മിനിറ്റുകൾക്കുള്ളിൽ പിറക്കുന്നത് അത്ഭുതം; റുബിക്സ് ക്യൂബിൽ വിസ്മയം തീർക്കുന്ന കുരുന്നുകൾ!
നമുക്ക് ചുറ്റും എത്രയോ വ്യത്യസ്തരായ കലാകാരന്മാരുണ്ട്. ചിലരുടെ വാസന പാട്ട് പാടാനാണെങ്കിൽ മറ്റ് ചിലർ നൃത്തത്തിലും, നടനത്തിലും, ചിത്രരചനയിലുമൊക്കെ കഴിവ് തെളിയിച്ചവരായിരിക്കും. എന്നാൽ എറണാകുളം സ്വദേശികളായ രണ്ട് സഹോദരങ്ങൾ ശ്രദ്ധേയരായത് റുബിക്സ് ക്യൂബ് കൊണ്ട് ചിത്രങ്ങൾ തീർത്താണ്. (Kids who excel in creating Rubik’s cube Portraits)
റുബിക്സ് ക്യൂബുകൾ കൃത്യമായി തിരിച്ച് ഓരോ വശവും ഒരേ നിറമാക്കുന്നത് തന്നെ എത്ര ശ്രമകരമായ കാര്യമാണ്. അപ്പോഴാണ് അതിവേഗത്തിൽ തൻ്റെ കൈവിരലുകൾ ചലിപ്പിച്ച് അഭിനന്ദ് വിസ്മയം തീർക്കുന്നത്. യേശുക്രിസ്തു, ഗാന്ധിജി, ശ്രീനാരായണഗുരു, എപിജെ അബ്ദുൽ കലാം, മോഹൻലാൽ, മമ്മൂട്ടി തുടങ്ങി അഭിനന്ദിന്റെ റുബിക്സ് ക്യൂബുകളിൽ തെളിഞ്ഞ ചിത്രങ്ങളുടെ എണ്ണം അവസാനിക്കുന്നില്ല.
ട്വൻറിഫോറിന്റെയും ‘ഗുഡ് മോർണിംഗ് വിത്ത് ആർ.ശ്രീകണ്ഠൻ നായർ’ എന്ന പരിപാടിയുടെയും സ്ഥിരം പ്രേക്ഷകരായ അഭിനന്ദും, അദ്വൈതും മിനിറ്റുകൾ കൊണ്ട് ചാനലിന് ഒരുക്കിയതും വമ്പൻ സർപ്രൈസായിരുന്നു. നിമിഷങ്ങൾക്കകം കുട്ടികളുടെ റുബിക്സ് ക്യാൻവാസിൽ തെളിഞ്ഞത് സാക്ഷാൽ ശ്രീകണ്ഠൻ നായരുടെ മുഖമായിരുന്നു.
Read also: ഈ വീഡിയോ കണ്ടാൽ ഒരു കട്ടൻകാപ്പി കുടിച്ച ഫീലാ; വൈറലായി ജോണ് ജസ്റ്റിന്റെ കാപ്പിക്കഥ..!
യുട്യൂബ് കണ്ടാണ് റുബിക്സ് പോർട്രെയ്റ്റിനോട് തനിക്ക് ഇഷ്ടം തോന്നിയതെന്ന് അഭിനന്ദ് പറയുന്നു. ഇഷ്ടം അമ്മയോട് പറഞ്ഞപ്പോൾ റൂണിക്സ് ക്യൂബ് വാങ്ങി നൽകുകയായിരുന്നു. റുബിക്സ് ക്യൂബുകൾ സോൾവ് ചെയ്യാൻ പഠിച്ച് കുറച്ച് നാൾ കഴിഞ്ഞതോടെ പോർട്രെയ്റ്റുകൾ അനായാസം ചെയ്യാനുള്ള പരിചയം അഭിനന്ദ് നേടിക്കഴിഞ്ഞിരുന്നു. എല്ലാത്തിനും കൂട്ടായി കുരുന്നുകൾക്കൊപ്പം അച്ഛനും അമ്മയുമുണ്ട്.
Story highlights: Kids who excel in creating Rubik’s cube Portraits