പുതിയ തുടക്കങ്ങൾ- വരുൺ ധവാന്റെ നായികയായി ബോളിവുഡ് അരങ്ങേറ്റത്തിന് കീർത്തി സുരേഷ്

February 2, 2024

വിവിധ ഭാഷകളിലായി നിരവധി സിനിമകളുടെ ഭാഗമാകുന്ന തിരക്കിലാണ് നടി കീർത്തി സുരേഷ്. അറ്റ്‌ലി ഒരുക്കുന്ന പുതിയ ചിത്രത്തിൽ വരുൺ ധവാനൊപ്പം കീർത്തി സുരേഷ് നായികയായി അഭിനയിക്കുകയാണ്. സിനിമയുടെ ചിത്രീകണവും പ്രൊമോഷനുകളും ആരംഭിച്ചു. ആദ്യമായി ബോളിവുഡിൽ അഭിനയിക്കുന്ന ചിത്രത്തിന് വലിയ പിന്തുണയാണ് കീർത്തിയും നൽകുന്നത്. പുതിയ തുടക്കങ്ങൾ എന്ന് കുറിച്ചുകൊണ്ട് നിരവധി ചിത്രങ്ങളും വിഡിയോയും കീർത്തി പങ്കുവെച്ചിരിക്കുന്നു.

തെന്നിന്ത്യയിലെ പ്രമുഖ നടിയായി നിലയുറപ്പിച്ച കീർത്തി സുരേഷ് ഇപ്പോൾ ബോളിവുഡ് കീഴടക്കുമെന്ന പ്രതീക്ഷയിലാണ്. നിലവിൽ മുംബൈയിൽ ആണ് നടി. വരുൺ ധവാൻ്റെ 18-ാമത്തെ ചിത്രമായ #VD18 എന്ന താൽക്കാലികമായി പേരിട്ടിരിക്കുന്ന തൻ്റെ ആദ്യ ബോളിവുഡ് ചിത്രത്തിൻ്റെ ജോലികൾ ആരംഭിച്ചുവെന്ന് സ്ഥിരീകരിച്ച് കീർത്തി ചിത്രങ്ങളും പങ്കുവെച്ചിട്ടുണ്ട്.

അതേസമയം, സിനിമ ലോകത്തെ ഏറ്റവും പ്രസിദ്ധമായ ഒരു താര കുടുംബമാണ് കീർത്തിയുടേത്. നിർമാതാവും അഭിനേതാവുമായ അച്ഛൻ സുരേഷ്‌കുമാർ, നടിയായ ‘അമ്മ മേനക, അഭിനേതാവായ മേനകയുടെ മാതാവ്, തെന്നിന്ത്യൻ സൂപ്പർ നായികയായ കീർത്തി, ടെക്നിക്കൽ വശങ്ങളിലേക്ക് കടന്ന മൂത്ത സഹോദരി രേവതി അങ്ങനെ പോകുന്നു ഈ പട്ടിക. താരങ്ങൾ നിറഞ്ഞ കുടുംബമായതിനാൽ എല്ലാ വിശേഷങ്ങളും ആരാധകരോട് പങ്കുവയ്ക്കാറുണ്ട്.

Read also: കടുത്ത ട്രാഫിക്ക് വലച്ചു; മെട്രോ മാർഗം വിവാഹ മണ്ഡപത്തിലെത്തി നവവധു!

അതേസമയം, തെന്നിന്ത്യ ഒട്ടാകെ ആരാധകരുള്ള ചലച്ചിത്രതാരമാണ് കീർത്തി സുരേഷ്. മലയാളത്തിന് പുറമെ അന്യ ഭാഷ സിനിമകളില്‍ മുൻനിരയിലുള്ള കീര്‍ത്തി സുരേഷ് സാമൂഹ്യമാധ്യമങ്ങളിലും സജീവമാണ്.  അതുകൊണ്ടുതന്നെ താരത്തിന്റെ സിനിമ വിശേഷങ്ങൾ ഏറെ കൗതുകത്തോടെയാണ് ആരാധകർ നോക്കിക്കാണുന്നതും. 

Story highlights- keerthy suresh begins shooting for her debut bollywood movie