അധ്യാപകരായി മാറി ജനമൈത്രി പോലീസ്; തൊഴിൽ രഹിതർക്ക് സൗജന്യ പരിശീലനം!
ജനങ്ങളുടെ ക്ഷേമത്തിനും സംരക്ഷണത്തിനും നിയമ നടത്തിപ്പിനുമായി മുന്നിട്ട് നിൽക്കുന്നവരാണ് പോലീസുകാർ. പക്ഷെ പലപ്പോഴും പോലീസ് ആളുകളുടെ മനസിൽ ഒരു പേടിസ്വപ്നമാണ്. എന്നാൽ നിയമപാലകർ ആർക്കും പേടിക്കാനുള്ളവരല്ലെന്നും ജന സേവനത്തിനായി മാത്രം പ്രവർത്തിക്കുന്നവരാണെന്നും തെളിയിക്കുകയാണ് പാലക്കാട് ജില്ലയിലെ തൃത്താല പോലീസ്. (Janamaithri Police groom citizens for PSC exams)
ഉൾനാടൻ പ്രദേശമായ ഉള്ളന്നൂരിലെ അഭ്യസ്ത വിദ്യരായ തൊഴിൽരഹിതർക്ക് കൈത്താങ്ങാകുകയാണ് തൃത്താല പോലീസ്. തൊഴിൽ രഹിതർക്ക് ആത്മവിശ്വാസം നൽകുക എന്നതായിരുന്നു അവരുടെ ആദ്യത്തെ ലക്ഷ്യം. തുടർന്ന് പിഎസ്സി സാധ്യതകളെ കുറിച്ച് മനസിലാക്കി പോലീസുകാർ ജനങ്ങൾക്ക് പരിശീലനം ആരംഭിച്ചു.
തുടക്കത്തിൽ അഞ്ച് പേർ മാത്രം ഉണ്ടായിരുന്നിടത്ത് ഇപ്പോൾ മുപ്പതിലധികം പേരാണ് പരിശീലനം നേടാൻ എത്തുന്നത്. പോലീസുകാരെ കുറിച്ചുള്ള ചിന്ത തന്നെ മാറിയെന്നും അവർ നൽകുന്ന പരിശീലനം ഏറെ ഗുണകരമെന്നും വിദ്ധാർത്ഥികൾ പറയുന്നു. ക്ളാസ്സുകളിൽ പങ്കെടുത്തതോടെ തങ്ങളുടെ ആത്മവിശ്വാവും വർധിച്ചെന്നും പലരും അഭിപ്രായപ്പെടുന്നു.
പരീക്ഷകളെ കുറിച്ചും പിഎസ്സി സാധ്യതകളെ കുറിച്ചും അറിവ് തീരെ ഇല്ലാത്ത ഉൾഗ്രാമത്തിൽ നിന്നുള്ളവരാണ് വിദ്യാർത്ഥികളിൽ ഭൂരിഭാഗവും.സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് സൗജന്യമായി മത്സര പരീക്ഷകളിൽ പരിശീലനം ലഭിക്കുക എന്നതും അഭിനന്ദനം അർഹിക്കുന്ന സേവനമാണ്. നല്ലൊരു സേവനത്തിന് തുടക്കം കുറിച്ച ജനമൈത്രി പോലീസിന് ഉന്നത ഉദ്യോഗസ്ഥരുടെ പിന്തുണയും ഉണ്ട്.
Story highlights: Janamaithri Police groom citizens for PSC exams