസും രണ്ട് കിടപ്പുമുറികളും ഒരു കുളിമുറിയുമുള്ള ഇംഗ്ലണ്ടിലെ ഒരു ചെറിയ വീട്. 2016-ൽ 2,00,000 പൗണ്ടിന്, അതായത് ഏകദേശം 2,09,51,000 രൂപയ്ക്ക് വീട് വിൽക്കാൻ ഉടമസ്ഥൻ ഒരുങ്ങി. എന്നാൽ പല കാരണങ്ങളാലും വീട് വിറ്റ് പോയില്ല.

അതോടെയാണ് കഥയുടെ ഗതി മാറുന്നത്. വീട് വിറ്റ്‌ പോകാതെ ആയതിന് പിന്നാലെ വീട്ടുടമസ്ഥൻ വീടിനുള്ളിൽ ഒരു രഹസ്യ ഗുഹ കണ്ടെത്തി. ബ്രിട്ടീഷ് ആർട്ടിസ്റ്റ് ആന്‍റണി ഡ്രാക്കപ്പിന്റേതായിരുന്നു ഈ വീട്. അദ്ദേഹം തന്നെയാണ് വീടിനുള്ളിൽ ഗുഹ നിർമിച്ചതും. വെറും ഗുഹയല്ല, മറ്റാരുമറിയാതിരിക്കാൻ അദ്ദേഹം മണൽ കല്ലിൽ കൊത്തിയെടുത്ത ഗുഹ.

Read also: സ്വന്തം വീട്ടിൽ യുവതിയുടെ മോഷണം; കാരണം അതിവിചിത്രം!

കൈ കൊണ്ടായിരുന്നു ഗുഹയുടെ നിർമ്മാണം. പുരാതന രീതിയിലുള്ള മെഴുതിരി സ്റ്റാൻഡുകളും, നീളൻ തടി മേശയും ഒക്കെ ആന്റണി ഒരുക്കിയിരുന്നു. മാത്രമല്ല, മറ്റാരും അറിയാതെ വീടിനുള്ളിലെ എല്ലാ വസ്തുക്കളും ആന്റണി തന്നെയാണ് നിർമ്മിച്ചത്. ഗുഹ നിർമ്മാണം പൂർത്തിയായതിന് പിന്നാലെ ആന്റണി മരണപ്പെട്ടു.

പിന്നീട് വീടിന്റെ അവകാശി മകൻ ഡെന്നിസായി. 2016-ൽ വീട് വിൽപ്പനയ്ക്ക് വെച്ചതും ഡെന്നിസ് തന്നെ. വീടിന്റെ വിൽപ്പന നടക്കാഞ്ഞതിന് പിന്നാലെ ഡെന്നിസ് അതിനെ ഒരു ഹോളിഡേ ഹോമാക്കി മാറ്റി. ഗുഹയുടെ കഥ നാട്ടിലെങ്ങും പാട്ടായതോടെ വീടിന്റെ വിലയും കുത്തനെ കുതിച്ചു. നിലവിൽ ഹോളിഡേ ഹോമായി തുടരുന്നെങ്കിലും വീട് വീണ്ടും വില്പനയ്ക്ക് വെച്ചിരിക്കുകയാണ്.

Story highlights: Hidden cave found inside the house