10 രൂപ നാണയങ്ങൾ കൊണ്ട് സ്കൂട്ടർ വാങ്ങി, ചിത്രം പങ്കുവച്ച് ഏഥർ സിഇഒ

February 23, 2024

ഡിജിറ്റൽ പണമിടപാടുകൾ വർധിച്ചുവരുന്ന ഒരു സാഹചര്യമാണ് ഇപ്പോഴുള്ളത്. എങ്കിലും പല സ്ഥലങ്ങളിലും സാധനങ്ങൾ വാങ്ങാൻ പോകുമ്പോൾ ചില്ലറ ചോദിക്കുന്ന കച്ചവടക്കാരും കുറവല്ല. എന്നാൽ ഒരു സ്കൂട്ടർ വാങ്ങാനുള്ള മുഴുവൻ പണവും നാണയത്തുട്ടുകളായി കൊണ്ടുവന്നാൽ എങ്ങനെയുണ്ടാകും. അത്തരത്തിലൊരു സംഭവമാണ് ഇപ്പോൾ സോഷ്യൽ മീഡയയിൽ വൈറലാകുന്നത്. ( Jaipur man buys Ather scooter worth Rs 1 lakh with Rs 10 coins )

രാജസ്ഥാനിലെ ജയ്പൂരിൽ ഇലക്ട്രിക് വാഹന നിർമാതക്കളായ ഏഥറിന്റെ ഷോറൂമിലാണ് സ്‌കൂട്ടർ വാങ്ങാനെത്തിയ ആൾ കൈനിറയെ ചില്ലറയുമായി എത്തിയത്. ഇത് ശ്രദ്ധയിൽപ്പെട്ട ഏഥർ എനർജി സിഇഒ ചിത്രം പങ്കുവെച്ചതോടെയാണ് സ്‌കൂട്ടർ വാങ്ങാനെത്തിയ ആളും കയ്യിലുണ്ടായിരുന്ന നാണയത്തുട്ടുകളും ശ്രദ്ധ നേടിയത്. പുതിയ വാഹനത്തിന്റെ താക്കോൽ കൈമാറുന്ന സമയത്ത് മുന്നിലെ മേശപ്പുറത്ത് നിരവധി പൗച്ചുകളിലിൽ സൂക്ഷിച്ചിരിക്കുന്ന നാണയങ്ങളും കാണാൻ സാധിക്കും.

10 രൂപ നാണയങ്ങൾ കൊണ്ട് ജയ്‌പൂരിലെ നിന്നും ഏഥർ 450 സ്വന്തമാക്കിയ വ്യക്തി ക്യാപ്ഷനോടെയാണ് ഏഥർ എനർജി സിഇഒ തരുൺ മേത്ത എക്സ് പ്ലാറ്റ്‌ഫോമിൽ വാഹനത്തിന്റെ താക്കോൽ കൈമാറുന്ന ചിത്രം പങ്കുവെച്ചത്. 10 രൂപ നാണയങ്ങൾ മാത്രം നൽകിയാണ് വാഹനം സ്വന്തമാക്കിയത് എന്നതു തന്നെയാണ് അത്തരമൊരു ചിത്രത്തിന് പിന്നിലെ കൗതുകം. എന്നാൽ ഏഥറിന്റെ ഏതു മോഡലാണ് ഇയാൾ സ്വന്തമാക്കിയതെന്ന് തരുൺ മേത്ത പങ്കുവെച്ച ചിത്രത്തിൽ വ്യക്തമാക്കിയിട്ടില്ല.

Read Also : അറ്റ്ലാൻ്റിക് സമുദ്രത്തിന് കുറുകെ ഒറ്റയ്ക്ക് പറന്ന ആദ്യത്തെ വനിത; 86 വർഷങ്ങൾക്ക് ശേഷവും ദുരൂഹത ബാക്കിയാക്കി അമേലിയ ഇയർഹാർട്ടിന്റെ തിരോധാനം

ബെംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇലക്ട്രിക് സ്കൂട്ടർ നിർമാതാക്കളായ ഏഥറിന് നിലവിൽ 450 എന്ന സീരിസിൽ മൂന്നു മോഡലുകളാണ് ഉള്ളത്. 450എസ്, 450 എക്സ്, 450 അപെക്സ്. 1.10 ലക്ഷം മുതൽ 1.89 ലക്ഷം വരെയാണ് ഈ മോഡലുകളുടെ വില. ഇവ കൂടാതെ റിസ്‌റ്റ എന്നൊരു പുതിയ മോഡൽ കൂടി ഏഥർ ഉടനെ പുറത്തിറക്കുന്നുണ്ട്.

Story highlights : Jaipur man buys Ather scooter worth Rs 1 lakh with Rs 10 coins