രാജകുടുംബത്തിൽ നിന്നും പതിനാലാം വയസിൽ ആന പാപ്പാനിലേക്ക്; ഇന്ത്യയിലെ ആദ്യ വനിതാ പാപ്പാൻ പാർബതി ബറുവയുടെ ജീവിതം
ആനകളെ വളരെയധികം സ്നേഹിക്കുകയും ആരാധിക്കുകയും ചെയ്യുന്ന ഒരു വലിയ ജനവിഭാഗം ഇന്ത്യയിലുണ്ട്. കേരളത്തിൽ ആനകളോടുള്ള പ്രണയം അഗാധവും ചിലപ്പോൾ നിയന്ത്രണാതീതവുമാണ്. അതിനാൽ തന്നെ അണയുമായി ബന്ധപ്പെട്ട വിശേഷങ്ങളൊക്കെ ഇവിടെ ശ്രദ്ധേയമാകുകയും ചെയ്യാറുണ്ട്. ആന പാപ്പാന്മാർ നിരവധി ഉണ്ടെങ്കിലും ഇന്ത്യയിലെ ആദ്യത്തെ വനിതാ പാപ്പാൻ ആരാണെന്നാണത് അധികമാർക്കും അറിയില്ല. എന്നാൽ ഇത്തവണത്തെ പത്മ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചപ്പോൾ ഏറ്റവുമധികം ശ്രദ്ധനേടിയ ഒരു പേര് ഇന്ത്യയിലെ ആദ്യത്തെ വനിതാ പാപ്പാന്റെ ആയിരുന്നു.
‘ഹസ്തി കന്യ’ എന്നറിയപ്പെടുന്ന പാർബതി ബറുവ ആണ് ഇന്ത്യയിലെ ആദ്യത്തെ വനിതാ പാപ്പാൻ. ഇന്ത്യയുടെ 75-ാമത് റിപ്പബ്ലിക് ദിനത്തിൽ 132 പേർക്കായിരുന്നു ദേശീയ ബഹുമതികൾ ലഭിച്ചത് – 5 പത്മവിഭൂഷൺ, 17 പത്മഭൂഷൺ, 110 പത്മശ്രീ അവാർഡുകൾ ആയിരുന്നു പ്രഖ്യാപിച്ചത്. ഇവർക്കൊപ്പം ഇപ്പോൾ അറുപതുകളുടെ അവസാനത്തിലേക്ക് എത്തിയ പർബതി ബറുവയ്ക്ക് ഇന്ത്യയിലെ ആദ്യത്തെ പെൺ ആന പാപ്പാൻ എന്ന നിലയിൽ വിഭിന്നമായ സംഭാവനയ്ക്ക് പത്മശ്രീ ലഭിക്കുകയായിരുന്നു.
ആസാമിൽ ജനിച്ചു വളർന്ന പാർബതിക്ക് പാവകളുമായി കളിക്കുന്നത് ഇഷ്ടമല്ലായിരുന്നു. പകരം, അവർ വന്യജീവികളെ ആരാധിക്കുകയും വീടിന് പുറത്ത് കഴിയുന്നത് ഏറ്റവുമധികം ആസ്വദിക്കുകയും ചെയ്തു. ഗൗരിപൂർ രാജകുടുംബത്തിലെ പരേതനായ പ്രകൃതിഷ് ചന്ദ്ര ബറുവയ്ക്ക് ജനിച്ച ഒമ്പത് മക്കളിൽ ഒരാളായിരുന്നു അവർ. ഗൗരിപൂരിലെ രാജാക്കന്മാരുടെ ഇടയിലെ അവസാന ഭരണാധികാരിയായിരുന്നു പ്രകൃതിഷ്.
ചെറുപ്പത്തിൽ തന്നെ ആനകളോടുള്ള വാത്സല്യം ഉരുത്തിരിഞ്ഞത് പിതാവിൽ നിന്നാണ്. അദ്ദേഹം ആനകളെക്കുറിച്ചുള്ള വൈദഗ്ധ്യത്തിനും അറിവിനും അന്താരാഷ്ട്ര തലത്തിൽ പ്രശസ്തനായിരുന്നു. ‘ഹസ്തി കന്യ’ എന്നറിയപ്പെടുന്ന പർബതി തൻ്റെ ആദ്യത്തെ സുഹൃത്തായ ആനയെ 14-ാം വയസ്സിൽ കൊക്രജാർ ജില്ലയിലെ കച്ചുഗാവ് വനത്തിൽ വച്ച് കണ്ടെത്തുകയായിരുന്നു. അതോടെ അന്നുവരേണിനിയുന്ന എല്ലാ സ്റ്റീരിയോടൈപ്പുകളും ധിക്കരിച്ച്, 1972-ൽ ഒരു പാപ്പാൻ ആയിത്തീരുകയും ആനകളെ രക്ഷിക്കാൻ സ്വയം സമർപ്പിക്കുകയും ചെയ്തു.
ആനകളെ കുളിപ്പിക്കുക, കാട്ടിൽ സവാരി ചെയ്യുക, പരിശീലിപ്പിക്കുക എന്നിവ ദിനചര്യയിൽ ഉൾപ്പെടുന്നു. മദ്യത്തോട് പ്രിയമുള്ള തൻ്റെ പ്രിയപ്പെട്ട ആനകൾക്കായി ഹദിയ (അരി അടിസ്ഥാനമാക്കിയുള്ള മദ്യം) ഉണ്ടാക്കി നൽകുകയും ചെയ്യാറുണ്ട് പാർബതി.പാർബതിക്ക് മൂന്ന് പെൺമക്കളുണ്ട്: ലക്ഷ്മിമാല, അലോക, കാഞ്ചൻമാല. ഈ മൂവരും ഒരു ടീമിനൊപ്പം അസാധാരണവും സാഹസികവുമായ ജീവിതം നയിക്കുന്നവരാണ്. ഈ ജോലിയിൽ റീടേക്കുകളൊന്നുമില്ല എന്നും എല്ലാ തവണയും കാടുകളിലേക്ക് പോകുമ്പോൾ, അത് അവസാന യാത്രയായി കരുതിയാണ് പോകുന്നതെന്നും അവർ പറയുന്നു.
Read also: കടുത്ത ട്രാഫിക്ക് വലച്ചു; മെട്രോ മാർഗം വിവാഹ മണ്ഡപത്തിലെത്തി നവവധു!
ബീഹാർ, പശ്ചിമ ബംഗാൾ, അസം തുടങ്ങിയ സംസ്ഥാനങ്ങൾ അനുസരണയില്ലാത്ത ആനകളെ കൈകാര്യം ചെയ്യുന്നതിനോ പരിക്കേറ്റവരെയോ രോഗികളെയോ പരിചരിക്കുന്നതിനോ പാർബതിയുടെ സഹായം തേടുന്നുണ്ട്.
Story highlights- Indias 1st Female Mahout parbati baruva