ആംഗ്യഭാഷയിൽ മനുഷ്യനോട് സംസാരിക്കും, ഇംഗ്ലീഷ് മനസിലാകും; വിസ്മയമായിരുന്ന കോകോ ഗൊറില്ലയുടെ കഥ
1971 ജൂലൈ നാലിന് അമേരിക്കയിൽ പടക്കങ്ങൾ പൊട്ടിത്തെറിച്ചപ്പോൾ, സാൻ ഫ്രാൻസിസ്കോ മൃഗശാലയിൽ ഒരു ഗൊറില്ല കുഞ്ഞ് പിറന്നു. ‘ഫയർവർക്ക് ചൈൽഡ്’ എന്നതിൻ്റെ ജാപ്പനീസ് പേരായ ഹനബി-കോ എന്ന് ആ ഗൊറില്ലയ്ക്ക് പേരിട്ടു. എന്നാൽ, കോകോ എന്നപേരിൽ ലോകമെമ്പാടും ഒരു സെലിബ്രിറ്റിയായി ഈ ഗൊറില്ല മാറി.
ആംഗ്യഭാഷ ഉപയോഗിച്ച് ആശയവിനിമയം നടത്തി മനുഷ്യനും മൃഗങ്ങലക്കും ഇടയിലുള്ള തടസ്സംനീക്കിയാണ് ഈ ഗൊറില്ല അമ്പരപ്പിച്ചത്. പ്രായപൂർത്തിയായപ്പോൾ 1,000- ആംഗ്യഭാഷ വാക്കുകൾ കോകോ പഠിച്ചു. അവൾക്ക് 2,000 ഇംഗ്ലീഷ് വാക്കുകൾ മനസ്സിലാകുമായിരുന്നു.
കോകോ, അത് വെറുമൊരു പേരല്ല. അത്ഭുതമെന്ന് വിശേഷിപ്പിക്കാം. മനുഷ്യരെപ്പോലും അത്ഭുതപ്പെടുത്തിയ ഒരു ഗൊറില്ല കുരങ്ങാണ് കോകോ. ലോകത്തിലെ തന്നെ ഏറ്റവും പ്രശസ്തിയാര്‍ജ്ജിച്ച ഒരു മൃഗം കൂടിയാണ് കോകോ എന്ന പെണ് ഗൊറില്ല. ഈ ലോകത്തില്‍ നിന്നും വിടപറഞ്ഞെങ്കിലും ഇന്നും ആളുകൾ ഓർമയിൽ സൂക്ഷിക്കുന്നുണ്ട് കോകോ ഗൊറില്ലയെ.
1971-ലായിരുന്നു കോകോയുടെ ജനനം. ഫ്രാന്‍സിന് പെന്നി പാറ്റേഴ്സണ്‍ എന്ന ആനിമല്‍ സൈക്കോളജിസ്റ്റുമായി അടുത്ത സൗഹൃദം പുലര്‍ത്തിയിരുന്നു കോകോ. ചെറുപ്പം മുതല്ക്കേ പ്രത്യേകതകളും ഏറെയുണ്ടായിരുന്നു കോകോയ്ക്ക്. മറ്റുള്ളവര്‍ പറയുന്നതൊക്കെ അവള് മനസ്സിലാക്കി. ഇംഗ്ലീഷ് ഭാഷയിലെ രണ്ടായിരത്തോളം വാക്കുകള്‍ കേട്ടാല്‍ കോകോ തിരിച്ചറിയും.
ആംഗ്യഭാഷ ഉപയോഗിച്ച് ആശയവിനിമയം നടത്തുന്നതിലും കോകോയ്ക്കുണ്ടായിരുന്ന മിടുക്ക് ചെറുതല്ല. ആയിരത്തോളം വാക്കുകളുടെ സൈന്‍ ലാംഗ്വേജ് അവള്‍ക്കറിയാം. നിരവധി ഡോക്യുമെന്ററികളിലും കോകോ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. അവളുടെ ചിത്രങ്ങള്‍ പലപ്പോഴും വിവിധ മാഗസീനുകളുടെ കവര്‍ ചിത്രങ്ങളായി.
Read also: വോൾ ഓഫ് ലവ് ഇനി കോട്ടയത്തും; ആവശ്യക്കാർക്കായി സാധനങ്ങൾ പങ്കുവയ്ക്കാൻ സ്നേഹത്തിന്റെ മതിൽ
പൂച്ചകളോടും കോകോയ്ക്ക് ഇഷ്ടം കൂടുതലായിരുന്നു. ഒരിക്കല്‍ പിറന്നാള്‍ സമ്മാനമായി കോകോ പൂച്ചക്കുഞ്ഞിനെ ആവശ്യപ്പെടുകയും ചെയ്തു. ആ പൂച്ചക്കുഞ്ഞിനെ പരിപാലിച്ച കോകോയുടെ പൂച്ച സ്നേഹവും പലരേയും അതിശയിപ്പിച്ചു. സിനിമകളെ സ്നേഹിച്ചരുന്ന കോകോയുടെ പ്രിയപ്പെട്ട അഭിനേതാവ് റോബിന് വില്ല്യംസായിരുന്നു. സാധാരണ കൂടുതല്‍ സമയങ്ങളും സന്തോഷത്തോടെ ആയിരുന്ന കോകോ പ്രിയപ്പെട്ട അഭിനേതാവ് മരിച്ചത് അറിഞ്ഞപ്പോള്‍ ഏറെ നേരം നിശബ്ദായായി ഇരുന്നിട്ടുണ്ട്. 2018-ലായിരുന്നു കോകോയുടെ മരണം.
Story highlights- Koko The Gorilla Who Talks